This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശരഥന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ദശരഥന്‍ പുരാണപ്രസിദ്ധനായ സൂര്യവംശ രാജാവ്. ദശാവതാരങ്ങളില്‍പ...)
 
വരി 1: വരി 1:
-
ദശരഥന്‍
+
=ദശരഥന്‍=
പുരാണപ്രസിദ്ധനായ സൂര്യവംശ രാജാവ്. ദശാവതാരങ്ങളില്‍പ്പെടുന്ന ശ്രീരാമന്റെ പിതാവ്. ഇക്ഷ്വാകു വംശത്തിലെ രാജാവായിരുന്ന അജന്റെയും ഇന്ദുമതിയുടെയും പുത്രനാണ് ദശരഥന്‍. യഥാര്‍ഥ നാമം നേമി എന്നായിരുന്നു. ശംബരാസുരനുമായുള്ള യുദ്ധത്തില്‍ ഒരേ സമയം പത്ത് ദിക്കുകളും അഭിമുഖമാക്കി രഥത്തിലിരുന്ന് യുദ്ധം ചെയ്തതിനാല്‍ ദശരഥന്‍ എന്ന പേരു ലഭിച്ചു.

  അയോധ്യ തലസ്ഥാനമാക്കി കോസലരാജ്യം ഭരിച്ച ദശരഥന്‍ സന്താനലബ്ധിക്കായി വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശാനുസരണം പുത്രകാമേഷ്ടി യാഗം നടത്തുകയുണ്ടായി. തത്ഫലമായി ദശരഥന്റെ പത്നിമാരായ കൌസല്യ, കൈകേയി, സുമിത്ര എന്നിവര്‍ യഥാക്രമം ശ്രീരാമനും ഭരതനും ലക്ഷ്മണ-ശത്രുഘ്നന്മാര്‍ക്കും ജന്മം നല്കി. പട്ടമഹിഷിയായ കൌസല്യയില്‍ ദശരഥന് ശാന്ത എന്നൊരു പുത്രിയുണ്ടായിരുന്നുവെന്നും അവളെ അംഗരാജാവായ ലോമപാദന്‍ ദത്തെടുത്തുവെന്നും രാമായണ പരാമര്‍ശമുണ്ട്. പുത്രന്മാര്‍ യൌവനയുക്തരായപ്പോള്‍ ദശരഥന്‍ ശ്രീരാമന്റെ അഭിഷേകത്തിനൊരുങ്ങിയെങ്കിലും കൈകേയി അത് തടസ്സപ്പെടുത്തി. ശംബരാസുരനുമായുള്ള യുദ്ധത്തില്‍ ദശരഥന്റെ തേരില്‍ ഒപ്പം കൈകേയിയും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി തേരിന്റെ ചക്രം ഇളകിയപ്പോള്‍ ചാവിത്തുളയില്‍ വിരല്‍ വച്ച് രഥം തകരാതെ രക്ഷിച്ചതിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് വരങ്ങള്‍ കൈകേയി ആവശ്യപ്പെട്ടു. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമനെ പതിനാലുവര്‍ഷക്കാലം വനവാസത്തിന് അയയ്ക്കണമെന്നുമായിരുന്നു കൈകേയി ആവശ്യപ്പെട്ട വരങ്ങള്‍. കൈകേയിയുടെ ആവശ്യങ്ങള്‍ ദശരഥന്റെ ഹൃദയം തകര്‍ത്തെങ്കിലും അദ്ദേഹം വാക്കു പാലിച്ചു. ശ്രീരാമനെ പിരിഞ്ഞ ദുഃഖം താങ്ങാനാകാതെ ദശരഥന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ യൌവനത്തില്‍ മൃഗയാവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ ഒരു മൃഗത്തെ ലക്ഷ്യമാക്കി തൊടുത്ത അമ്പ് ഏറ്റ് അബദ്ധവശാല്‍ ഒരു മുനികുമാരന്‍ മരിക്കാന്‍ ഇടയായപ്പോള്‍  കുമാരന്റെ മാതാപിതാക്കള്‍ 'ദശരഥനും തങ്ങളെപ്പോലെ പുത്രശോകത്താല്‍ മരിക്കും' എന്നു ശപിക്കുകയുണ്ടായി. ഈ ശാപംമൂലമാണ് മക്കളെയെല്ലാം പിരിഞ്ഞ നേരത്ത് (രാമലക്ഷ്മണന്മാര്‍ വനത്തിലും ഭരതശത്രുഘ്നന്മാര്‍ കേകയ രാജ്യത്തുമായിരുന്നു) ദശരഥന് ജീവഹാനി സംഭവിച്ചത്.
+
അയോധ്യ തലസ്ഥാനമാക്കി കോസലരാജ്യം ഭരിച്ച ദശരഥന്‍ സന്താനലബ്ധിക്കായി വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശാനുസരണം പുത്രകാമേഷ്ടി യാഗം നടത്തുകയുണ്ടായി. തത്ഫലമായി ദശരഥന്റെ പത്നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ യഥാക്രമം ശ്രീരാമനും ഭരതനും ലക്ഷ്മണ-ശത്രുഘ്നന്മാര്‍ക്കും ജന്മം നല്കി. പട്ടമഹിഷിയായ കൗസല്യയില്‍ ദശരഥന് ശാന്ത എന്നൊരു പുത്രിയുണ്ടായിരുന്നുവെന്നും അവളെ അംഗരാജാവായ ലോമപാദന്‍ ദത്തെടുത്തുവെന്നും ''രാമായണ'' പരാമര്‍ശമുണ്ട്. പുത്രന്മാര്‍ യൗവനയുക്തരായപ്പോള്‍ ദശരഥന്‍ ശ്രീരാമന്റെ അഭിഷേകത്തിനൊരുങ്ങിയെങ്കിലും കൈകേയി അത് തടസ്സപ്പെടുത്തി. ശംബരാസുരനുമായുള്ള യുദ്ധത്തില്‍ ദശരഥന്റെ തേരില്‍ ഒപ്പം കൈകേയിയും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി തേരിന്റെ ചക്രം ഇളകിയപ്പോള്‍ ചാവിത്തുളയില്‍ വിരല്‍ വച്ച് രഥം തകരാതെ രക്ഷിച്ചതിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് വരങ്ങള്‍ കൈകേയി ആവശ്യപ്പെട്ടു. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമനെ പതിനാലുവര്‍ഷക്കാലം വനവാസത്തിന് അയയ്ക്കണമെന്നുമായിരുന്നു കൈകേയി ആവശ്യപ്പെട്ട വരങ്ങള്‍. കൈകേയിയുടെ ആവശ്യങ്ങള്‍ ദശരഥന്റെ ഹൃദയം തകര്‍ത്തെങ്കിലും അദ്ദേഹം വാക്കു പാലിച്ചു. ശ്രീരാമനെ പിരിഞ്ഞ ദുഃഖം താങ്ങാനാകാതെ ദശരഥന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ യൗവനത്തില്‍ മൃഗയാവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ ഒരു മൃഗത്തെ ലക്ഷ്യമാക്കി തൊടുത്ത അമ്പ് ഏറ്റ് അബദ്ധവശാല്‍ ഒരു മുനികുമാരന്‍ മരിക്കാന്‍ ഇടയായപ്പോള്‍  കുമാരന്റെ മാതാപിതാക്കള്‍ 'ദശരഥനും തങ്ങളെപ്പോലെ പുത്രശോകത്താല്‍ മരിക്കും' എന്നു ശപിക്കുകയുണ്ടായി. ഈ ശാപംമൂലമാണ് മക്കളെയെല്ലാം പിരിഞ്ഞ നേരത്ത് (രാമലക്ഷ്മണന്മാര്‍ വനത്തിലും ഭരതശത്രുഘ്നന്മാര്‍ കേകയ രാജ്യത്തുമായിരുന്നു) ദശരഥന് ജീവഹാനി സംഭവിച്ചത്.
-
  ദശരഥന്റെ ഭരണകാലത്ത് അയോധ്യ ഭൂലോകസ്വര്‍ഗമായിരുന്നുവെന്ന് വാല്മീകി രാമായണം ബാലകാണ്ഡം 5-ാം സര്‍ഗത്തില്‍ പരാമര്‍ശമുണ്ട്. ദശരഥന് സൃഷ്ടി, ജയന്തന്‍, വിജയന്‍, സിദ്ധാര്‍ഥന്‍, രാഷ്ട്രവര്‍ധനന്‍, അശോകന്‍, ധര്‍മപാലന്‍, സുമന്ത്രര്‍ എന്നീ എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നതായി അഗ്നിപുരാണം 6-ാം അധ്യായത്തില്‍ പറയുന്നു.
+
ദശരഥന്റെ ഭരണകാലത്ത് അയോധ്യ ഭൂലോകസ്വര്‍ഗമായിരുന്നുവെന്ന് ''വാല്മീകി രാമായണം'' ബാലകാണ്ഡം 5-ാം സര്‍ഗത്തില്‍ പരാമര്‍ശമുണ്ട്. ദശരഥന് സൃഷ്ടി, ജയന്തന്‍, വിജയന്‍, സിദ്ധാര്‍ഥന്‍, രാഷ്ട്രവര്‍ധനന്‍, അശോകന്‍, ധര്‍മപാലന്‍, സുമന്ത്രര്‍ എന്നീ എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നതായി ''അഗ്നിപുരാണം'' 6-ാം അധ്യായത്തില്‍ പറയുന്നു.
-
  രാമരാവണയുദ്ധം അവസാനിച്ച്, അഗ്നിപരീക്ഷയ്ക്കുശേഷം ശ്രീരാമന്‍ സീതാദേവിയെ സ്വീകരിച്ച വേളയില്‍ ഒരു ദിവ്യ വിമാനത്തില്‍ ശിവന്‍ പ്രത്യക്ഷനായി എന്നും ആ വിമാനത്തില്‍ ശുഭ്രവസ്ത്രധാരിയായി ഉണ്ടായിരുന്ന ദശരഥന്‍ രാമലക്ഷ്മണന്മാരെ മടിയില്‍ ചേര്‍ത്ത് പുണര്‍ന്നു എന്നും രാമായണം യുദ്ധകാണ്ഡം 122-ാം സര്‍ഗത്തില്‍ പരാമര്‍ശമുണ്ട്.
+
രാമരാവണയുദ്ധം അവസാനിച്ച്, അഗ്നിപരീക്ഷയ്ക്കുശേഷം ശ്രീരാമന്‍ സീതാദേവിയെ സ്വീകരിച്ച വേളയില്‍ ഒരു ദിവ്യ വിമാനത്തില്‍ ശിവന്‍ പ്രത്യക്ഷനായി എന്നും ആ വിമാനത്തില്‍ ശുഭ്രവസ്ത്രധാരിയായി ഉണ്ടായിരുന്ന ദശരഥന്‍ രാമലക്ഷ്മണന്മാരെ മടിയില്‍ ചേര്‍ത്ത് പുണര്‍ന്നു എന്നും ''രാമായണം'' യുദ്ധകാണ്ഡം 122-ാം സര്‍ഗത്തില്‍ പരാമര്‍ശമുണ്ട്.

Current revision as of 09:47, 20 മാര്‍ച്ച് 2009

ദശരഥന്‍

പുരാണപ്രസിദ്ധനായ സൂര്യവംശ രാജാവ്. ദശാവതാരങ്ങളില്‍പ്പെടുന്ന ശ്രീരാമന്റെ പിതാവ്. ഇക്ഷ്വാകു വംശത്തിലെ രാജാവായിരുന്ന അജന്റെയും ഇന്ദുമതിയുടെയും പുത്രനാണ് ദശരഥന്‍. യഥാര്‍ഥ നാമം നേമി എന്നായിരുന്നു. ശംബരാസുരനുമായുള്ള യുദ്ധത്തില്‍ ഒരേ സമയം പത്ത് ദിക്കുകളും അഭിമുഖമാക്കി രഥത്തിലിരുന്ന് യുദ്ധം ചെയ്തതിനാല്‍ ദശരഥന്‍ എന്ന പേരു ലഭിച്ചു.

അയോധ്യ തലസ്ഥാനമാക്കി കോസലരാജ്യം ഭരിച്ച ദശരഥന്‍ സന്താനലബ്ധിക്കായി വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശാനുസരണം പുത്രകാമേഷ്ടി യാഗം നടത്തുകയുണ്ടായി. തത്ഫലമായി ദശരഥന്റെ പത്നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ യഥാക്രമം ശ്രീരാമനും ഭരതനും ലക്ഷ്മണ-ശത്രുഘ്നന്മാര്‍ക്കും ജന്മം നല്കി. പട്ടമഹിഷിയായ കൗസല്യയില്‍ ദശരഥന് ശാന്ത എന്നൊരു പുത്രിയുണ്ടായിരുന്നുവെന്നും അവളെ അംഗരാജാവായ ലോമപാദന്‍ ദത്തെടുത്തുവെന്നും രാമായണ പരാമര്‍ശമുണ്ട്. പുത്രന്മാര്‍ യൗവനയുക്തരായപ്പോള്‍ ദശരഥന്‍ ശ്രീരാമന്റെ അഭിഷേകത്തിനൊരുങ്ങിയെങ്കിലും കൈകേയി അത് തടസ്സപ്പെടുത്തി. ശംബരാസുരനുമായുള്ള യുദ്ധത്തില്‍ ദശരഥന്റെ തേരില്‍ ഒപ്പം കൈകേയിയും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി തേരിന്റെ ചക്രം ഇളകിയപ്പോള്‍ ചാവിത്തുളയില്‍ വിരല്‍ വച്ച് രഥം തകരാതെ രക്ഷിച്ചതിന് പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് വരങ്ങള്‍ കൈകേയി ആവശ്യപ്പെട്ടു. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമനെ പതിനാലുവര്‍ഷക്കാലം വനവാസത്തിന് അയയ്ക്കണമെന്നുമായിരുന്നു കൈകേയി ആവശ്യപ്പെട്ട വരങ്ങള്‍. കൈകേയിയുടെ ആവശ്യങ്ങള്‍ ദശരഥന്റെ ഹൃദയം തകര്‍ത്തെങ്കിലും അദ്ദേഹം വാക്കു പാലിച്ചു. ശ്രീരാമനെ പിരിഞ്ഞ ദുഃഖം താങ്ങാനാകാതെ ദശരഥന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ യൗവനത്തില്‍ മൃഗയാവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന സന്ദര്‍ഭത്തില്‍ ഒരു മൃഗത്തെ ലക്ഷ്യമാക്കി തൊടുത്ത അമ്പ് ഏറ്റ് അബദ്ധവശാല്‍ ഒരു മുനികുമാരന്‍ മരിക്കാന്‍ ഇടയായപ്പോള്‍ കുമാരന്റെ മാതാപിതാക്കള്‍ 'ദശരഥനും തങ്ങളെപ്പോലെ പുത്രശോകത്താല്‍ മരിക്കും' എന്നു ശപിക്കുകയുണ്ടായി. ഈ ശാപംമൂലമാണ് മക്കളെയെല്ലാം പിരിഞ്ഞ നേരത്ത് (രാമലക്ഷ്മണന്മാര്‍ വനത്തിലും ഭരതശത്രുഘ്നന്മാര്‍ കേകയ രാജ്യത്തുമായിരുന്നു) ദശരഥന് ജീവഹാനി സംഭവിച്ചത്.

ദശരഥന്റെ ഭരണകാലത്ത് അയോധ്യ ഭൂലോകസ്വര്‍ഗമായിരുന്നുവെന്ന് വാല്മീകി രാമായണം ബാലകാണ്ഡം 5-ാം സര്‍ഗത്തില്‍ പരാമര്‍ശമുണ്ട്. ദശരഥന് സൃഷ്ടി, ജയന്തന്‍, വിജയന്‍, സിദ്ധാര്‍ഥന്‍, രാഷ്ട്രവര്‍ധനന്‍, അശോകന്‍, ധര്‍മപാലന്‍, സുമന്ത്രര്‍ എന്നീ എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നതായി അഗ്നിപുരാണം 6-ാം അധ്യായത്തില്‍ പറയുന്നു.

രാമരാവണയുദ്ധം അവസാനിച്ച്, അഗ്നിപരീക്ഷയ്ക്കുശേഷം ശ്രീരാമന്‍ സീതാദേവിയെ സ്വീകരിച്ച വേളയില്‍ ഒരു ദിവ്യ വിമാനത്തില്‍ ശിവന്‍ പ്രത്യക്ഷനായി എന്നും ആ വിമാനത്തില്‍ ശുഭ്രവസ്ത്രധാരിയായി ഉണ്ടായിരുന്ന ദശരഥന്‍ രാമലക്ഷ്മണന്മാരെ മടിയില്‍ ചേര്‍ത്ത് പുണര്‍ന്നു എന്നും രാമായണം യുദ്ധകാണ്ഡം 122-ാം സര്‍ഗത്തില്‍ പരാമര്‍ശമുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%B6%E0%B4%B0%E0%B4%A5%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍