This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രുതവിളംബിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:51, 7 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദ്രുതവിളംബിതം

സംസ്കൃത വൃത്തം. ജഗതിഛന്ദസ്സിലുള്‍പ്പെടുന്ന വൃത്തമാണ് ഇത്. ഒരു വരിയില്‍ പന്ത്രണ്ട് അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ജഗതിഛന്ദസ്സ്. പന്ത്രണ്ട് അക്ഷരങ്ങളെ നാല് ഗണമായി തിരിക്കുമ്പോള്‍ നഗണം, ഭഗണം, ഭഗണം, രഗണം എന്നിവ വരുന്നതാണ് ദ്രുതവിളംബിതത്തിന്റെ ലക്ഷണം.

'ദ്രുതവിളംബിതമാം നഭവും ഭ രം' എന്നാണ് വൃത്തമഞ്ജരിയില്‍ ലക്ഷണം നല്കുന്നത്. 'ദ്രുതവിളംബിതമാഹനഭൗഭരൗ' എന്നാണ് കേദാരഭട്ടന്റെ വൃത്തരത്നാകരത്തില്‍ ലക്ഷണം നല്കിയിരിക്കുന്നത്.

'തളിരുപോലധരം സുമനോഹരം

ലളിതശാഖകള്‍ പോലെ ഭുജദ്വയം

കിളിമൊഴിക്കുടലില്‍ കുസുമോപമം

മിളിതമുജ്ജ്വലമാം നവയൌവനം'

എന്ന മണിപ്രവാളശാകുന്തളത്തിലെ (കേരളവര്‍മ വലിയകോയിത്തമ്പുരാന്‍) പദ്യം ഈ വൃത്തത്തിലാണ്. ഈ വൃത്തത്തിന് ഉജ്ജ്വല, സുന്ദരി എന്നീ പേരുകളും ഉള്ളതായി പ്രസ്താവമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍