This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:01, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദോര്‍

ഇന്ത്യയിലെ ഒരു ജനസമൂഹം. പ്രധാനമായും മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വസിക്കുന്നു. ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ഈ വര്‍ഗക്കാരുണ്ട്. 'ദോര്‍' എന്നാല്‍ കന്നുകാലി എന്നാണ് അര്‍ഥം. മൃഗത്തോലുണക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നതിനാലാണ് ഇവര്‍ക്ക് ഈ പേര് വന്നത്.

  പട്ടികജാതിക്കാരായ ഇവര്‍ മഹാരാഷ്ട്രയില്‍ കക്കയ്യ (ഗമസസമ്യമ), കങ്കയ്യ (ഗമിസമ്യ്യമ) എന്നീ പേരുകളിലറിയപ്പെടുന്നു. ഇവിടെ ഇവരുടെ അഞ്ച് ഉപവിഭാഗങ്ങളുണ്ട്. റെയ്ഞ്ച് (ഞമിഴല), ബുധേല്‍ (ആൌറവമഹല), കക്കയ, ചമ്പാര്‍ (ഇവമായമൃ), സാധു (ടമറവൌ) എന്നിവയാണവ. ഷര്‍ക്കാന (ടവമൃസമിമ), ബരാദ (ആമൃമറമ), കാട്ക (ഗമസേമ), സൊണോസ് (ടീിീ), കട്ടക്ഡോന്‍ഡ് (ഗമമേസറീിറ), ജോഗാഡാന്‍ഡ്സ് (ഖീഴമറമിറ), സടഫൂല (ടമറമുവൌഹമ) എന്നിങ്ങനെ ഏഴ് പ്രധാന വര്‍ഗങ്ങളും (രഹമി) ഇവര്‍ക്കിടയിലുണ്ട്. മറാഠിഭാഷ സംസാരിക്കുന്നു. മാംസഭോജികളാണെങ്കിലും ഗോമാംസം ഭക്ഷിക്കാറില്ല. ഗോതമ്പ്, ചോളം എന്നിവയാണ് പ്രധാന ആഹാരം. സ്ത്രീകള്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടുവരുന്നു. പ്രധാന തൊഴില്‍ മൃഗങ്ങളുടെ തോല്‍ ഊറയ്ക്കിടലാണ്.
  മഹാരാഷ്ട്രയിലെ അമരാവതിയിലും മറാത്തവാഡ പ്രദേശത്തും ഉള്ളവര്‍ 'ദോര്‍കക്കയ്യ' എന്നാണറിയപ്പെടുന്നത്.  കക്കയ്യ ഇവരുടെ ആധ്യാത്മിക നേതാവിന്റെ പേരാണ്. ദേവനാഗരിയാണ് ലിപി. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരാണ്. ചെളികൊണ്ടുണ്ടാക്കിയ ചെറിയ വീടുകളില്‍ വസിക്കുന്നു. തുകല്‍ ഉത്പന്നങ്ങളുണ്ടാക്കുന്നതാണ് പാരമ്പര്യ തൊഴില്‍. കൃഷിപ്പണിയും ചെയ്തുവരുന്നു. തുകല്‍പ്പണിയില്‍ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്.
  കര്‍ണാടകയിലുള്ള ദോര്‍ വര്‍ഗവും തോലുണക്കുന്ന ജോലിയാണ് ചെയ്യുന്നത്. ഷിന്‍ധേ (ടവശിറവല), സെലൂണ്‍ (ടലഹൌില), ശ്രീകന്‍ (ടവൃശസമില), സൊനൊണ്‍ (ടീിീില), നരയങ്കാര്‍ (ചമൃമ്യമിസമൃ), കരാട്ട് (ഗമൃമലേ), കവേല്‍ (ഗമ്മഹല), പോള്‍ (ജീഹ), ഹൊട്കാര്‍ (ഒീസേമൃ), ബരാദെ (ആമൃമറല), ഗയിക്വാദ് (ഏമശസംമൃറ), ഇംഗിള്‍ (കിഴഹല), മങ്കാര്‍ (ങമിഴമൃ) തുടങ്ങിയ കുടുംബനാമങ്ങളില്‍ അറിയപ്പെടുന്നവര്‍ ഇവിടെയുണ്ട്. 'യെല്ലമ്മ'(ഥലഹഹമാാമ), കരേവ്വ (ഗമൃലംംമ), മഞ്ചുനാഥന്‍, ഹനുമാന്‍, രാമന്‍, ദവളമണി, മഹബൂബ് സുബാനി (ങമവീയീീയ ൌയമിശ) എന്നിവയാണ് ആരാധനാ മൂര്‍ത്തികള്‍. കടഗാരു (കശാപ്പുകാര്‍), മച്ചഗാരു (ചെരിപ്പുകുത്തി) എന്നിവരുമായി ഇവര്‍ക്ക് കച്ചവടബന്ധമുണ്ട്.

(ഷേര്‍ളി ജോര്‍ജ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍