This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്വരണം(സാമ്പത്തികശാസ്ത്രത്തില്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:21, 20 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ത്വരണം (സാമ്പത്തികശാസ്ത്രത്തില്‍)

സ്ഥൂല(ങമരൃീ)ധനശാസ്ത്ര വിശകലനത്തിലെ ഒരു പ്രധാന സങ്കല്പം. സമ്പദ്വ്യവസ്ഥയിലെ അറ്റനിക്ഷേപത്തെ (ചല ക്ിലാലി) നിര്‍ണയിക്കുന്നത് ഉത്പാദനത്തിന്റെ അളവിലുണ്ടാകുന്ന മാറ്റമാണ് എന്ന ആശയമാണ് ആക്സിലറേറ്റര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. നിക്ഷേപം സ്വമേധയാ ഉണ്ടാകാം. എന്നാല്‍ ഉത്പാദനത്തിലുള്ള മാറ്റവും അതുമൂലം ഉപഭോഗത്തില്‍ ഉണ്ടാകുന്ന മാറ്റവും പുത്തന്‍ നിക്ഷേപത്തിന് ഉത്തേജനം നല്കുന്നു. ഇതിനെ ഉത്തേജന നിക്ഷേപം (കിറൌരലറ ക്ിലാലി) എന്നു വിളിക്കുന്നു. ഉത്പാദകര്‍ എപ്പോഴും അവര്‍ പ്രതീക്ഷിക്കുന്ന ഉത്പാദനത്തിന് അനുസൃതമായി സ്ഥിരമൂലധനത്തിന്റെ സ്റ്റോക്ക് നിലനിര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഉപഭോഗനിരക്കിലും ഉത്പാദനത്തിലും ഭാവിയിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന നിലവാരത്തിന് അനുസൃതമായി സ്ഥിരമൂലധനത്തിന്റെ സ്റ്റോക്കില്‍ മാറ്റം വരുത്താന്‍ അവര്‍ തയ്യാറാകുന്നു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ മെച്ചപ്പെടുമ്പോള്‍ ഇപ്രകാരം സ്ഥിരമൂലധനത്തിന്റെ വളര്‍ച്ചയ്ക്കുള്ള നിക്ഷേപം അവര്‍ ഉയര്‍ത്തും. മറിച്ച് ഭാവിപ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും ഭാവി തികച്ചും മോശമാണെന്നും അവര്‍ കരുതിയാല്‍ പ്രതികരിക്കുന്നത് പലവിധത്തിലായിരിക്കും. ഒന്നുകില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷേപം പൊടുന്നനെ നിറുത്തലാക്കുകയോ പിന്‍വലിക്കുകയോ ചെയ്യും. അല്ലെങ്കില്‍ തേയ്മാനംമൂലം മാറ്റേണ്ട യന്ത്രസാമഗ്രികള്‍ തത്കാലം മാറ്റേണ്ട എന്നു തീരുമാനിക്കും. ഇതില്‍ ഏതായാലും, നിക്ഷേപത്തില്‍ ഉണ്ടാകുന്ന കുറവുകൊണ്ട്, ഉത്പാദന വളര്‍ച്ച തളരും. സമ്പദ്വ്യവസ്ഥ ക്ഷയിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ഒന്നിലധികം ഉത്പാദകര്‍ ഭാവി തികച്ചും മോശമാണെന്നു വിശ്വസിച്ച് നിക്ഷേപം വെട്ടിക്കുറയ്ക്കുമ്പോള്‍ അത് തങ്ങള്‍ക്കും ബാധകമാണെന്ന് ബഹുഭൂരിപക്ഷം ഉത്പാദകരും നിക്ഷേപകരും വിശ്വസിക്കും. അവര്‍ നിക്ഷേപം പൊടുന്നനെ ചുരുക്കും. ചിലപ്പോള്‍ നിക്ഷേപം പൂര്‍ണമായും ഉപേക്ഷിക്കാനും തയ്യാറാകും. ഇത് സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്കു നയിക്കും. ഉത്പാദനത്തിന്റെ അളവ്, ഉപഭോഗം എന്നിവയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഉത്പാദകരുടെയും നിക്ഷേപകരുടെയും മനസ്സിലെ ചാഞ്ചാട്ടങ്ങളുടെ പ്രതിഫലനമാണ്. ഇവ സമ്പദ്വ്യവസ്ഥയെ അതിവേഗം വളര്‍ച്ചയിലേക്കോ തളര്‍ച്ചയിലേക്കോ കൊണ്ടുപോകും. ഇക്കാര്യം എടുത്തുപറയുന്ന ഒരാശയമാണ് ത്വരണം. വളര്‍ച്ച ഉയരത്തിലേക്കായതുകൊണ്ട് സാവധാനവും, തളര്‍ച്ച താഴോട്ടായതുകൊണ്ട് അതിവേഗത്തിലും ആയിരിക്കുമെന്ന് ത്വരണം സൂചിപ്പിക്കുന്നു.

 ഒരു നിശ്ചിത അളവിലുള്ള ഉത്പാദനത്തിലെ വര്‍ധനവ്, നിക്ഷേപത്തില്‍ എത്ര വര്‍ധനവുണ്ടാക്കുന്നുവെന്ന് കണക്കാക്കാന്‍ ത്വരണത്തിന്റെ മൂല്യം സഹായിക്കുന്നു. ഇതിനെ സാങ്കേതികമായി ത്വരണ അനുപാതം (അരരലഹലൃമലൃേ ഇീലളളശരശലി) എന്നു വിളിക്കുന്നു.   ഉത്പാദനത്തിലെ വര്‍ധനവ് 5 കോടി രൂപയും അതിന്റെ ഫലമായി ഉണ്ടാകുന്ന പുതിയ നിക്ഷേപം 20 കോടി രൂപയുമാണെങ്കില്‍ ത്വരണ അനുപാതം സാമാന്യമായി 4 ആയിരിക്കും എന്നു പറയാം. ജെ.എം. ക്ളാര്‍ക്ക്, അഫ്ത്താലിയന്‍ എന്നീ സാമ്പത്തിക ശാസ്ത്രജ്ഞരാണ് ത്വരണം എന്ന ആശയത്തിന് പ്രചാരം നല്കിയത്. ഉത്പാദനത്തിലും ഉപഭോഗത്തിലും ഉണ്ടാകുന്ന വര്‍ധനവ് വമ്പിച്ച നിക്ഷേപ വര്‍ധനവിനും വ്യവസായ നഗരങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കും വഴിതെളിക്കും എന്ന് ക്ളാര്‍ക്ക് വ്യക്തമാക്കി. തുണിമില്ലുകള്‍ അവയുടെ പ്രവര്‍ത്തനശേഷി പരമാവധി ഉപയോഗപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷത്തില്‍, വസ്ത്രങ്ങളുടെ ചോദനവും ഉപഭോഗവും 5% വര്‍ധിക്കുന്നുവെന്ന് കരുതുക. ഇതിനുവേണ്ടി ഉത്പാദനം പൊടുന്നനെ വര്‍ധിപ്പിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഇതിനുവേണ്ടി കൂടുതല്‍ യന്ത്രങ്ങളും ഫാക്റ്ററികളും പ്രവര്‍ത്തിപ്പിക്കേണ്ടിവരും. പുതിയ യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കണം. യന്ത്രനിര്‍മാണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. യന്ത്രങ്ങള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ അവിഭാജ്യ മൂലധനമാണ്. ഒരു മീറ്റര്‍ തുണി കൂടുതലായി ഉത്പാദിപ്പിക്കാനായി മാത്രം ഒരു തറിയന്ത്രം ഉണ്ടാക്കാന്‍ പറ്റില്ല. ഒരു തറിയന്ത്രത്തില്‍നിന്ന് ചിലപ്പോള്‍ അനേകായിരം മീറ്റര്‍ തുണി ഉത്പാദിപ്പിക്കാന്‍ കഴിയും. ഉപഭോഗത്തിലും ചോദനത്തിലും ഉണ്ടാകുന്ന ചെറിയ വര്‍ധനവിനുപോലും ഒരു വലിയ നിക്ഷേപം നടത്താന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുന്നത് യന്ത്രങ്ങളുടെ അവിഭാജ്യത (ശിറശ്ശശെയശഹശ്യ)എന്ന പ്രതിഭാസം മൂലമാണ്. ഒരു യന്ത്രം മുഴുവനായേ സ്ഥാപിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് വ്യവസായത്തില്‍ പല അവസരങ്ങളിലും അധിക ഉത്പാദനശേഷി (ഋഃരല രമുമരശ്യ) ഉണ്ടാകുന്നത്. ഉത്പാദനം, ഉപഭോഗം, ചരക്കിന്റെ ചോദനം എന്നിവയിലുണ്ടാകുന്ന ചെറിയ വര്‍ധനവ് പലപ്പോഴും നിക്ഷേപത്തിലും തുടര്‍ന്ന് ഉത്പാദന കഴിവിലും വമ്പിച്ച വര്‍ധനവുണ്ടാക്കും എന്നത് തീര്‍ച്ചയാണ്.
 കെയ്ന്‍സ് നിര്‍ദേശിച്ച മള്‍ട്ടിപ്ളയര്‍ (ങൌഹശുേഹശലൃ) എന്ന ആശയവും മേല്പറഞ്ഞ ത്വരണം എന്ന ആശയവും പരസ്പരം പ്രതിപ്രവര്‍ത്തിച്ചാണ് സമ്പദ്വ്യവസ്ഥയില്‍ സാമ്പത്തിക വ്യാപാര ചക്രങ്ങള്‍ (ഋരീിീാശര / ഠൃമറല ഇ്യരഹല) ഉണ്ടാകുന്നത്. സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ചയും അപഗ്രഥിക്കാന്‍ ഈ രണ്ട് ആശയങ്ങള്‍ക്കും കഴിയുമെന്ന് സാമ്പത്തികശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്.

(ഡോ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍