This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേസാര്‍ഗ്, ഴെറാര്‍ (1591 - 1661)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:50, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദേസാര്‍ഗ്, ഴെറാര്‍ (1591 - 1661)

ഉലമൃെഴൌല, ഏലൃമൃറ

ഫ്രഞ്ച് ഗണിതവിജ്ഞാനി. ആധുനിക ശുദ്ധ ജ്യാമിതിയുടെ പ്രധാന ശാഖകളിലൊന്നായ പ്രക്ഷേപ ജ്യാമിതിയുടെ (ജൃീഷലരശ്േല ഏലീാലൃ്യ) ഉപജ്ഞാതാക്കളിലൊരാളാണ് ദേസാര്‍ഗ്. 1591 മാ. 2-ന് ഫ്രാന്‍സിലെ ലിയോണില്‍ ജനിച്ചു. 1620 മുതല്‍ 50 വരെ പാരിസില്‍ ഗണിതാധ്യാപകനായിരുന്ന ദേസാര്‍ഗ് എന്‍ജിനീയര്‍, വാസ്തുശില്പ വിദഗ്ധന്‍, സാങ്കേതികോപദേഷ്ടാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

  പ്രക്ഷേപ ജ്യാമിതി, കോണിക പരിച്ഛേദങ്ങള്‍ എന്നീ മേഖലകളിലായിരുന്നു ദേസാര്‍ഗിന്റെ പഠനങ്ങളധികവും. ജ്യാമിതീയ രൂപങ്ങളുടെ സവിശേഷതകള്‍ക്ക് പ്രക്ഷേപം മൂലം  മാറ്റം സംഭവിക്കുന്നില്ല എന്ന് ഇദ്ദേഹം കണ്ടെത്തി (1639). പ്രക്ഷേപ ജ്യാമിതിയുടെ അടിസ്ഥാന തത്ത്വമാണിത്. പ്രക്ഷേപ ജ്യാമിതീയ ആശയങ്ങളായ ഹാര്‍മോണിക അംശബന്ധം, അന്‍ഹാര്‍മോണിക അംശബന്ധം, അനന്തബിന്ദു തുടങ്ങിയവ ആദ്യമായി ആവിഷ്കരിച്ചതും ഇദ്ദേഹമാണ്. രണ്ട് ത്രികോണങ്ങളുടെ സംഗതശീര്‍ഷങ്ങള്‍  യോജിപ്പിക്കുന്ന രേഖകള്‍ ഒരു ബിന്ദുവില്‍ക്കൂടി കടന്നുപോവുകയാണെങ്കില്‍, ത്രികോണങ്ങളുടെ സംഗതവശങ്ങള്‍ കൂട്ടിമുട്ടുന്ന ബിന്ദുക്കള്‍ ഒരു രേഖയില്‍ത്തന്നെ സ്ഥിതിചെയ്യും എന്ന പ്രമേയം ദേസാര്‍ഗിന്റേതാണ്. ഈ പ്രമേയത്തിന്റെ വിപരീതഫലവും (ര്ീിലൃലെ) ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഒരു കോണികത്തിനകത്ത് ഉള്‍ക്കൊള്ളിക്കാവുന്ന ചതുര്‍ഭുജത്തിന്റെ പ്രത്യേകതകളെ സംബന്ധിച്ച  പ്രമേയവും ദേസാര്‍ഗ് കണ്ടുപിടിച്ചു.
   1639-ല്‍ പ്രസിദ്ധീകരിച്ച ട്രീറ്റീസ് ഓണ്‍ കോണിക് സെക്ഷന്‍സ് ആണ് ദേസാര്‍ഗിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ട്രീറ്റി ദി ലാ സെക്ഷന്‍ പെഴ്സ്പെക്റ്റീവ് (1636), ലാ കൂ ദെ പിയറെ എല്‍ ആര്‍ക്കിടെക്ചര്‍ ലെസ്സണ്‍സ് സുര്‍ റ്റെനബ്റെസ് എന്നിവയാണ് മറ്റു കൃതികള്‍. 
   1661-ല്‍ ലിയോണില്‍ ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍