This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാവെ, ജയാനന്ദലക്ഷ്മീശങ്കര് (1917 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാവെ, ജയാനന്ദലക്ഷ്മീശങ്കര് (1917 - )
ഗുജറാത്തി-സംസ്കൃത സാഹിത്യകാരന്. 1917 ഒ. 25-ന് സുരേന്ദ്രനഗര്‍ ജില്ലയില്‍ ജനിച്ചു. ബോംബെ യൂണിവേഴ്സിറ്റിയില്‍നിന്ന് 1940-ല്‍ സംസ്കൃതത്തില്‍ എം.എ. ബിരുദം നേടി. ഇതോടൊപ്പം രാഷ്ട്രഭാഷാ പ്രചാര്‍ സമിതിയുടെ കോവിദ്പരീക്ഷയും പാസ്സായി. സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിക്കുകയും തുടര്‍ന്ന് കറാച്ചിയിലെ ഡി.ജെ.സിന്ധ് കോളജിലും സിദ്ധാര്‍ഥ കോളജിലും അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് മോര്‍ബി യു.എന്‍.മേഹ്താ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പലായി (1960-75). രാജ്കോട്ടിലെ സ്വാമി പ്രവണാനന്ദ് സംസ്കൃത പ്രചാര്‍ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റും ട്രസ്റ്റിയുമായി. വിശ്വസംസ്കൃത പ്രതിഷ്ഠാനിന്റെ വൈസ് പ്രസിഡന്റ്, ഗാന്ധിനഗറിലെ സംസ്കൃത സാഹിത്യഅക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്കൃതസാഹിത്യത്തില്‍ വിമര്ശനഗ്രന്ഥങ്ങളിലൂടെയാണ് ദാവെ പ്രസിദ്ധനായത്. സംസ്കൃത സാഹിത്യദര്ശന്, സംസ്കൃത സാഹിത്യമനന്, സംശോധന്‍ അനേ സമീക്ഷാ, സംസ്കൃത സാഹിത്യചിന്തന്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്. മാളവികാഗ്നിമിത്രം (പഠനം), മനോഗത (കവിത), കാളിദാസ, മഹാകവി വാല്മീകി (നിരൂപണം), സംസ്കൃതഭാഷാ പരിചയ് (വ്യാകരണം) എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.
സംസ്കൃത സാഹിത്യഅക്കാദമി അവാര്‍ഡ് (1995), ബൃഹദ് ഗുജറാത്ത് സംസ്കൃതപരിഷത്ത് അവാര്‍ഡ് (1990), ഗുജറാത്ത് സാഹിത്യപരിഷത്ത് അവാര്‍ഡ് (1995) എന്നിവ ദാവെയ്ക്കു ലഭിച്ചിട്ടുണ്ട്.