This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോഹെര്‍റ്റി, പീറ്റര്‍ സി. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:08, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദോഹെര്‍റ്റി, പീറ്റര്‍ സി. (1940 - )

ഉീവലൃ്യ, ജലലൃേ ഇ.

നോബല്‍ പുരസ്കാരം ലഭിച്ച ശാസ്ത്രകാരന്‍. 1996-ലെ ശരീരധര്‍മശാസ്ത്രം അഥവാ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം സ്വിറ്റ്സര്‍ലന്‍ഡിലെ റോള്‍ഫ് എം. സിങ്കര്‍നാഗല്‍ (ഞീഹള ങ. ദശിസലൃിമഴലഹ) എന്ന ശാസ്ത്രകാരനുമായി ദോഹെര്‍റ്റി പങ്കുവച്ചു. ജന്തുശരീരത്തിന്റെ രോഗപ്രതിരക്ഷാവ്യൂഹം (ശാാൌില ്യലാെേ) സാധാരണ കോശങ്ങളില്‍നിന്ന് വൈറസ് ബാധിത കോശങ്ങളെ തിരിച്ചറിയുന്നത് എങ്ങനെയാണെന്നു കണ്ടെത്തിയതിനായിരുന്നു പുരസ്കാരം.

  ദോഹെര്‍റ്റി 1940 ഒ. 15-ന് ആസ്റ്റ്രേലിയയില്‍ ജനിച്ചു. 1962-ല്‍ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയില്‍നിന്ന് മൃഗചികിത്സാശാസ്ത്രത്തില്‍ ബിരുദവും 1966-ല്‍ ബിരുദാനന്തര ബിരുദവും നേടി. ഇദ്ദേഹത്തിന് 1970-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്ന് രോഗനിദാനശാസ്ത്ര(ജമവീേഹീഴ്യ)ത്തില്‍ ഡോക്ടറേറ്റും ലഭിച്ചു. 1972 മുതല്‍ 75 വരെ കാന്‍ബെറയിലെ ജോണ്‍ കര്‍ട്ടിന്‍ സ്കൂള്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഉപരിഗവേഷണത്തിനു ചേര്‍ന്നു. 1973 മുതല്‍ 75 വരെ സിങ്കര്‍നാഗലുമായി ചേര്‍ന്നും ഇദ്ദേഹം ചില ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ചുണ്ടെലികളില്‍ മെനിന്‍ജൈറ്റിസിനു കാരണമാകുന്ന പ്രത്യേക ഇനം വൈറസുകളില്‍, ഠ-ലസികാണുക്കള്‍ (ഠ-കോശങ്ങള്‍) എന്നറിയപ്പെടുന്ന വെളുത്ത രക്തകോശങ്ങള്‍ വഹിക്കുന്ന പങ്കിനെപ്പറ്റിയായിരുന്നു പ്രസ്തുത പഠനം.  ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരക്ഷാ പ്രതികരണങ്ങളുടെ തീവ്രതയാണ് ഇത്തരം വൈറസുകള്‍ ബാധിച്ച ചുണ്ടെലികളുടെ മസ്തിഷ്ക്കകോശങ്ങളുടെ നാശത്തിന് കാരണം എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. 
  വൈറസ് ബാധിച്ച ഒരു ചുണ്ടെലിയുടെ കോശങ്ങളെ വൈറസ് ബാധിച്ച മറ്റൊരു ചുണ്ടെലിയുടെ ഠ-ലസികാണുക്കളുമായി കൂട്ടിക്കലര്‍ത്തിയാണ് ദോഹെര്‍റ്റിയും സിങ്കര്‍നാഗലും കൂടി ഗവേഷണം  നടത്തിയത്. അപ്പോള്‍ വൈറസ് ബാധിച്ച കോശങ്ങളെ ഠ-ലസികാണുക്കള്‍ നശിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരേ ജനിതക സ്ട്രെയിനോടുകൂടിയ ചുണ്ടെലികളില്‍നിന്നുള്ള വൈറസ് ബാധിത കോശങ്ങളും ഠ-ലസികാണുക്കളുമാണെങ്കില്‍ മാത്രമേ ഠ-ലസികാണുക്കള്‍ വൈറസ് ബാധിത കോശങ്ങളെ നശിപ്പിക്കുകയുള്ളൂ എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. വ്യത്യസ്ത സ്ട്രെയിനുകളിലുള്ള ചുണ്ടെലികളെയാണ് പരീക്ഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ വൈറസ് ബാധിത കോശങ്ങളെ ഠ-ലസികാണുക്കള്‍ തിരസ്കരിക്കുമായിരുന്നു. വൈറസ് ബാധിത കോശങ്ങളിലെ രണ്ട് പ്രത്യേക അടയാളങ്ങള്‍ (ശെഴിമഹ) ഠ-ലസികാണുക്കള്‍ തിരിച്ചറിഞ്ഞശേഷമേ അവയെ നശിപ്പിക്കുകയുള്ളൂ എന്ന് തുടര്‍ന്നു നടത്തിയ ഗവേഷണങ്ങള്‍ തെളിയിച്ചു. വൈറസ് ബാധിച്ച കോശാവരണത്തില്‍ പ്രത്യക്ഷമാകുന്ന ഭാഗികമായി നശിച്ച കോശാണുവാണ് ഒരു അടയാളം. രണ്ടാമത്തേത് വൈറസ് ബാധിത കോശത്തിന്റെ പ്രധാന ഊതക സംയോജ്യ സങ്കീര്‍ണ തന്മാത്രാ (ങഒഇ ങമഷീൃ ഒശീരീാുമശേയശഹശ്യ ഇീാുഹലഃ ുൃീലേശി) ആന്റിജനുകളെ സ്വന്തം ശരീരത്തില്‍നിന്നുള്ളതാണെന്ന് സ്വയം തിരിച്ചറിയുന്നതും. ഇത്തരത്തില്‍ സ്വന്തവും അന്യവുമായ തന്മാത്രകളെ ഒരേ സമയം തിരിച്ചറിയാനുള്ള ടി-ലസികാണുക്കളുടെ പ്രത്യേക കഴിവ് കോശീയതലത്തില്‍ പ്രതിരക്ഷാവ്യൂഹം ഉപയോഗപ്പെടുത്തിവരുന്ന സാധാരണ സംവിധാനങ്ങള്‍ മനസ്സിലാക്കാനുള്ള അടിത്തറയായി വര്‍ത്തിക്കുന്നു. 
   1975 മുതല്‍ 82 വരെ ഫിലാഡെല്‍ഫിയായിലെ വിസ്റ്റാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായിരുന്ന ദോഹെര്‍റ്റി 1982 മുതല്‍ 88 വരെ കാന്‍ബെറയില്‍ പതോളജി വിഭാഗത്തിന്റെ തലവനായും സേവനമനുഷ്ഠിച്ചു.  1988-ല്‍ ഇദ്ദേഹം ടെന്നസിയിലെ മെംഫിസി

ലുള്ള സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റലിലെ ഇമ്യൂണോളജി വിഭാഗത്തിന്റെ ചെയര്‍മാനായി നിയമിതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍