This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോഹ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദോഹ ഹിന്ദി വൃത്തം. ഏറ്റവും പ്രാചീനമായ മാത്രാവൃത്തമാണ് ദോഹ. കാളിദാസന...)
 
വരി 1: വരി 1:
-
ദോഹ
+
=ദോഹ =
ഹിന്ദി വൃത്തം. ഏറ്റവും പ്രാചീനമായ മാത്രാവൃത്തമാണ് ദോഹ. കാളിദാസന്റെ മാളവികാഗ്നിമിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ദോഹ പ്രാകൃതം, അപഭ്രംശം എന്നീ ഭാഷകളുടെ കാലത്തും ഉപയോഗിച്ചിരുന്നു. അപഭ്രംശസാഹിത്യത്തിന്റെ പ്രിയ ഛന്ദസ്സായിരുന്നു ഇത്. ജൈന-ബൌദ്ധ കവിതകളിലും സാമാന്യ കവിതകളിലും ദോഹയ്ക്കു സ്ഥാനം ലഭിച്ചു. ആധുനിക ഭാരതീയ ഭാഷകളിലെ  കവിതകളിലും പ്രധാന സ്ഥാനം ദോഹയ്ക്കുണ്ട്.

  ദോഹ ഒരു വിഷമ മാത്രാവൃത്തമാണ്. നാല് പാദങ്ങളുള്ള ഈ വൃത്തത്തില്‍ ഒന്നും മൂന്നും പാദങ്ങളില്‍ 13 മാത്രകള്‍ വരുമ്പോള്‍ രണ്ടും നാലും പാദങ്ങളില്‍ 11 മാത്രകള്‍ കാണും. ഒന്നും മൂന്നും പാദങ്ങളുടെ ആദിയില്‍ ജഗണം അരുതെന്നും രണ്ടും നാലും പാദങ്ങളുടെ അവസാനം ലഘുവായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

  ദോഹയെ ഒരു തനി വൃത്തത്തെക്കാള്‍ ഒരു വൃത്ത സമുച്ചയമായി കണക്കാക്കുന്നതായിരിക്കും അഭികാമ്യം. ദോഹയുടെ കുടുംബത്തില്‍പ്പെട്ടതും വിപരീത ലക്ഷണമുള്ളതുമായ സോര്‍ഠായും ദോഹപോലെ തന്നെ പ്രചുരപ്രചാരം നേടിയ ഛന്ദസ്സാണ്.

  സംസ്കൃതകാവ്യത്തില്‍ അനുഷ്ടുപ്പ് പോലെ ഏറ്റവും കുറഞ്ഞ അക്ഷരസംഖ്യയും മൌലികമായ കാവ്യഭംഗിയും കലര്‍ന്നതാണ് ദോഹ. ഹിന്ദിയിലെ ആദ്യകാവ്യങ്ങള്‍ എല്ലാംതന്നെ ദോഹ വൃത്തം സ്വീകരിച്ചിട്ടുണ്ട്. പ്രാചീനകാവ്യം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കബീര്‍ദാസ്, തുളസീദാസ്, ബിഹാരി എന്നീ മൂന്നു പേരുടെയും ദോഹകള്‍ പാഠ്യപദ്ധതിയിലുണ്ട്. രീതികാലത്തിലെ സൂഫി കവികളും കാവ്യലക്ഷണങ്ങള്‍ കവിതയില്‍ എഴുതുന്ന കവികളും രചനയ്ക്ക് ദോഹയാണു സ്വീകരിച്ചിട്ടുള്ളത്.

  പ്രബന്ധകാവ്യങ്ങളില്‍ സംസ്കൃത ഛന്ദസ്സുകള്‍ പരീക്ഷിച്ചുതുടങ്ങിയതോടെ 20-ാം ശ.-ത്തിന്റെ ആദ്യപകുതിയില്‍ ദോഹയ്ക്ക് പ്രചാരം കുറഞ്ഞു. എങ്കിലും അടുത്തകാലത്ത് ഒരു 'പുതിയ ദോഹയുഗം' ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യചിന്തകളുടെ സാരമായും പരിവര്‍ത്തനത്തിനുള്ള ആഹ്വാനമായുമൊക്കെയാണ് ഈ ദോഹകള്‍ എഴുതപ്പെടുന്നത്. പുതിയ ദോഹക്കാര്‍ പഴയ ഹിന്ദി ഭാഷയിലേക്കു തിരിച്ചുപോകുന്നില്ല. തങ്ങളുടെ കവിതയ്ക്ക് ശക്തിയും ഭംഗിയും ഈണവും പകരാന്‍ അവര്‍ ഉര്‍ദുവിലെ ഗസലുകളില്‍ നിന്നും മറ്റു പ്രസിദ്ധ കവിതകളില്‍നിന്നും പദബന്ധങ്ങള്‍ സ്വീകരിക്കുന്നു.

  സൂര്യഭാനുഗുപ്ത, ദിനേശ് ശുക്ള, കിശോര്‍ കാബ്റാ, സാഹീര്‍ കുരൈശി, ഹസ്തീമല്‍ ഹസ്തീ, പാല്‍ഭസിന്‍, വിശ്വപ്രകാശ് ദീക്ഷിത് വടുക്, കുമാര്‍ രവീന്ദ്ര, ഭാരതേന്ദുമിത്ര തുടങ്ങിയവരാണ് ആധുനിക ദോഹകവികളില്‍ പ്രധാനികള്‍.  

(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)
(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)

Current revision as of 04:58, 5 മാര്‍ച്ച് 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8B%E0%B4%B9" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍