This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരിയൂസ് III (ബി.സി. സു. 380 - 330)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ദാരിയൂസ് III (ബി.സി. സു. 380 - 330) ഉമൃശൌ കകക അവസാനത്തെ അക്കമീനിയന്‍ രാജാവ്. അക്...)
 
വരി 1: വരി 1:
-
ദാരിയൂസ് III (ബി.സി. സു. 380 - 330)
+
=ദാരിയൂസ് III (ബി.സി. സു. 380 - 330) =
-
ഉമൃശൌ കകക
+
Darius III
-
അവസാനത്തെ അക്കമീനിയന്‍ രാജാവ്. അക്കമീനിയന്‍ രാജാവായ അന്താസെര്‍ക്സസിന്റെ അനന്തരവന്റെ മകനായി ബി.സി. സു. 380-ല്‍ ജനിച്ചു. അന്താസെര്‍ക്സസിനെയും പുത്രനെയും വധിച്ചശേഷം പ്രധാനമന്ത്രി ബാഗോസ്, ദാരിയൂസിനെ രാജാവായി അവരോധിച്ചു. എന്നാല്‍ താമസിയാതെ ബാഗോസിനെ വധിച്ചുകൊണ്ട് ദാരിയൂസ് അധികാരം ഉറപ്പിച്ചു. ദാരിയൂസ് കക-ന്റെ കാലത്ത് പേര്‍ഷ്യന്‍ ഭരണത്തില്‍നിന്നു സ്വതന്ത്രമായ ഈജിപ്തിനെ വീണ്ടും അധീനപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ ആദ്യകാല സൈനിക നേട്ടങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുന്നു. ദാരിയൂസ് കകക-ന്റെ ഭരണകാലത്താണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ആക്രമിച്ചത്. ഇസ്സസില്‍വച്ച് അലക്സാണ്ടര്‍ ദാരിയൂസിനെ പരാജയപ്പെടുത്തി. സിറിയ, ഈജിപ്ത് എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ജൈത്രയാത്ര തുടര്‍ന്ന അലക്സാണ്ടറുമായി സന്ധി ചെയ്യാനുള്ള ദാരിയൂസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് അര്‍ബാലയില്‍വച്ച് വീണ്ടും അലക്സാണ്ടറെ നേരിട്ടെങ്കിലും പരാജയപ്പെട്ട ദാരിയൂസ്, മീഡിയയുടെ ആസ്ഥാനമായ എക്ബത്താനയില്‍ അഭയം തേടി. ബാബിലോണിയ, പേര്‍സെപോലിസ് എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്ത അലക്സാണ്ടര്‍ എക്ബത്താനയില്‍ എത്തിയതോടെ ദാരിയൂസ് കിഴക്കോട്ട് പലായനം ചെയ്തു. ഈ പ്രയാണത്തിനിടെ അനുയായികളാല്‍ വധിക്കപ്പെടേണ്ട ദുര്യോഗം (ബി.സി. 330) ഇദ്ദേഹത്തിനുണ്ടായി. അലക്സാണ്ടറുമായി സന്ധിക്കു മുതിര്‍ന്നേക്കാം എന്ന ഭയമായിരുന്നു ദാരിയൂസിനെ വധിക്കാന്‍ കൊലയാളികളെ പ്രേരിപ്പിച്ചത്.
+
അവസാനത്തെ അക്കമീനിയന്‍ രാജാവ്. അക്കമീനിയന്‍ രാജാവായ അന്താസെര്‍ക്സസിന്റെ അനന്തരവന്റെ മകനായി ബി.സി. സു. 380-ല്‍ ജനിച്ചു. അന്താസെര്‍ക്സസിനെയും പുത്രനെയും വധിച്ചശേഷം പ്രധാനമന്ത്രി ബാഗോസ്, ദാരിയൂസിനെ രാജാവായി അവരോധിച്ചു. എന്നാല്‍ താമസിയാതെ ബാഗോസിനെ വധിച്ചുകൊണ്ട് ദാരിയൂസ് അധികാരം ഉറപ്പിച്ചു. ദാരിയൂസ് II-ന്റെ കാലത്ത് പേര്‍ഷ്യന്‍ ഭരണത്തില്‍നിന്നു സ്വതന്ത്രമായ ഈജിപ്തിനെ വീണ്ടും അധീനപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ ആദ്യകാല സൈനിക നേട്ടങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുന്നു. ദാരിയൂസ് III-ന്റെ ഭരണകാലത്താണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ആക്രമിച്ചത്. ഇസ്സസില്‍വച്ച് അലക്സാണ്ടര്‍ ദാരിയൂസിനെ പരാജയപ്പെടുത്തി. സിറിയ, ഈജിപ്ത് എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ജൈത്രയാത്ര തുടര്‍ന്ന അലക്സാണ്ടറുമായി സന്ധി ചെയ്യാനുള്ള ദാരിയൂസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് അര്‍ബാലയില്‍വച്ച് വീണ്ടും അലക്സാണ്ടറെ നേരിട്ടെങ്കിലും പരാജയപ്പെട്ട ദാരിയൂസ്, മീഡിയയുടെ ആസ്ഥാനമായ എക്ബത്താനയില്‍ അഭയം തേടി. ബാബിലോണിയ, പേര്‍സെപോലിസ് എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്ത അലക്സാണ്ടര്‍ എക്ബത്താനയില്‍ എത്തിയതോടെ ദാരിയൂസ് കിഴക്കോട്ട് പലായനം ചെയ്തു. ഈ പ്രയാണത്തിനിടെ അനുയായികളാല്‍ വധിക്കപ്പെടേണ്ട ദുര്യോഗം (ബി.സി. 330) ഇദ്ദേഹത്തിനുണ്ടായി. അലക്സാണ്ടറുമായി സന്ധിക്കു മുതിര്‍ന്നേക്കാം എന്ന ഭയമായിരുന്നു ദാരിയൂസിനെ വധിക്കാന്‍ കൊലയാളികളെ പ്രേരിപ്പിച്ചത്.

Current revision as of 12:04, 26 ഫെബ്രുവരി 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍