This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവന്‍, എം.വി. (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവന്‍, എം.വി. (1928 - ) ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്...)
 
(ഇടക്കുള്ള 9 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ദേവന്‍, എം.വി. (1928 -  )
+
=ദേവന്‍, എം.വി. (1928 -  )=
-
ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരന്‍. 1928 ജനു. 15-ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ളിയില്‍ ജനിച്ചു. പിതാവ് മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കള്‍; മാതാവ് മുല്ലോളി മാധവി. ചെന്നൈയിലെ ഗവണ്മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ പഠിച്ചു. ഡി.പി. റോയ് ചൌധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് (1952-61), സതേണ്‍ ലാംഗ്വേജസ് ബുക്ക് ട്രസ്റ്റിന്റെ മലയാള എഡിറ്റര്‍, ആര്‍ട്ട് കണ്‍സള്‍ട്ടന്റ് (1961-62), മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡല്‍ഹി ലളിതകലാ അക്കാദമി അംഗം (1966-68), കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ (1974-77) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാപീഠത്തിന്റെ സ്ഥാപകാംഗവും പിന്നീട് ചെയര്‍മാനുമായി. ന്യൂ മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും കലാദര്‍പ്പണത്തിന്റെ എഡിറ്ററുമായിരുന്നു. നവസാഹിതി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി ആരംഭം മുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
+
ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരന്‍. 1928 ജനു. 15-ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ ജനിച്ചു.[[Image:link to 1838  devan m v.png|thumb|left|180x250px|എം. വി. ദേവന്‍]] പിതാവ് മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കള്‍; മാതാവ് മുല്ലോളി മാധവി. ചെന്നൈയിലെ ഗവണ്മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ പഠിച്ചു. ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് (1952-61), സതേണ്‍ ലാംഗ്വേജസ് ബുക്ക് ട്രസ്റ്റിന്റെ മലയാള എഡിറ്റര്‍, ആര്‍ട്ട് കണ്‍സള്‍ട്ടന്റ് (1961-62), മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡല്‍ഹി ലളിതകലാ അക്കാദമി അംഗം (1966-68), കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ (1974-77) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാപീഠത്തിന്റെ സ്ഥാപകാംഗവും പിന്നീട് ചെയര്‍മാനുമായി. ന്യൂ മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും കലാദര്‍പ്പണത്തിന്റെ എഡിറ്ററുമായിരുന്നു. നവസാഹിതി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി ആരംഭം മുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
-
  മാതൃഭൂമി വാരികയില്‍ ഏറെക്കാലം ചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു നല്കിയ രൂപഭാവ സവിശേഷതകള്‍ വായനക്കാരെ വളരെ ആകര്‍ഷിച്ചിരുന്നു. കഥയെ മാധ്യമമാക്കിക്കൊണ്ട് ചിത്രകാരന്‍ നടത്തിയ ഈ കലാസൃഷ്ടികള്‍ മലയാളിയുടെ ദൃശ്യസംസ്കാരത്തിലും സാഹിത്യഭാവുകത്വത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. പില്ക്കാലത്താണ് വാസ്തുശില്പത്തിലേക്കു തിരിഞ്ഞത്.

<gallery Caption="എം.വി. ദേവന്റെ കലാസൃഷ്ടികള്‍ ">
 +
Image:devan m v copy 1.png|ശില്പം
 +
Image:devan m v copy2.jpg|ചിത്രീകരണം
 +
Image:devan m v copy 3.png|എണ്ണച്ചായ ചിത്രം
 +
</gallery>
 +
കലയുടെയും സാഹിത്യത്തിന്റെയും വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും കൈകാര്യംചെയ്ത ദേവന്‍ ആധികാരികമായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. മൗലികവും ആധുനികവുമായ കാഴ്ചപ്പാടാണ് ഈ രചനകളിലെല്ലാം ഉള്ളത്. സംസ്കാരത്തിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരായ കലാപവും ഇവയില്‍ കാണാം. ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പന്ദനം എന്ന പേരില്‍ 1999-ല്‍ പ്രസിദ്ധീകരിച്ചു. മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു ബീജാവാപം നടത്തുന്ന അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണ്. സ്വന്തമായ ആശയങ്ങള്‍ രൂപവത്കരിക്കുന്നതിന് അനുപേക്ഷണീയമായ അനുഭവം, നിരീക്ഷണം, പഠനം തുടങ്ങിയ രചനാത്മക ഗുണങ്ങള്‍ ഈ ലേഖനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന ദൃഢവിശ്വാസത്തിലേക്ക് ഈ കൃതി വായനക്കാരെ തിരിച്ചുവിടുന്നു. 1999-ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു.
-
  കലയുടെയും സാഹിത്യത്തിന്റെയും വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും കൈകാര്യംചെയ്ത ദേവന്‍ ആധികാരികമായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. മൌലികവും ആധുനികവുമായ കാഴ്ചപ്പാടാണ് ഈ രചനകളിലെല്ലാം ഉള്ളത്. സംസ്കാരത്തിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരായ കലാപവും ഇവയില്‍ കാണാം. ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പന്ദനം എന്ന പേരില്‍ 1999-ല്‍ പ്രസിദ്ധീകരിച്ചു. മനുഷ്യ
+
കാലഹരണപ്പെട്ട ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവര്‍ണമായ അനുകരണങ്ങള്‍ മാത്രം കേരളത്തില്‍ ചിത്രകലയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ ആധുനികതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് അവതരിപ്പിക്കുന്നതില്‍ ശ്രീ ദേവന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.  
-
മനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു ബീജാവാപം നടത്തുന്ന അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണ്. സ്വന്തമായ ആശയങ്ങള്‍ രൂപവത്കരിക്കുന്നതിന് അനുപേക്ഷണീയമായ അനുഭവം, നിരീക്ഷണം, പഠനം തുടങ്ങിയ രചനാത്മക ഗുണങ്ങള്‍ ഈ ലേഖനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന ദൃഢവിശ്വാസത്തിലേക്ക് ഈ കൃതി വായനക്കാരെ തിരിച്ചുവിടുന്നു. 1999-ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു.
+
കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക്സ് അവാര്‍ഡ്, എം.കെ.കെ. നായര്‍ അവാര്‍ഡ്, 2001-ല്‍ 'മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി' തുടങ്ങിയ പുരസ്കാരങ്ങളും ദേവനു ലഭിച്ചിട്ടുണ്ട്.
-
 
+
-
  കാലഹരണപ്പെട്ട ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവര്‍ണമായ അനുകരണങ്ങള്‍ മാത്രം കേരളത്തില്‍ ചിത്രകലയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ ആധുനികതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് അവതരിപ്പിക്കുന്നതില്‍ ശ്രീ ദേവന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
+
-
 
+
-
  കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ,് ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക്സ് അവാര്‍ഡ്, എം.കെ.കെ. നായര്‍ അവാര്‍ഡ,2001-ല്‍ 'മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി' തുടങ്ങിയ പുരസ്കാരങ്ങളും ദേവനു ലഭിച്ചിട്ടുണ്ട്.
+

Current revision as of 10:41, 19 മാര്‍ച്ച് 2009

ദേവന്‍, എം.വി. (1928 - )

ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരന്‍. 1928 ജനു. 15-ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ ജനിച്ചു.
എം. വി. ദേവന്‍
പിതാവ് മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കള്‍; മാതാവ് മുല്ലോളി മാധവി. ചെന്നൈയിലെ ഗവണ്മെന്റ് സ്കൂള്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ പഠിച്ചു. ഡി.പി. റോയ് ചൗധുരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് (1952-61), സതേണ്‍ ലാംഗ്വേജസ് ബുക്ക് ട്രസ്റ്റിന്റെ മലയാള എഡിറ്റര്‍, ആര്‍ട്ട് കണ്‍സള്‍ട്ടന്റ് (1961-62), മദ്രാസ് ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡല്‍ഹി ലളിതകലാ അക്കാദമി അംഗം (1966-68), കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ (1974-77) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാപീഠത്തിന്റെ സ്ഥാപകാംഗവും പിന്നീട് ചെയര്‍മാനുമായി. ന്യൂ മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും കലാദര്‍പ്പണത്തിന്റെ എഡിറ്ററുമായിരുന്നു. നവസാഹിതി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി ആരംഭം മുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

മാതൃഭൂമി വാരികയില്‍ ഏറെക്കാലം ചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു നല്കിയ രൂപഭാവ സവിശേഷതകള്‍ വായനക്കാരെ വളരെ ആകര്‍ഷിച്ചിരുന്നു. കഥയെ മാധ്യമമാക്കിക്കൊണ്ട് ചിത്രകാരന്‍ നടത്തിയ ഈ കലാസൃഷ്ടികള്‍ മലയാളിയുടെ ദൃശ്യസംസ്കാരത്തിലും സാഹിത്യഭാവുകത്വത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായത്തിലേക്കു വന്നു. ശില്പങ്ങള്‍ കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ചെയ്തിട്ടുണ്ട്. പില്ക്കാലത്താണ് വാസ്തുശില്പത്തിലേക്കു തിരിഞ്ഞത്.

കലയുടെയും സാഹിത്യത്തിന്റെയും വിവിധങ്ങളായ മേഖലകളെ നിരീക്ഷണപാടവത്തോടെയും ക്രിയാത്മക വൈഭവത്തോടെയും കൈകാര്യംചെയ്ത ദേവന്‍ ആധികാരികമായ ഒട്ടനവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. മൗലികവും ആധുനികവുമായ കാഴ്ചപ്പാടാണ് ഈ രചനകളിലെല്ലാം ഉള്ളത്. സംസ്കാരത്തിലെ കച്ചവട മനോഭാവത്തിനും ആത്മവഞ്ചനയ്ക്കുമെതിരായ കലാപവും ഇവയില്‍ കാണാം. ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പന്ദനം എന്ന പേരില്‍ 1999-ല്‍ പ്രസിദ്ധീകരിച്ചു. മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്കു ബീജാവാപം നടത്തുന്ന അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണ്. സ്വന്തമായ ആശയങ്ങള്‍ രൂപവത്കരിക്കുന്നതിന് അനുപേക്ഷണീയമായ അനുഭവം, നിരീക്ഷണം, പഠനം തുടങ്ങിയ രചനാത്മക ഗുണങ്ങള്‍ ഈ ലേഖനങ്ങളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയാണ് സമൂഹത്തിന്റെ ആത്യന്തികമായ വിമോചന പദ്ധതിയെന്ന ദൃഢവിശ്വാസത്തിലേക്ക് ഈ കൃതി വായനക്കാരെ തിരിച്ചുവിടുന്നു. 1999-ലെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു.

കാലഹരണപ്പെട്ട ഒരുതരം അക്കാദമിക് റിയലിസത്തിന്റെ വിവര്‍ണമായ അനുകരണങ്ങള്‍ മാത്രം കേരളത്തില്‍ ചിത്രകലയുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ ആധുനികതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന ദൃശ്യഭാവുകത്വവും സംവേദനശീലങ്ങളും മൂല്യസങ്കല്പങ്ങളും കേരളീയ കലാരംഗത്ത് അവതരിപ്പിക്കുന്നതില്‍ ശ്രീ ദേവന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക്സ് അവാര്‍ഡ്, എം.കെ.കെ. നായര്‍ അവാര്‍ഡ്, 2001-ല്‍ 'മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി' തുടങ്ങിയ പുരസ്കാരങ്ങളും ദേവനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍