This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെലാന്‍ബ്ര, ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് (1749 - 1822)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദെലാന്‍ബ്ര, ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് (1749 - 1822)= Delambre,Jean Baptiste Joseph ഫ്രഞ്ച് ജ്യോ...)
(ദെലാന്‍ബ്ര, ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് (1749 - 1822))
 
വരി 1: വരി 1:
=ദെലാന്‍ബ്ര, ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് (1749 - 1822)=

-
 
Delambre,Jean Baptiste Joseph
Delambre,Jean Baptiste Joseph
-
 
ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും. 1749 സെപ്. 19-ന് അമീന്‍സില്‍ ജനിച്ച ദെലാന്‍ബ്ര അമീന്‍സ്, പാരിസ്, പ്ളെസ്സീസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫ്രാന്‍സിലെ ബ്യൂറോ ഒഫ് ലോഞ്ചിറ്റ്യൂഡ്സില്‍ അംഗം, കോളജ് ദി ഫ്രാന്‍ഷ്വേയില്‍ ജ്യോതിശ്ശാസ്ത്രാധ്യാപകന്‍, ഇംപീരിയല്‍ സര്‍വകലാശാല ട്രഷറര്‍ എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുറാനസ് ഗ്രഹത്തിന്റെ ഗതിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കിയതാണ് ജ്യോതിശ്ശാസ്ത്രമേഖലയില്‍ ദെലാന്‍ബ്രയെ ശ്രദ്ധേയനാക്കിയത്. ഈ നേട്ടത്തിന് അംഗീകാരമായി അക്കാദമി ദി സയന്‍സസിന്റെ വാര്‍ഷിക സമ്മാനവും അക്കാദമി സയന്‍സസ് മാത്തമാറ്റിക്സ് വിഭാഗത്തില്‍ അംഗത്വവും ഇദ്ദേഹത്തിനു ലഭിച്ചു. മെട്രിക് സിസ്റ്റത്തെ അടിസ്ഥാനമായുണ്ടാക്കിയ ജിയോഡസിക് അളവുകള്‍ നിര്‍ണയിക്കുന്നതിനായി ഫ്രഞ്ച് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ദെലാന്‍ബ്രയും അംഗമായിരുന്നു. നീളത്തിന്റെ ഏകകമായ മീറ്ററിന്റെ അടിസ്ഥാന ജിയോഡസിക് അളവ് നിര്‍വചിക്കുവാന്‍വേണ്ടി ഡണ്‍കിര്‍ക് മുതല്‍ ബാഴ്സിലോണ വരെയുള്ള ധ്രുവരേഖാ ചാപം (arc of meridian) കൃത്യമായി അളക്കുന്നതില്‍ ദെലാന്‍ബ്ര വിജയിച്ചു (1792-99).

+
[[Image:delambre-2-sized  1799a.png|200px|right|thumb|ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് ദെലാന്‍ബ്ര]]
ഗണിതശാസ്ത്രത്തില്‍, ഗോളീയ ത്രികോണങ്ങളുടെ (spherical triangles) വശങ്ങളെയും കോണുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാല് സൂത്രവാക്യങ്ങള്‍ ദെലാന്‍ബ്ര ആവിഷ്കരിച്ചിട്ടുണ്ട്. 'ദെലാന്‍ബ്ര അനാലജീസ്' (Delambre's Analogies) എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൂത്രവാക്യങ്ങള്‍ ഗോളീയ ത്രികോണമിതിയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

Current revision as of 10:25, 19 മാര്‍ച്ച് 2009

ദെലാന്‍ബ്ര, ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് (1749 - 1822)

Delambre,Jean Baptiste Joseph

ഫ്രഞ്ച് ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും. 1749 സെപ്. 19-ന് അമീന്‍സില്‍ ജനിച്ച ദെലാന്‍ബ്ര അമീന്‍സ്, പാരിസ്, പ്ളെസ്സീസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫ്രാന്‍സിലെ ബ്യൂറോ ഒഫ് ലോഞ്ചിറ്റ്യൂഡ്സില്‍ അംഗം, കോളജ് ദി ഫ്രാന്‍ഷ്വേയില്‍ ജ്യോതിശ്ശാസ്ത്രാധ്യാപകന്‍, ഇംപീരിയല്‍ സര്‍വകലാശാല ട്രഷറര്‍ എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചിട്ടുണ്ട്.

യുറാനസ് ഗ്രഹത്തിന്റെ ഗതിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കിയതാണ് ജ്യോതിശ്ശാസ്ത്രമേഖലയില്‍ ദെലാന്‍ബ്രയെ ശ്രദ്ധേയനാക്കിയത്. ഈ നേട്ടത്തിന് അംഗീകാരമായി അക്കാദമി ദി സയന്‍സസിന്റെ വാര്‍ഷിക സമ്മാനവും അക്കാദമി സയന്‍സസ് മാത്തമാറ്റിക്സ് വിഭാഗത്തില്‍ അംഗത്വവും ഇദ്ദേഹത്തിനു ലഭിച്ചു. മെട്രിക് സിസ്റ്റത്തെ അടിസ്ഥാനമായുണ്ടാക്കിയ ജിയോഡസിക് അളവുകള്‍ നിര്‍ണയിക്കുന്നതിനായി ഫ്രഞ്ച് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ദെലാന്‍ബ്രയും അംഗമായിരുന്നു. നീളത്തിന്റെ ഏകകമായ മീറ്ററിന്റെ അടിസ്ഥാന ജിയോഡസിക് അളവ് നിര്‍വചിക്കുവാന്‍വേണ്ടി ഡണ്‍കിര്‍ക് മുതല്‍ ബാഴ്സിലോണ വരെയുള്ള ധ്രുവരേഖാ ചാപം (arc of meridian) കൃത്യമായി അളക്കുന്നതില്‍ ദെലാന്‍ബ്ര വിജയിച്ചു (1792-99).

ഴാന്‍ ബാറ്റീസ്റ്റ് ഴോസീഫ് ദെലാന്‍ബ്ര

ഗണിതശാസ്ത്രത്തില്‍, ഗോളീയ ത്രികോണങ്ങളുടെ (spherical triangles) വശങ്ങളെയും കോണുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാല് സൂത്രവാക്യങ്ങള്‍ ദെലാന്‍ബ്ര ആവിഷ്കരിച്ചിട്ടുണ്ട്. 'ദെലാന്‍ബ്ര അനാലജീസ്' (Delambre's Analogies) എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൂത്രവാക്യങ്ങള്‍ ഗോളീയ ത്രികോണമിതിയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

ജ്യോതിശ്ശാസ്ത്ര ചരിത്രകാരന്‍ എന്ന നിലയിലാണ് ദെലാന്‍ബ്ര ഏറെ സ്മരിക്കപ്പെടുന്നത്. മൂന്നുവാല്യങ്ങളിലായുള്ള ബെയ്സ്ദ്യം സിസ്റ്റം മെട്രിക് ഡെസിമല്‍ (1806-10) എന്ന ആദ്യ പ്രസിദ്ധീകരണത്തില്‍ ഭൂമിയുടെ അളവുകളെക്കുറിച്ചുള്ള പഠന ചരിത്രം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ജ്യോതിശ്ശാസ്ത്ര ചരിത്രം പൂര്‍ണമായി സമാഹരിച്ച് ആറ് വാല്യങ്ങളിലായി പ്രസിദ്ധം ചെയ്തതാണ് ദെലാന്‍ബ്രയുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നത്- ഹിസ്റ്ററി ദി എല്‍ അസ്ട്രോണമി (1817-27). ഇതിന്റെ ആദ്യ രണ്ടുവാല്യങ്ങളില്‍ പ്രാചീന ജ്യോതിശ്ശാസ്ത്ര ചരിത്രവും മൂന്നാമത്തേതില്‍ മധ്യകാലത്തെ ജ്യോതിശ്ശാസ്ത്രവും നാലും അഞ്ചും വാല്യങ്ങളില്‍ നവോത്ഥാനകാലഘട്ടത്തിലെയും 17-ാം ശ.-ത്തിലെയും ജ്യോതിശ്ശാസ്ത്ര ചരിത്രവും പരാമര്‍ശിച്ചിരിക്കുന്നു. 18-ാം ശ.-ത്തിലെ ജ്യോതിശ്ശാസ്ത്ര ചരിത്രത്തെക്കുറിച്ചു വിവരിക്കുന്ന ആറാം വാല്യം ഇദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്.

1822 ആഗ. 19-ന് പാരിസില്‍ ദെലാന്‍ബ്ര അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍