This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാവെ, ഹരീന്ദ്ര ജയന്തീലാല്‍ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാവെ, ഹരീന്ദ്ര ജയന്തീലാല്‍ (1930 - )

ഗുജറാത്തി സാഹിത്യകാരന്‍. 1930 സെപ്. 19-ന് ഗുജറാത്തിലെ കച്ചില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം പത്രപ്രവര്‍ത്തകനായി. പ്രവാസി, ജന്മഭൂമി എന്നീ പത്രങ്ങളുടെ എഡിറ്റര്‍-ഇന്‍-ചീഫായി പ്രവര്‍ത്തിച്ചു. 1962-73-ല്‍ സമര്‍പ്പണത്തിന്റെയും 1973-79-ല്‍ ജനശക്തിയുടെയും എഡിറ്ററായിരുന്നു. 1993-97-ല്‍ സാഹിത്യഅക്കാദമി ജനറല്‍ കൗണ്‍സിലിലും ഗുജറാത്തി ഉപദേശകസമിതിയിലും അംഗമായി. മുംബൈയിലെ എസ്.എന്‍.ഡി.റ്റി. യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം വിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറായും ഭാരതീയ വിദ്യാഭവന്‍ ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഹരീന്ദ്ര ജയന്തീലാല്‍ ദാവെയുടെ ശ്രദ്ധേയമായ കൃതികളില്‍ ആസവ് (1961), സമയ് (1972), ഹയാതി (1976) എന്നിവ കാവ്യകൃതികളും പലാനാ പ്രതിബിംബ് (1966), സംഗ് അസംഗ് (1980), വസിയത്ത് (1987), നന്ദുതാ (1987) എന്നിവ നോവലുകളും സാന്ധ്യകലാ പ്രഭാത്ഭേരി നാടകവും കവി അനേ കവിത, വിവേഛന്നിക്ഷാനോ എന്നിവ വിമര്‍ശനവും ശബ്ദ ഭീതര്‍ സുധി, ഘീനാ ദിവാനോ ഉജസ് എന്നിവ ഉപന്യാസ സമാഹാരങ്ങളുമാണ്. ഇദ്ദേഹത്തിന്റെ മതസംബന്ധമായ ഗ്രന്ഥങ്ങളാണ് സ്വാമിനാരായണ്‍ സമ്പ്രദായ് (1980), കൃഷ്ണാ അനേ മാനവ് സംബോധാ (1981) എന്നിവ. സാഹിത്യ അക്കാദമി അവാര്‍ഡ് (1978), കബീര്‍ സമ്മാന്‍ (1992) എന്നിങ്ങനെ പല അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍