This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:26, 6 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദ്രവം

എഹൌശറ

ദ്രാവകത്തിനും വാതകത്തിനും പൊതുവായുള്ള പേര്. സമ്മര്‍ദങ്ങള്‍ക്ക് (ൃല) വിധേയമായശേഷം പൂര്‍വസ്ഥിതിയിലേക്കു തിരിച്ചുവരാനാകാത്തവിധം രൂപമാറ്റം സംഭവിക്കുന്ന പദാര്‍ഥങ്ങളാണ് ദ്രവങ്ങള്‍. ഇത്തരം സമ്മര്‍ദങ്ങളാണ് ഒഴുക്കിന് (ളഹീം) കാരണമാകുന്നത്. ഖരാവസ്ഥയെ അപേക്ഷിച്ച് ദ്രവങ്ങളുടെ തന്മാത്രകള്‍ക്ക് ചലനസ്വാതന്ത്യ്രം കൂടുതലുണ്ട്. പരിമിത ചലനസ്വാതന്ത്യ്രമുള്ള ദ്രവത്തെ ദ്രാവകമെന്നും പൂര്‍ണ ചലനസ്വാതന്ത്യ്രമുള്ളവയെ വാതകമെന്നും പറയുന്നു.

  ഘനത്വം, മര്‍ദം, വിശിഷ്ട ഭാരം (ുലരശളശര ംലശഴവ) എന്നിവ ദ്രവങ്ങളുടെ ഗുണധര്‍മങ്ങളാണ്. ശ്യാനത(്ശരീെശെ്യ)യാണ് ദ്രവത്തിന്റെ മറ്റൊരു ഗുണധര്‍മം. ദ്രവത്തിലെ ചലിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്തരങ്ങള്‍ (ഹമ്യലൃ) തമ്മിലുള്ള ഘര്‍ഷണത്തെയാണ് ശ്യാനത എന്നു പറയുന്നത്. ഇതിന്റെ സൂചകമാണ് ശ്യാനതാ ഗുണാങ്കം (രീലളളശരശലി ീള ്ശരീെശെ്യ).
  പ്രതലബലവും കേശികത്വവുമാണ് (രമുശഹഹമൃശ്യ) ദ്രവങ്ങളുടെ മറ്റു പ്രധാന ഗുണധര്‍മങ്ങള്‍. തന്മാത്രകളുടെ പരസ്പരാകര്‍ഷണംകൊണ്ട് ഒരു ദ്രാവകത്തിന്റെ ഉപരിതലം ഇലാസ്തിക ചര്‍മംപോലെ വലിഞ്ഞുനില്ക്കുന്ന അവസ്ഥയാണ് പ്രതലബലം. ഇതുമൂലം ദ്രാവകങ്ങള്‍ക്ക് സാന്ദ്രത കൂടിയ ചെറിയ വസ്തുക്കളെ മുങ്ങിപ്പോകാതെ താങ്ങിനിര്‍ത്താന്‍ സാധിക്കുന്നു. ദ്രാവക

ത്തുള്ളികള്‍ ഗോളാകാരം കൈക്കൊള്ളാനും പ്രതലബലമാണ് കാരണം. ദ്രാവകത്തിലെയും ദ്രാവകത്തിനു തൊട്ടുള്ള ഖരപദാര്‍ഥത്തിലെയും തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണവും (മറവലശ്െല ളീൃരല) ദ്രാവകത്തിലെ തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണവും (രീവലശ്െല ളീൃരല) താരതമ്യം ചെയ്യുമ്പോള്‍ ആദ്യത്തേതാണ് കൂടുതലെങ്കില്‍ ദ്രാവകം പ്രസ്തുത ഖരവസ്തുവിനെ നനയ്ക്കുന്നു (ംല) എന്നു പറയും. അത്തരം വസ്തുക്കളാല്‍ നിര്‍മിക്കപ്പെട്ട നേര്‍ത്ത കുഴലുകളിലൂടെ, ഗുരുത്വബലത്തെ അതിലംഘിച്ച് ദ്രാവകം മേല്പോട്ടു കയറുന്ന പ്രതിഭാസമാണ് കേശികത്വം. ഏതൊരു വാതകത്തെയും ഒരു നിശ്ചിത താപനിലയ്ക്കു (രൃശശേരമഹ ലാുേലൃമൌൃല) താഴെ തണുപ്പിച്ച് മര്‍ദത്തിനു വിധേയമാക്കിയാല്‍ അത് ദ്രാവകമായി മാറും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍