This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുമെസില്‍, ഷോര്‍ഷ് (1898 - 1986)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദുമെസില്‍, ഷോര്‍ഷ് (1898 - 1986)= Dumezil,George ഫ്രഞ്ച് നരവംശ-സാമൂഹിക ശാസ്ത്രജ്ഞന്‍. ത...)
(ദുമെസില്‍, ഷോര്‍ഷ് (1898 - 1986))
 
വരി 4: വരി 4:
ഫ്രഞ്ച് നരവംശ-സാമൂഹിക ശാസ്ത്രജ്ഞന്‍. താരതമ്യ പുരാവൃത്ത വിജ്ഞാനീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായി. പാരിസിലെ എക്കോള്‍ നോര്‍മല്‍ സുപ്പീരിയറില്‍നിന്ന് 1919-ല്‍ സാഹിത്യത്തില്‍ ബിരുദം നേടി. 1924-ല്‍ ഡോക്ടറേറ്റ് ലഭിച്ച ദുമെസില്‍, തുര്‍ക്കിയിലെ ഇസ്താംബുള്‍ സര്‍വകലാശാലയില്‍ മതചരിത്രവിഭാഗത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെട്ടു. ഉപ്പ്സാല സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978-ല്‍ ഫ്രഞ്ച് അക്കാദമി അംഗത്വം ലഭിച്ചു.

-
 
+
[[Image:1741x dumezilb.png|200px|left|thumb|ഷോര്‍ഷ് ദുമെസില്‍]]
ഇന്തോ-യൂറോപ്യന്‍ മിത്തുകളെക്കുറിച്ച് താരതമ്യപഠനം നടത്തുന്ന ഒരു പുതിയ വിജ്ഞാനീയത്തിനു രൂപംനല്കുന്നതില്‍ ദുമെസില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇന്തോ-യൂറോപ്യന്‍ ജനവിഭാഗങ്ങള്‍ക്ക് പൊതുവായ ഒരു പ്രാക്ഭൂതകാലമുണ്ടെന്നും ഈ ജനതകളുടെ മതവിശ്വാസങ്ങളും സാംസ്കാരികധാരകളും പുരാവൃത്തങ്ങളും രൂപവത്കരിക്കപ്പെടുന്നതില്‍ ഈ പൊതു ഭൂതകാലം ഗണ്യമായ സ്വാധീനം  ചെലുത്തിയിട്ടുണ്ടെന്നും ദുമെസില്‍ സിദ്ധാന്തിക്കുന്നു. ഇന്തോ-യൂറോപ്യന്‍ ജനതകളുടെ പുരാവൃത്തങ്ങളെയും മതങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്നതിന് പ്രാചീനമായ പൊതു സ്രോതസ്സിനെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നാണ് ദുമെസിലിന്റെ വാദം. ഇന്തോ-യൂറോപ്യന്‍ രാജ്യങ്ങളുടെ ഭിന്നമായ പുരാവൃത്തങ്ങളില്‍ ഈ പ്രാക്ഭൂതകാലത്തില്‍നിന്നു നിഷ്പന്നമാകുന്ന പൊതു സാംസ്കാരിക ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാനാണ് താരതമ്യ പുരാവൃത്ത പഠനത്തിലൂടെ ദുമെസില്‍ ശ്രമിക്കുന്നത്. ഇന്തോ-യൂറോപ്യന്‍ പുരാവൃത്തങ്ങളെക്കുറിച്ചുള്ള ദുമെസിലിന്റെ നിരീക്ഷണങ്ങള്‍ 'ത്രിത്വസിദ്ധാന്തം' എന്നാണ് അറിയപ്പെടുന്നത്. ഈ പുരാവൃത്തങ്ങള്‍ രാജത്വം (ക്ഷത്രിയത്വം), യുദ്ധം, ഉത്പാദനം എന്നീ മൂന്ന് തത്ത്വങ്ങളിലധിഷ്ഠിതമാണെന്ന് ദുമെസില്‍ സിദ്ധാന്തിക്കുന്നു.'' മിത്ര-വരുണ (1945), ദ് ഡെസ്റ്റിനി ഒഫ് ദ് വാരിയര്‍ (1978)'' എന്നിവയാണ് ദുമെസിലിന്റെ പ്രധാന കൃതികള്‍. ''മഹാഭാരതം'', റോമിന്റെ എനിയഡ്, സ്കാന്‍ഡിനേവിയരുടെ ''ഇഢ'' (Edda), ഇറാന്‍കാരുടെ പ്രാചീന മതഗ്രന്ഥമായ അവെസ്ത (Avesta) തുടങ്ങിയ ഇതിഹാസ കൃതികളെ താരതമ്യം ചെയ്തുകൊണ്ടാണ് ദുമെസില്‍ ത്രിത്വസിദ്ധാന്തം ആവിഷ്കരിച്ചത്. ഇന്തോ-യൂറോപ്യന്‍ സംസ്കാരങ്ങളിലെ പൊതുവായ ചില സാമൂഹിക മൂല്യങ്ങള്‍ വ്യത്യസ്തങ്ങളായ മതഗ്രന്ഥങ്ങളിലും  പുരാവൃത്തങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് ദുമെസിലിന്റെ വാദം.  

1986-ല്‍ ഇദ്ദേഹം അന്തരിച്ചു.
1986-ല്‍ ഇദ്ദേഹം അന്തരിച്ചു.

Current revision as of 06:42, 20 മാര്‍ച്ച് 2009

ദുമെസില്‍, ഷോര്‍ഷ് (1898 - 1986)

Dumezil,George

ഫ്രഞ്ച് നരവംശ-സാമൂഹിക ശാസ്ത്രജ്ഞന്‍. താരതമ്യ പുരാവൃത്ത വിജ്ഞാനീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായി. പാരിസിലെ എക്കോള്‍ നോര്‍മല്‍ സുപ്പീരിയറില്‍നിന്ന് 1919-ല്‍ സാഹിത്യത്തില്‍ ബിരുദം നേടി. 1924-ല്‍ ഡോക്ടറേറ്റ് ലഭിച്ച ദുമെസില്‍, തുര്‍ക്കിയിലെ ഇസ്താംബുള്‍ സര്‍വകലാശാലയില്‍ മതചരിത്രവിഭാഗത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെട്ടു. ഉപ്പ്സാല സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1978-ല്‍ ഫ്രഞ്ച് അക്കാദമി അംഗത്വം ലഭിച്ചു.

ഷോര്‍ഷ് ദുമെസില്‍

ഇന്തോ-യൂറോപ്യന്‍ മിത്തുകളെക്കുറിച്ച് താരതമ്യപഠനം നടത്തുന്ന ഒരു പുതിയ വിജ്ഞാനീയത്തിനു രൂപംനല്കുന്നതില്‍ ദുമെസില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇന്തോ-യൂറോപ്യന്‍ ജനവിഭാഗങ്ങള്‍ക്ക് പൊതുവായ ഒരു പ്രാക്ഭൂതകാലമുണ്ടെന്നും ഈ ജനതകളുടെ മതവിശ്വാസങ്ങളും സാംസ്കാരികധാരകളും പുരാവൃത്തങ്ങളും രൂപവത്കരിക്കപ്പെടുന്നതില്‍ ഈ പൊതു ഭൂതകാലം ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ദുമെസില്‍ സിദ്ധാന്തിക്കുന്നു. ഇന്തോ-യൂറോപ്യന്‍ ജനതകളുടെ പുരാവൃത്തങ്ങളെയും മതങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്നതിന് പ്രാചീനമായ പൊതു സ്രോതസ്സിനെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നാണ് ദുമെസിലിന്റെ വാദം. ഇന്തോ-യൂറോപ്യന്‍ രാജ്യങ്ങളുടെ ഭിന്നമായ പുരാവൃത്തങ്ങളില്‍ ഈ പ്രാക്ഭൂതകാലത്തില്‍നിന്നു നിഷ്പന്നമാകുന്ന പൊതു സാംസ്കാരിക ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാനാണ് താരതമ്യ പുരാവൃത്ത പഠനത്തിലൂടെ ദുമെസില്‍ ശ്രമിക്കുന്നത്. ഇന്തോ-യൂറോപ്യന്‍ പുരാവൃത്തങ്ങളെക്കുറിച്ചുള്ള ദുമെസിലിന്റെ നിരീക്ഷണങ്ങള്‍ 'ത്രിത്വസിദ്ധാന്തം' എന്നാണ് അറിയപ്പെടുന്നത്. ഈ പുരാവൃത്തങ്ങള്‍ രാജത്വം (ക്ഷത്രിയത്വം), യുദ്ധം, ഉത്പാദനം എന്നീ മൂന്ന് തത്ത്വങ്ങളിലധിഷ്ഠിതമാണെന്ന് ദുമെസില്‍ സിദ്ധാന്തിക്കുന്നു. മിത്ര-വരുണ (1945), ദ് ഡെസ്റ്റിനി ഒഫ് ദ് വാരിയര്‍ (1978) എന്നിവയാണ് ദുമെസിലിന്റെ പ്രധാന കൃതികള്‍. മഹാഭാരതം, റോമിന്റെ എനിയഡ്, സ്കാന്‍ഡിനേവിയരുടെ ഇഢ (Edda), ഇറാന്‍കാരുടെ പ്രാചീന മതഗ്രന്ഥമായ അവെസ്ത (Avesta) തുടങ്ങിയ ഇതിഹാസ കൃതികളെ താരതമ്യം ചെയ്തുകൊണ്ടാണ് ദുമെസില്‍ ത്രിത്വസിദ്ധാന്തം ആവിഷ്കരിച്ചത്. ഇന്തോ-യൂറോപ്യന്‍ സംസ്കാരങ്ങളിലെ പൊതുവായ ചില സാമൂഹിക മൂല്യങ്ങള്‍ വ്യത്യസ്തങ്ങളായ മതഗ്രന്ഥങ്ങളിലും പുരാവൃത്തങ്ങളിലും പ്രവര്‍ത്തിക്കുന്നുവെന്നാണ് ദുമെസിലിന്റെ വാദം.

1986-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍