This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈവത്താര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:47, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദൈവത്താര്‍

ഉത്തരകേരളത്തിലെ ഒരു നാടോടി ദേവതാസങ്കല്പം. വൈഷ്ണവ സങ്കല്പത്തിലുള്ള ദേവതയാണ് ദൈവത്താര്‍. ആണ്ടലൂര്‍ക്കാവ്, മാവിലാക്കാവ്, കച്ചേരിക്കാവ്, കാപ്പാട്ടുകാവ് എന്നിവിടങ്ങളിലെ ആരാധനാമൂര്‍ത്തി ദൈവത്താറാണ്. ഊര്‍പ്പഴച്ചി ദൈവവും ദൈവത്താര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. ഈ ദേവതയെക്കുറിച്ചുള്ള പാട്ടിന് 'ദൈവത്താര്‍പാട്ട്' എന്നാണു പേര്. മാവിലാക്കാവിലെ അടി, കച്ചേരിക്കാവിലെ ദ്വന്ദ്വയുദ്ധം, കാപ്പാട്ടെ കതിനാവെടി, ആണ്ടലൂരിലെ വില്ലാട്ടം എന്നിവയാണ് ദൈവത്താറിന്റെ പ്രീതിക്കായി നടത്തുന്ന വഴിപാടുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍