This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദില്‍റൂബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:05, 5 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദില്‍റൂബ

ഒരു തന്ത്രിവാദ്യം.
ദില്‍റൂബ
ഹിന്ദുസ്ഥാനി സംഗീതത്തിലാണ് ഇത് ഉപയോഗിക്കുന്നത്. വീണയുടെ ഏകദേശരൂപത്തിലുള്ള ഇതില്‍ 26 തന്ത്രികളുണ്ട്. ഇതില്‍ നാല് തന്ത്രികളാണ് പ്രധാനമായും വാദനം ചെയ്യുക. 19 കട്ടകളാണ് ദില്‍റൂബയിലുള്ളത്. അവ വീണയിലെന്ന പോലെ ഉറപ്പിച്ചിട്ടുള്ളവയല്ല. ഏതാണ്ട് മൂന്ന് അടി ദൈര്‍ഘ്യമാണ് ഈ ഉപകരണത്തിനുള്ളത്. തംബുരു വായിക്കുന്നപോലെ ലംബമായി നിര്‍ത്തിയശേഷമാണ് ദില്‍റൂബ വായിക്കുക. തന്ത്രികള്‍ മീട്ടുന്നതിന് വയലിനില്‍ എന്നപോലെ 'ബോ' ഉപയോഗിക്കുന്നു. മന്ദ്രമധുരമായ നാദം പുറപ്പെടുവിക്കുന്ന ഈ ഉപകരണം ഹിന്ദുസ്ഥാനി കച്ചേരികളില്‍ ഉപയോഗിച്ചുവരുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍