This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൊല്‍ബാഷ്, പോള്‍-ആങ്റി-ദീത്രിഷ് (1723 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ദൊല്‍ബാഷ്, പോള്‍-ആങ്റി-ദീത്രിഷ് (1723 - 89))
 
വരി 3: വരി 3:
ഫ്രഞ്ച് തത്ത്വചിന്തകനും ഭൗതികവാദിയും. 1723-ല്‍ റെനിഷ് പ്രവിശ്യയിലായിരുന്നു ജനനമെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ ഫ്രാന്‍സില്‍ താമസം ആരംഭിച്ചു. ലൈദനില്‍ നിയമവിദ്യാഭ്യാസം നേടി. നിരവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്ന ഇദ്ദേഹം ജര്‍മന്‍ ഭാഷയിലെ ശാസ്ത്രപരമായ കൃതികളും ഇംഗ്ളീഷ് ഭാഷയിലെ ക്രൈസ്തവ വിരുദ്ധ ലഘുലേഖകളും മറ്റും ഫ്രഞ്ച് ഭാഷയിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്.

-
 
+
[[Image:1924a d'Holbach  2.jpg|150px|left|thumb|ദൊല്‍ബാഷ്, പോള്‍-ആങ്റി-ദീത്രിഷ് ]]
-
വ്യത്യസ്ത ദര്‍ശനങ്ങളുടെ സംശ്ളേഷണത്തില്‍നിന്ന് തന്റെ വീക്ഷണങ്ങള്‍ക്ക് രൂപംനല്കിയ ദൊല്‍ബാഷ്, ദിദെറൊയുടെ പ്രകൃതിവാദത്തെ ക്രമീകരിക്കുകയും നവീകരിക്കുകയും ചെയ്തു.  ഹോബ്സ്, സ്പിനോസ, ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂം, ബഫണ്‍, ഹെല്‍വെഷ്യസ്, ലമെടി തുടങ്ങിയ പ്രശസ്ത തത്ത്വചിന്തകരുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ കൃതികളില്‍ ദൃശ്യമാണ്. മൗലികത കുറവായിരുന്നെങ്കിലും ദൊല്‍ബാഷിന്റെ വീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മത വിരുദ്ധ സ്വഭാവമുള്ളവയായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ എല്ലാ കൃതികളും ഗ്രന്ഥകര്‍ത്താവിന്റെ യഥാര്‍ഥ നാമം വെളിപ്പെടുത്താതെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. എ.ഡി. 1770-ല്‍ പ്രസിദ്ധീകരിച്ച, 18-ാം ശ.-ത്തിലെ ഭൗതികവാദത്തെക്കുറിച്ചുള്ള ''സിസ്റ്റം ഒഫ് നേച്ചര്‍'' എന്ന കൃതി ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും വോള്‍ട്ടയറിനെപ്പോലും അമ്പരപ്പിക്കുകയും ചെയ്തു.
+
വ്യത്യസ്ത ദര്‍ശനങ്ങളുടെ സംശ്ലേഷണത്തില്‍നിന്ന് തന്റെ വീക്ഷണങ്ങള്‍ക്ക് രൂപംനല്കിയ ദൊല്‍ബാഷ്, ദിദെറൊയുടെ പ്രകൃതിവാദത്തെ ക്രമീകരിക്കുകയും നവീകരിക്കുകയും ചെയ്തു.  ഹോബ്സ്, സ്പിനോസ, ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂം, ബഫണ്‍, ഹെല്‍വെഷ്യസ്, ലമെടി തുടങ്ങിയ പ്രശസ്ത തത്ത്വചിന്തകരുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ കൃതികളില്‍ ദൃശ്യമാണ്. മൗലികത കുറവായിരുന്നെങ്കിലും ദൊല്‍ബാഷിന്റെ വീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മത വിരുദ്ധ സ്വഭാവമുള്ളവയായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ എല്ലാ കൃതികളും ഗ്രന്ഥകര്‍ത്താവിന്റെ യഥാര്‍ഥ നാമം വെളിപ്പെടുത്താതെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. എ.ഡി. 1770-ല്‍ പ്രസിദ്ധീകരിച്ച, 18-ാം ശ.-ത്തിലെ ഭൗതികവാദത്തെക്കുറിച്ചുള്ള ''സിസ്റ്റം ഒഫ് നേച്ചര്‍'' എന്ന കൃതി ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും വോള്‍ട്ടയറിനെപ്പോലും അമ്പരപ്പിക്കുകയും ചെയ്തു.
ദ്രവ്യത്തെയും ചലനത്തെയും ആധാരമാക്കി തന്റെ വാദമുഖങ്ങള്‍ക്ക് രൂപംനല്കിയ ദൊല്‍ബാഷ് പ്രകൃതി നിയമങ്ങളെ മാതൃകകളായി (models) കണക്കാക്കി. ഭൗതിക യാഥാര്‍ഥ്യത്തെ ആത്മീയ മതിഭ്രമങ്ങളില്‍നിന്നും ആത്മതാത്പര്യത്തെ വിരക്തിയില്‍നിന്നും ഭൗതികാനന്ദത്തെ പരലോകത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തില്‍നിന്നും വേര്‍തിരിച്ചു കാണണമെന്നും അവയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. ക്രിസ്തുമതത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ നിശിത വിമര്‍ശനം പില്ക്കാലത്തെ ഫോയര്‍ ബാക്ക്, സ്ട്രൌസ് മാര്‍ക്സ്, നീത്ഷെ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളോട് സാമ്യം പുലര്‍ത്തുന്നു. അതീന്ദ്രിയ ജ്ഞാനം, ആസ്തിക്യം, വിശ്വദേവതാവാദം തുടങ്ങിയവയെല്ലാം പൊള്ളയായ ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് ഇദ്ദേഹം വാദിച്ചു. മത തത്ത്വങ്ങള്‍ അസ്വാഭാവികമാണെന്നും ഭക്തി ഭ്രാന്തമാണെന്നും അഭിപ്രായപ്പെട്ട ഇദ്ദേഹം വൈദികരുടെ അജ്ഞാനത്തെയും ദുരാചാരങ്ങളെയും സ്വേച്ഛാധിപത്യത്തെയും തുറന്നുകാണിച്ചു. ശാസ്ത്രത്തിനു മാത്രമേ മതത്തിന്റെ സ്വാധീനത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇന്ദ്രിയസംവേദനത്തില്‍നിന്നും പരീക്ഷണങ്ങളില്‍നിന്നും ലഭിക്കുന്ന ജ്ഞാനം മാത്രമാണ് സത്യമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യന്റെ വ്യക്തിത്വത്തിനു രൂപംനല്കുന്നത് സമൂഹവും വിദ്യാഭ്യാസവുമാണെന്ന് ദൊല്‍ബാഷ് കരുതി. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ''ക്രിസ്റ്റ്യാനിറ്റി അണ്‍വെയില്‍ഡ്: 1756, ദ് സേക്രഡ് കണ്‍ടേജിയന്‍ : 1768, ക്രിറ്റിക്കല്‍ ഹിസ്റ്ററി ഒഫ് ജീസസ് : 1770, ദ് സോഷ്യല്‍ സിസ്റ്റം : 1773, യൂണിവേഴ്സല്‍ മോറല്‍: 1776, സിസ്റ്റം ഒഫ് നേച്ചര്‍:'' ''1770'' എന്നിവയാണ്.

1789-ല്‍ ഇദ്ദേഹം അന്തരിച്ചു.
1789-ല്‍ ഇദ്ദേഹം അന്തരിച്ചു.

Current revision as of 09:06, 27 മാര്‍ച്ച് 2009

ദൊല്‍ബാഷ്, പോള്‍-ആങ്റി-ദീത്രിഷ് (1723 - 89)

D'Holbach,Paul-Henri-Dietrich

ഫ്രഞ്ച് തത്ത്വചിന്തകനും ഭൗതികവാദിയും. 1723-ല്‍ റെനിഷ് പ്രവിശ്യയിലായിരുന്നു ജനനമെങ്കിലും വളരെ ചെറുപ്പത്തില്‍ത്തന്നെ ഫ്രാന്‍സില്‍ താമസം ആരംഭിച്ചു. ലൈദനില്‍ നിയമവിദ്യാഭ്യാസം നേടി. നിരവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്ന ഇദ്ദേഹം ജര്‍മന്‍ ഭാഷയിലെ ശാസ്ത്രപരമായ കൃതികളും ഇംഗ്ളീഷ് ഭാഷയിലെ ക്രൈസ്തവ വിരുദ്ധ ലഘുലേഖകളും മറ്റും ഫ്രഞ്ച് ഭാഷയിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്.

ദൊല്‍ബാഷ്, പോള്‍-ആങ്റി-ദീത്രിഷ്

വ്യത്യസ്ത ദര്‍ശനങ്ങളുടെ സംശ്ലേഷണത്തില്‍നിന്ന് തന്റെ വീക്ഷണങ്ങള്‍ക്ക് രൂപംനല്കിയ ദൊല്‍ബാഷ്, ദിദെറൊയുടെ പ്രകൃതിവാദത്തെ ക്രമീകരിക്കുകയും നവീകരിക്കുകയും ചെയ്തു. ഹോബ്സ്, സ്പിനോസ, ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂം, ബഫണ്‍, ഹെല്‍വെഷ്യസ്, ലമെടി തുടങ്ങിയ പ്രശസ്ത തത്ത്വചിന്തകരുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ കൃതികളില്‍ ദൃശ്യമാണ്. മൗലികത കുറവായിരുന്നെങ്കിലും ദൊല്‍ബാഷിന്റെ വീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മത വിരുദ്ധ സ്വഭാവമുള്ളവയായിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ എല്ലാ കൃതികളും ഗ്രന്ഥകര്‍ത്താവിന്റെ യഥാര്‍ഥ നാമം വെളിപ്പെടുത്താതെയാണ് പ്രസിദ്ധീകരിച്ചിരുന്നത്. എ.ഡി. 1770-ല്‍ പ്രസിദ്ധീകരിച്ച, 18-ാം ശ.-ത്തിലെ ഭൗതികവാദത്തെക്കുറിച്ചുള്ള സിസ്റ്റം ഒഫ് നേച്ചര്‍ എന്ന കൃതി ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും വോള്‍ട്ടയറിനെപ്പോലും അമ്പരപ്പിക്കുകയും ചെയ്തു.

ദ്രവ്യത്തെയും ചലനത്തെയും ആധാരമാക്കി തന്റെ വാദമുഖങ്ങള്‍ക്ക് രൂപംനല്കിയ ദൊല്‍ബാഷ് പ്രകൃതി നിയമങ്ങളെ മാതൃകകളായി (models) കണക്കാക്കി. ഭൗതിക യാഥാര്‍ഥ്യത്തെ ആത്മീയ മതിഭ്രമങ്ങളില്‍നിന്നും ആത്മതാത്പര്യത്തെ വിരക്തിയില്‍നിന്നും ഭൗതികാനന്ദത്തെ പരലോകത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തില്‍നിന്നും വേര്‍തിരിച്ചു കാണണമെന്നും അവയ്ക്ക് കൂടുതല്‍ പ്രാധാന്യം കല്പിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. ക്രിസ്തുമതത്തെക്കുറിച്ച് ഇദ്ദേഹം നടത്തിയ നിശിത വിമര്‍ശനം പില്ക്കാലത്തെ ഫോയര്‍ ബാക്ക്, സ്ട്രൌസ് മാര്‍ക്സ്, നീത്ഷെ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളോട് സാമ്യം പുലര്‍ത്തുന്നു. അതീന്ദ്രിയ ജ്ഞാനം, ആസ്തിക്യം, വിശ്വദേവതാവാദം തുടങ്ങിയവയെല്ലാം പൊള്ളയായ ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് ഇദ്ദേഹം വാദിച്ചു. മത തത്ത്വങ്ങള്‍ അസ്വാഭാവികമാണെന്നും ഭക്തി ഭ്രാന്തമാണെന്നും അഭിപ്രായപ്പെട്ട ഇദ്ദേഹം വൈദികരുടെ അജ്ഞാനത്തെയും ദുരാചാരങ്ങളെയും സ്വേച്ഛാധിപത്യത്തെയും തുറന്നുകാണിച്ചു. ശാസ്ത്രത്തിനു മാത്രമേ മതത്തിന്റെ സ്വാധീനത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇന്ദ്രിയസംവേദനത്തില്‍നിന്നും പരീക്ഷണങ്ങളില്‍നിന്നും ലഭിക്കുന്ന ജ്ഞാനം മാത്രമാണ് സത്യമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യന്റെ വ്യക്തിത്വത്തിനു രൂപംനല്കുന്നത് സമൂഹവും വിദ്യാഭ്യാസവുമാണെന്ന് ദൊല്‍ബാഷ് കരുതി. ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ക്രിസ്റ്റ്യാനിറ്റി അണ്‍വെയില്‍ഡ്: 1756, ദ് സേക്രഡ് കണ്‍ടേജിയന്‍ : 1768, ക്രിറ്റിക്കല്‍ ഹിസ്റ്ററി ഒഫ് ജീസസ് : 1770, ദ് സോഷ്യല്‍ സിസ്റ്റം : 1773, യൂണിവേഴ്സല്‍ മോറല്‍: 1776, സിസ്റ്റം ഒഫ് നേച്ചര്‍: 1770 എന്നിവയാണ്.

1789-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍