This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദേവകി പുരാണ കഥാപാത്രം. ശ്രീകൃഷ്ണന്റെ മാതാവ്. ദക്ഷപുത്രിയായ അദിതിയുട...)
വരി 1: വരി 1:
-
ദേവകി
+
=ദേവകി=
-
 
+
പുരാണ കഥാപാത്രം. ശ്രീകൃഷ്ണന്റെ മാതാവ്. ദക്ഷപുത്രിയായ അദിതിയുടെ പുനര്‍ജന്മമാണ് ദേവകി. ചില പുരാണങ്ങളില്‍ ദേവകിയും കംസനും സഹോദരങ്ങളാണെന്നും മറ്റു ചിലതില്‍ ദേവകിയുടെ മാതുലനാണ് കംസനെന്നും വ്യത്യസ്ത രീതിയില്‍ പ്രസ്താവിച്ചുകാണുന്നു.

  ദേവകിയുടെ സ്വയംവരത്തില്‍ അനേകം ക്ഷത്രിയ രാജാക്കന്മാര്‍ സന്നിഹിതരായിരുന്നു എന്ന് മഹാഭാരതം ദ്രോണപര്‍വം 144-ാം അധ്യായം 9-ാം പദ്യത്തില്‍ പരാമര്‍ശമുണ്ട്. പന്ത്രണ്ടുഭാരം സ്വര്‍ണവും ഒരു തേരും സ്ത്രീധനമായി സ്വീകരിച്ചുകൊണ്ട് ശൂരസേനന്റെ പുത്രനായ വസുദേവര്‍ ദേവകിയെ വിവാഹം ചെയ്തു. വിവാഹഘോഷയാത്രയില്‍ തേര്‍ തെളിച്ചത് കംസനാണ്. ആ സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ വധിക്കുമെന്ന് അശരീരി മുഴങ്ങി. കുപിതനായ കംസന്‍ ദേവകിയെ കൊല്ലാനൊരുമ്പെട്ടു. തങ്ങള്‍ക്കു ജനിക്കുന്ന എല്ലാ പുത്രന്മാരെയും കംസനു നല്കാം എന്നു വാഗ്ദാനം ചെയ്തുകൊണ്ട് വസുദേവര്‍ ദേവകിയുടെ ജീവന്‍ രക്ഷിച്ചു.

  ചുരുങ്ങിയ കാലംകൊണ്ടുതന്നെ കംസന്‍ വസുദേവരെയും ദേവകിയെയും തടവിലാക്കി. അവര്‍ക്കു ജനിച്ച ആറു പുത്രന്മാരെയും കംസന്‍ വധിച്ചു. ദേവകിയുടെ ഏഴാമത്തെ ഗര്‍ഭം വസുദേവരുടെ മറ്റൊരു പത്നിയായ രോഹിണിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ആ ശിശുവാണ് ബലരാമന്‍. ദേവകിയുടെ എട്ടാമത്തെ ശിശുവായ ശ്രീകൃഷ്ണനെ ജനിച്ച ഉടന്‍തന്നെ വസുദേവര്‍ അമ്പാടിയിലെത്തിച്ചു.

  ശ്രീകൃഷ്ണന്‍ ദേഹത്യാഗം ചെയ്യുകയും യാദവ വംശം നശിക്കുകയും ചെയ്തപ്പോള്‍ ദുഃഖിതരായ വസുദേവരും ദേവകിയും രോഹിണിയും ദേഹത്യാഗം ചെയ്ത് മോക്ഷം പ്രാപിച്ചതായി ഭാഗവതം ഏകാദശസ്കന്ധം 31-ാം അധ്യായം 18, 19 പദ്യങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്.

04:45, 3 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%87%E0%B4%B5%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍