This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരിയൂസ് II (? - ബി.സി. 404)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ദാരിയൂസ് II (? - ബി.സി. 404) ഉമൃശൌ കക അക്കമീനിയന്‍ വംശജനായ പേര്‍ഷ്യന്‍ രാജാവ...)
അടുത്ത വ്യത്യാസം →

10:56, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദാരിയൂസ് II (? - ബി.സി. 404)

ഉമൃശൌ കക

അക്കമീനിയന്‍ വംശജനായ പേര്‍ഷ്യന്‍ രാജാവ്. പേര്‍ഷ്യന്‍ രാജാവായ ദാരിയൂസ് ക -ന്റെ പൌത്രനായ അര്‍ട്ടാസെര്‍ക്സസിന് ബാബിലോണിയന്‍ യുവതിയില്‍ ജനിച്ച സന്തതിയായിരുന്നു ദാരിയൂസ് കക. ഒക്കസ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. പിതാവിന്റെ മരണശേഷം മക്കള്‍ തമ്മിലുണ്ടായ അധികാര മത്സരത്തില്‍ ഒക്കസ് വിജയിച്ചു. ഇദ്ദേഹം ദാരിയൂസ് കക എന്ന പേരിലാണ് രാജാവായി സ്ഥാനാരോഹണം ചെയ്തത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലെ പ്രാദേശിക കലാപങ്ങളെ നേരിടുന്നതിനായി ഏറെ സമയവും ശ്രദ്ധയും വിനിയോഗിക്കേണ്ടിവന്നതിനാല്‍ ദാരിയൂസ് കക-ന് നല്ലൊരു ഭരണം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല.

 ഇദ്ദേഹം ബി.സി. 404-ല്‍ മരണമടഞ്ഞു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍