This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദളപുടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:59, 19 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ദളപുടം

ഇീൃീഹഹമ

പുഷ്പങ്ങളെ ആകര്‍ഷകമാക്കുന്ന വര്‍ണശബളമായ ഭാഗം. ബാഹ്യദളപുടത്തിനും കേസരപുടത്തിനും ഇടയിലായാണ് ദളപുടം കാണപ്പെടുന്നത്. ദളങ്ങള്‍ ഒന്നോ അതിലധികമോ നിരകളായി ക്രമീകരിച്ചിരിക്കും. ഇവ മൃദുലവും കനം കുറഞ്ഞതും വര്‍ണശബളവും ആയതിനാല്‍ പുഷ്പങ്ങളെ ആകര്‍ഷകമാക്കുന്നു. ദളങ്ങള്‍ പലപ്പോഴും സുഗന്ധമുള്ളതുമാണ്. രാത്രികാലങ്ങളില്‍ വിടരുന്ന പുഷ്പങ്ങളുടെ ദളങ്ങള്‍ വെളുത്തനിറമുള്ളതും സുഗന്ധമുള്ളതുമായിരിക്കും. പരാഗണത്തിന് പ്രാണികളെയും പറവകളെയും മറ്റും ആകര്‍ഷിക്കാന്‍ ഇതു സഹായകമാണ്. സസ്യങ്ങളുടെ ഇനഭേദമനുസരിച്ച് ദളങ്ങള്‍ നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു. അരണമരം, ആത്ത എന്നിവയിലെ ദളങ്ങള്‍ പച്ചനിറമുള്ളതും മാംസളവും കട്ടിയേറിയതുമാണ്. ഇവ വിദളകല്പം (ലുെമഹീശറ) എന്നറിയപ്പെടുന്നു.

 ബാഹ്യദളങ്ങളും ദളങ്ങളുമുള്ള പുഷ്പങ്ങള്‍ ദ്വികഞ്ചുകപുഷ്പം (റശരവഹമ്യാറലീൌ) എന്നും ഒരു നിര പരിദളപുടങ്ങള്‍ (ുലൃശമിവേ) മാത്രമുള്ള പുഷ്പങ്ങള്‍ ഏകകഞ്ചുകപുഷ്പം (ാീിീരവഹമ്യാറലീൌ) എന്നും ദളങ്ങള്‍ കാണപ്പെടാത്ത അവസ്ഥ അദല അവസ്ഥ (മുലമേഹീൌ) എന്നും അറിയപ്പെടുന്നു.
 ദളങ്ങള്‍ സ്വതന്ത്രങ്ങളോ, മുഴുവനായോ ഭാഗികമായോ സംയോജിച്ചതോ ആയിരിക്കും. സ്വതന്ത്രദളങ്ങളെ വിയുക്തദള പുഷ്പങ്ങള്‍ (ുീഹ്യുലമേഹീൌ) എന്നും സംയോജിച്ചുള്ളവയെ സംയുക്തദള പുഷ്പങ്ങള്‍ (ഴമാീുലമേഹീൌ) എന്നും വിളിക്കുന്നു. വിയുക്തദള പുഷ്പങ്ങളുടെ സ്വതന്ത്രദളങ്ങള്‍ പുഷ്പാസനവുമായി സന്ധിക്കുന്ന ഭാഗം താരതമ്യേന വീതി കുറഞ്ഞതാണ്. ഈ ഭാഗം നഖരം (രഹമം) എന്നറിയപ്പെടുന്നു. ദളത്തിന്റെ  പരന്നു വിരിഞ്ഞ ആകര്‍ഷകമായ ഭാഗമാണ് ദളഫലകം (ഹശായ).
  ക. വിയുക്തദള സമമിത ദളപുടം (ജീഹ്യുലമേഹീൌ ൃലഴൌഹമൃ രീൃീഹഹമ)
  1.	ക്രൂസിഫോം ദളപുടം (രൃൌരശളീൃാ രീൃീഹഹമ). കടുക്, മുള്ളങ്കി മുതലായ സസ്യങ്ങളിലേതുപോലെ നാലുദളങ്ങള്‍ കുരിശാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു.
  2.	കാരിയോഫില്ലേഷ്യസ് (രമ്യൃീുവ്യഹഹമരലീൌ) ദളപുടം. ഡയാന്തസ് (ഉശമിവേല) സസ്യത്തിലേതുപോലെ അഞ്ചുദളങ്ങളുടെയും നഖരങ്ങള്‍ നീളം കൂടിയതാണ്. ഇതിന്റെ ദളഫലകം നഖരത്തിനു വലതുകോണായി വികസിതമായിരിക്കുന്നു. 
  3.	റോസേഷ്യസ് (ൃീമെരലീൌ) ദളപുടം. വളരെ ചെറിയ നഖരങ്ങളുള്ള അഞ്ച് വിരിഞ്ഞ ദളങ്ങള്‍ കുറുന്തോട്ടിയിലേതുപോലെ ക്രമീകരിച്ചിരിക്കുന്നു.
  കക. വിയുക്തദള അസമമിത ദളപുടം (ജീഹ്യുലമേഹീൌ ശൃൃലഴൌഹമൃ രീൃീഹഹമ). പ്രത്യേക പേരുകളൊന്നുമില്ലാത്ത വിവിധയിനം വിയുക്തദള അസമമിത ദളപുടങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് പയറുവര്‍ഗങ്ങളുടെ പുഷ്പങ്ങള്‍പോലെ ചിത്രശലഭങ്ങളോടു സാദൃശ്യമുള്ള സവിശേഷമായ പാപ്പിലിയോനേഷ്യസ്  (ുമുശഹശീിമരലീൌ) ദളപുടമാണ്. ഇതില്‍ വലുപ്പം കൂടിയ പതാകദളം (്ലഃശഹഹൌാ) ചെറിയ പാര്‍ശ്വദളങ്ങളായ രണ്ട് പക്ഷദള(മഹമല)ങ്ങളെയും ഇതിനുള്ളിലായി രണ്ട് കീല്‍ (രമൃശിമ) ദളങ്ങളെയും പൊതിഞ്ഞിരിക്കുന്നു. പക്ഷദളങ്ങള്‍ ഒരേ വലുപ്പത്തിലുള്ളവയാണ്. കീല്‍ ദളങ്ങളുടെ ചുവടുഭാഗം സംയോജിച്ച് ബോട്ടിന്റെ ആകൃതിയിലായിത്തീര്‍ന്നിരിക്കുന്നു. ഇത് പ്രത്യുത്പാദനാവയവങ്ങളായ കേസരപുടവും ജനിപുടവും ആവരണം ചെയ്യുന്നു.
  കകക. സംയുക്തദള സമമിത ദളപുടം. (ഏമാീുലമേഹീൌ ൃലഴൌഹമൃ രീൃീഹഹമ). മണിയുടെ ആകൃതിയിലോ (ഉദാ. ഞൊട്ടാഞൊടിയന്‍) ഫണലാകൃതിയിലോ (ഉദാ. ഉമ്മം) സാല്‍വര്‍ (ഉദാ. നിത്യകല്യാണി), ആകൃതിയിലോ വഴുതിനയിലെപ്പോലെ ചക്രാകൃതിയിലോ സൂര്യകാന്തിയിലെപ്പോലെ ട്യൂബുലാര്‍ ആകൃതിയിലോ ദളങ്ങള്‍ ക്രമീകരിച്ചിരിക്കും.
  കഢ. സംയുക്തദള അസമമിത ദളപുടം. (ഏമാീുലമേഹീൌ ശൃൃലഴൌഹമൃ രീൃീഹഹമ). ദ്വിലേബിയേറ്റ് (ഉദാ. തുളസി, തുമ്പ) ദളപുടവും മാസ്ക്ഡ് (ാമസെലറ) ദളപുടവും ലിഗുലേറ്റ് (ഉദാ. സൂര്യകാന്തി പുഷ്പത്തിന്റെ പുറംനിരയിലുള്ള ഫ്ളോറെറ്റുകള്‍) ദളപുടവും ഇതില്‍പ്പെടുന്നു.
 ചില അവസരങ്ങളില്‍ ദളഫലകത്തിനു ചുവടുഭാഗത്തായി നിരവധി ലോമങ്ങളോ ചെറുപാളികള്‍പോലുള്ള അനുബന്ധ ഉപാംഗങ്ങളോ ഉണ്ടാകാറുണ്ട്. ഈ ഉപാംഗങ്ങള്‍ കൊറോണ (രീൃീിമ) എന്നറിയപ്പെടുന്നു. ഇത് പലപ്പോഴും ദളപുടത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഉദാ. അരളി, പാസിഫ്ളോറ.
 സസ്യവര്‍ഗീകരണത്തില്‍ ദളങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ദളപുടത്തിന്റെ ആകര്‍ഷകമായ നിറം തേനീച്ച, വണ്ട് തുടങ്ങിയ ചെറുപ്രാണികളെ പുഷ്പങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. പരാഗണവും ബീജസങ്കലനവും നടത്തുന്നതിന് ഇത് സഹായകമാകുന്നു.  പ്രത്യുത്പാദനാവയവങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്നതും ദളപുടങ്ങളാണ്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%B3%E0%B4%AA%E0%B5%81%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍