This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശാനി, ജി.വി. (1909 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 3: വരി 3:
Desani,G.V.
Desani,G.V.
-
ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍. ഗോവിന്ദദാസ് വിഷ്ണുദാസ് ദേശാനി എന്നതാണ് പൂര്‍ണ നാമം. 1909 ജൂല. 8-ന് കെനിയയിലെ  നയ്റോബിയില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1935-45  കാലയളവില്‍ റോയിട്ടര്‍ ആന്‍ഡ് അസ്സോസിയേറ്റഡ് പ്രസ്സിന്റെ ലേഖകനായിരുന്നു. ബ്രിട്ടിഷ് മിനിസ്ട്രി ഒഫ് ഇന്‍ഫര്‍മേഷനിലും ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് [[Image : Desani, G.V.jpg|left|140px|thumb|ജി.വി.ദേശാനി]]ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ പ്രക്ഷേപകനായിരുന്നു. യുദ്ധത്തിനുശേഷം  പത്തൊന്‍പതു  വര്‍ഷക്കാലം ഇന്ത്യ, ബര്‍മ (മ്യാന്‍മര്‍), ജപ്പാന്‍ എന്നിവിടങ്ങളിലെ സന്ന്യാസിമഠങ്ങളില്‍ താമസിച്ചു. 1960-68 കാലയളവില്‍ ''ഇലസ്ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യ''യില്‍ സ്ഥിരംപംക്തി കൈകാര്യം ചെയ്തിരുന്നു. 1968-ല്‍ ഫുള്‍ബ്രൈറ്റ്-ഹേയ്സ് അധ്യാപകനായും പിന്നീട് ടെക്സസ് സര്‍വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1979-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
+
ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍. ഗോവിന്ദദാസ് വിഷ്ണുദാസ് ദേശാനി എന്നതാണ് പൂര്‍ണ നാമം. 1909 ജൂല. 8-ന് കെനിയയിലെ  നയ്റോബിയില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1935-45  കാലയളവില്‍ റോയിട്ടര്‍ ആന്‍ഡ് അസ്സോസിയേറ്റഡ് പ്രസ്സിന്റെ ലേഖകനായിരുന്നു. ബ്രിട്ടിഷ് മിനിസ്ട്രി ഒഫ് ഇന്‍ഫര്‍മേഷനിലും ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് [[Image : Desani, G.V.jpg|left|130px|thumb|ജി.വി.ദേശാനി]]ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ പ്രക്ഷേപകനായിരുന്നു. യുദ്ധത്തിനുശേഷം  പത്തൊന്‍പതു  വര്‍ഷക്കാലം ഇന്ത്യ, ബര്‍മ (മ്യാന്‍മര്‍), ജപ്പാന്‍ എന്നിവിടങ്ങളിലെ സന്ന്യാസിമഠങ്ങളില്‍ താമസിച്ചു. 1960-68 കാലയളവില്‍ ''ഇലസ്ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യ''യില്‍ സ്ഥിരംപംക്തി കൈകാര്യം ചെയ്തിരുന്നു. 1968-ല്‍ ഫുള്‍ബ്രൈറ്റ്-ഹേയ്സ് അധ്യാപകനായും പിന്നീട് ടെക്സസ് സര്‍വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1979-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
നോവല്‍, ചെറുകഥ, നാടകം എന്നീ വിഭാഗങ്ങളിലായി അനേകം കൃതികള്‍ ദേശാനി പ്രസിദ്ധീകരിക്കുകയുണ്ടായി. 1948-ല്‍ പ്രസിദ്ധീകരിച്ച ''ഓള്‍ എബൗട്ട് മിസ്റ്റര്‍ ഹാറ്റര്‍: എ ജസ്ചര്‍'' എന്ന നോവലില്‍ വളരെക്കാലം ഇന്ത്യയിലും ഇംഗ്ലണ്ടിലും താമസിക്കേണ്ടിവന്ന ഒരു യുറേഷ്യക്കാരന്റെ കഥയാണ് പ്രതിപാദിക്കുന്നത്. 'എ ന്യൂ ബ്രിഡ്ജ് ഒഫ് പ്ലെന്റി', 'മെഫിസ്റ്റോസ് ഡോട്ടര്‍',  'ട്രേഡ് വിന്‍ഡ്സ്', 'എ ബോര്‍ഡര്‍ ഇന്‍സിഡന്റ്', 'ദ് സ്റ്റിക്കി അഫയര്‍', 'ദ് ലാസ്റ്റ് ലോങ് ലെറ്റര്‍', 'ദി എക്സ്പ്ലനേഷന്‍' എന്നിങ്ങനെ ശ്രദ്ധേയമായ അനേകം ചെറുകഥകള്‍ പല മാസികകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''ഹാലി'' എന്ന നാടകം 1964 നവംബറിലെ ''ഇലസ്ട്രേറ്റഡ് വീക്കിലി''യില്‍ പ്രസീദ്ധികരിച്ചു. ഭയം, പരാജയം, ദുഃഖം എന്നിവയെയെല്ലാം അതിജീവിച്ച് യേശുക്രിസ്തുവിനെപ്പോലെ ഒരു തികഞ്ഞ മനുഷ്യസ്നേഹിയായി മാറുന്ന നായകനെയാണ് ഈ നാടകത്തില്‍ ദേശാനി അവതരിപ്പിക്കുന്നത്. എല്ലാ ദേവതകളെയും ഉപേക്ഷിച്ച് മനുഷ്യരൂപത്തില്‍ അവതരിച്ചിരിക്കുന്ന സ്നേഹത്തിന്റെ ദൈവത്തെയാണ് ഇദ്ദേഹം ആരാധിക്കുന്നത്.

Current revision as of 09:24, 14 മാര്‍ച്ച് 2009

ദേശാനി, ജി.വി. (1909 - 2000)

Desani,G.V.

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍. ഗോവിന്ദദാസ് വിഷ്ണുദാസ് ദേശാനി എന്നതാണ് പൂര്‍ണ നാമം. 1909 ജൂല. 8-ന് കെനിയയിലെ നയ്റോബിയില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1935-45 കാലയളവില്‍ റോയിട്ടര്‍ ആന്‍ഡ് അസ്സോസിയേറ്റഡ് പ്രസ്സിന്റെ ലേഖകനായിരുന്നു. ബ്രിട്ടിഷ് മിനിസ്ട്രി ഒഫ് ഇന്‍ഫര്‍മേഷനിലും ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്
ജി.വി.ദേശാനി
ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ പ്രക്ഷേപകനായിരുന്നു. യുദ്ധത്തിനുശേഷം പത്തൊന്‍പതു വര്‍ഷക്കാലം ഇന്ത്യ, ബര്‍മ (മ്യാന്‍മര്‍), ജപ്പാന്‍ എന്നിവിടങ്ങളിലെ സന്ന്യാസിമഠങ്ങളില്‍ താമസിച്ചു. 1960-68 കാലയളവില്‍ ഇലസ്ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യയില്‍ സ്ഥിരംപംക്തി കൈകാര്യം ചെയ്തിരുന്നു. 1968-ല്‍ ഫുള്‍ബ്രൈറ്റ്-ഹേയ്സ് അധ്യാപകനായും പിന്നീട് ടെക്സസ് സര്‍വകലാശാലയില്‍ ഫിലോസഫി പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1979-ല്‍ ഇദ്ദേഹം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.

നോവല്‍, ചെറുകഥ, നാടകം എന്നീ വിഭാഗങ്ങളിലായി അനേകം കൃതികള്‍ ദേശാനി പ്രസിദ്ധീകരിക്കുകയുണ്ടായി. 1948-ല്‍ പ്രസിദ്ധീകരിച്ച ഓള്‍ എബൗട്ട് മിസ്റ്റര്‍ ഹാറ്റര്‍: എ ജസ്ചര്‍ എന്ന നോവലില്‍ വളരെക്കാലം ഇന്ത്യയിലും ഇംഗ്ലണ്ടിലും താമസിക്കേണ്ടിവന്ന ഒരു യുറേഷ്യക്കാരന്റെ കഥയാണ് പ്രതിപാദിക്കുന്നത്. 'എ ന്യൂ ബ്രിഡ്ജ് ഒഫ് പ്ലെന്റി', 'മെഫിസ്റ്റോസ് ഡോട്ടര്‍', 'ട്രേഡ് വിന്‍ഡ്സ്', 'എ ബോര്‍ഡര്‍ ഇന്‍സിഡന്റ്', 'ദ് സ്റ്റിക്കി അഫയര്‍', 'ദ് ലാസ്റ്റ് ലോങ് ലെറ്റര്‍', 'ദി എക്സ്പ്ലനേഷന്‍' എന്നിങ്ങനെ ശ്രദ്ധേയമായ അനേകം ചെറുകഥകള്‍ പല മാസികകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാലി എന്ന നാടകം 1964 നവംബറിലെ ഇലസ്ട്രേറ്റഡ് വീക്കിലിയില്‍ പ്രസീദ്ധികരിച്ചു. ഭയം, പരാജയം, ദുഃഖം എന്നിവയെയെല്ലാം അതിജീവിച്ച് യേശുക്രിസ്തുവിനെപ്പോലെ ഒരു തികഞ്ഞ മനുഷ്യസ്നേഹിയായി മാറുന്ന നായകനെയാണ് ഈ നാടകത്തില്‍ ദേശാനി അവതരിപ്പിക്കുന്നത്. എല്ലാ ദേവതകളെയും ഉപേക്ഷിച്ച് മനുഷ്യരൂപത്തില്‍ അവതരിച്ചിരിക്കുന്ന സ്നേഹത്തിന്റെ ദൈവത്തെയാണ് ഇദ്ദേഹം ആരാധിക്കുന്നത്.

2000 ന. 15-ന് ടെക്സസിലെ ഓസ്റ്റിനില്‍ ദേശാനി അന്തരിച്ചു.

(കെ.പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍