This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിബ്രുഗഢ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദിബ്രുഗഢ്= Dibrugarh അസം സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവ...)
വരി 9: വരി 9:
മനോഹരവും വൈവിധ്യമുള്ളതുമാണ് ദിബ്രുഗഢിന്റെ ഭൂപ്രകൃതി. ഭൂമിശാസ്ത്രപരമായി ജില്ലയുടെ കിഴക്കും തെക്കും പ്രദേശങ്ങള്‍ കുന്നിന്‍പുറങ്ങളും മറ്റിടങ്ങള്‍ നിരപ്പാര്‍ന്ന ഭൂപ്രദേശങ്ങളുമാണ്. ജില്ലയിലെ മിക്ക ഭാഗങ്ങളിലും കാടുകളുണ്ട്. ചിലയിടങ്ങളില്‍ വന്‍വൃക്ഷങ്ങള്‍ വളരുന്ന നിബിഡ വനങ്ങള്‍ കാണാം. ബ്രഹ്മപുത്രാനദീ താഴ്വരയുടെ ആരംഭത്തില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ സമതലങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠവും കൃഷിക്ക് അനുയോജ്യവുമാണ്. നെല്ലാണ് മുഖ്യ വിള. തേയിലക്കൃഷിക്കും സമ്പദ്ഘടനയില്‍ സുപ്രധാനമായ സ്ഥാനമുണ്ട്.

-
നദികളും അരുവികളുമാണ് ദിബ്രുഗഢ് ജില്ലയിലെ മുഖ്യ ജലസ്രോതസ്സുകള്‍. ഇവ മഴക്കാലത്ത് കരകവിഞ്ഞൊഴുകി നാശ നഷ്ടം വിതയ്ക്കുക പതിവാണ്. ജില്ലയിലെ നദികളെല്ലാംതന്നെ
+
നദികളും അരുവികളുമാണ് ദിബ്രുഗഢ് ജില്ലയിലെ മുഖ്യ ജലസ്രോതസ്സുകള്‍. ഇവ മഴക്കാലത്ത് കരകവിഞ്ഞൊഴുകി നാശ നഷ്ടം വിതയ്ക്കുക പതിവാണ്. ജില്ലയിലെ നദികളെല്ലാംതന്നെ മുഖ്യ നദിയായ ബ്രഹ്മപുത്രയിലേക്ക് പ്രവഹിച്ചെത്തുന്നു. പ്രധാനമായും ഒരു കാര്‍ഷിക വ്യാവസായിക മേഖലയാണ് ദിബ്രുഗഢ്. പ്രധാന വിളയായ നെല്ലിനു പുറമേ ചോളം, ഗോതമ്പ്, തേയില, ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവ ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു. ജില്ലാ ആസ്ഥാനമായ ദിബ്രുഗഢ് പട്ടണത്തിനു ചുറ്റുമാണ് തേയിലക്കൃഷി വ്യാപകമായിട്ടുള്ളത്. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, കളിമണ്ണ് തുടങ്ങിയ ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമാണ് ദിബ്രുഗഢ്. മാകും, ജേപൂര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന കല്‍ക്കരിപ്പാടങ്ങള്‍. നഹാര്‍ഘാട്ടിയ, മോറന്‍ എന്നിവിടങ്ങളില്‍നിന്ന് പ്രെടോളിയവും പ്രകൃതിവാതകവും ഖനനം ചെയ്യുന്നു. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനത്തെയും വിപണനത്തെയും കേന്ദ്രീകരിച്ചുള്ള നിരവധി വ്യവസായങ്ങളും ജില്ലയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണശുദ്ധീകരണശാലയായ ഡിഗ്ബോയ്, ദിബ്രുഗഢ് പട്ടണത്തില്‍നിന്ന് സു. 94 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. തേയില, അസംസ്കൃത എണ്ണ, കല്‍ക്കരി, പ്ളൈവുഡ് എന്നിവയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍.
 +
 
 +
  അസമിലെ പ്രധാന ഗതാഗത-വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് ദിബ്രുഗഢ്. ചെറുതും വലുതുമായ നിരവധി റോഡുകള്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. റെയില്‍ മാര്‍ഗവും വ്യോമമാര്‍ഗവും ജില്ലയില്‍ എത്താം. ചാബുവയാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഒരു സര്‍വകലാശാലയും ഒരു മെഡിക്കല്‍ കോളജും ദിബ്രുഗഢിലുണ്ട്.

09:46, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദിബ്രുഗഢ്

Dibrugarh

അസം സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. അസമിലെ വികസിതമായ ജില്ലകളില്‍ ഒന്നായ ദിബ്രുഗഢിന്റെ വടക്കും പടിഞ്ഞാറും ബ്രഹ്മപുത്രാ നദിയും കിഴക്ക് തിന്‍സൂകിയ ജില്ലയും തെക്കുകിഴക്ക് അരുണാചല്‍ പ്രദേശും തെക്ക് ശിവ്സാഗര്‍ ജില്ലയും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നു. ജില്ലാ വിസ്തീര്‍ണം: 3,381 ച.കി.മീ.; ജനസംഖ്യ 11,72,056 (2001).

ആദിവാസികളുടെ ആക്രമണം ചെറുക്കുന്നതിന് ബ്രിട്ടീഷുകാര്‍ ദിബ്രു നദിക്കരയില്‍ നിര്‍മിച്ച കോട്ട(ഗഢ്)യെ ആസ്പദമാക്കിയാണ് ജില്ലാനാമം നിഷ്പന്നമായിട്ടുള്ളത്. 1971 ഒ. 2-ന് ലഖിംപൂര്‍ജില്ല രണ്ടായി വിഭജിച്ചാണ് ഇന്നത്തെ ലഖിംപൂര്‍ ജില്ലയ്ക്കും ദിബ്രുഗഢ് ജില്ലയ്ക്കും രൂപംനല്കിയത്. ഹൈന്ദവരും ക്രൈസ്തവരും ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങള്‍ നിവസിക്കുന്ന ദിബ്രൂഗഢില്‍ അസമീസ് ഭാഷയ്ക്കാണ് കൂടുതല്‍ പ്രചാരം.

മനോഹരവും വൈവിധ്യമുള്ളതുമാണ് ദിബ്രുഗഢിന്റെ ഭൂപ്രകൃതി. ഭൂമിശാസ്ത്രപരമായി ജില്ലയുടെ കിഴക്കും തെക്കും പ്രദേശങ്ങള്‍ കുന്നിന്‍പുറങ്ങളും മറ്റിടങ്ങള്‍ നിരപ്പാര്‍ന്ന ഭൂപ്രദേശങ്ങളുമാണ്. ജില്ലയിലെ മിക്ക ഭാഗങ്ങളിലും കാടുകളുണ്ട്. ചിലയിടങ്ങളില്‍ വന്‍വൃക്ഷങ്ങള്‍ വളരുന്ന നിബിഡ വനങ്ങള്‍ കാണാം. ബ്രഹ്മപുത്രാനദീ താഴ്വരയുടെ ആരംഭത്തില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ സമതലങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠവും കൃഷിക്ക് അനുയോജ്യവുമാണ്. നെല്ലാണ് മുഖ്യ വിള. തേയിലക്കൃഷിക്കും സമ്പദ്ഘടനയില്‍ സുപ്രധാനമായ സ്ഥാനമുണ്ട്.

നദികളും അരുവികളുമാണ് ദിബ്രുഗഢ് ജില്ലയിലെ മുഖ്യ ജലസ്രോതസ്സുകള്‍. ഇവ മഴക്കാലത്ത് കരകവിഞ്ഞൊഴുകി നാശ നഷ്ടം വിതയ്ക്കുക പതിവാണ്. ജില്ലയിലെ നദികളെല്ലാംതന്നെ മുഖ്യ നദിയായ ബ്രഹ്മപുത്രയിലേക്ക് പ്രവഹിച്ചെത്തുന്നു. പ്രധാനമായും ഒരു കാര്‍ഷിക വ്യാവസായിക മേഖലയാണ് ദിബ്രുഗഢ്. പ്രധാന വിളയായ നെല്ലിനു പുറമേ ചോളം, ഗോതമ്പ്, തേയില, ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവ ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു. ജില്ലാ ആസ്ഥാനമായ ദിബ്രുഗഢ് പട്ടണത്തിനു ചുറ്റുമാണ് തേയിലക്കൃഷി വ്യാപകമായിട്ടുള്ളത്. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, കളിമണ്ണ് തുടങ്ങിയ ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമാണ് ദിബ്രുഗഢ്. മാകും, ജേപൂര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന കല്‍ക്കരിപ്പാടങ്ങള്‍. നഹാര്‍ഘാട്ടിയ, മോറന്‍ എന്നിവിടങ്ങളില്‍നിന്ന് പ്രെടോളിയവും പ്രകൃതിവാതകവും ഖനനം ചെയ്യുന്നു. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ ഉത്പാദനത്തെയും വിപണനത്തെയും കേന്ദ്രീകരിച്ചുള്ള നിരവധി വ്യവസായങ്ങളും ജില്ലയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണശുദ്ധീകരണശാലയായ ഡിഗ്ബോയ്, ദിബ്രുഗഢ് പട്ടണത്തില്‍നിന്ന് സു. 94 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. തേയില, അസംസ്കൃത എണ്ണ, കല്‍ക്കരി, പ്ളൈവുഡ് എന്നിവയാണ് ജില്ലയിലെ പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍.

  അസമിലെ പ്രധാന ഗതാഗത-വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് ദിബ്രുഗഢ്. ചെറുതും വലുതുമായ നിരവധി റോഡുകള്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. റെയില്‍ മാര്‍ഗവും വ്യോമമാര്‍ഗവും ജില്ലയില്‍ എത്താം. ചാബുവയാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഒരു സര്‍വകലാശാലയും ഒരു മെഡിക്കല്‍ കോളജും ദിബ്രുഗഢിലുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍