This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രോംബോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:53, 19 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ത്രോംബോസിസ്

ഠവൃീായീശെ

രക്തക്കുഴലുകളില്‍ രക്തക്കട്ടകള്‍ അഥവാ ത്രോംബസുകള്‍ രൂപീകൃതമാകുന്ന പ്രക്രിയ. രക്തക്കുഴലിന്റെ ഉള്‍ഭിത്തിയോട് ഒട്ടിച്ചേര്‍ന്നാണ് ത്രോംബസ് ഉടലെടുക്കുന്നത്. മുറിവിലുണ്ടാകുന്ന രക്തപ്രവാഹം നിറുത്തുവാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനമെന്ന നിലയ്ക്കാണ് സാധാരണയായി രക്തം ഉറഞ്ഞു കട്ടിയാകുന്നത് (യഹീീറ രഹീശിേേഴ). എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി, രക്തക്കുഴലിനുള്ളില്‍ത്തന്നെ രക്തക്കട്ടകള്‍ രൂപീകൃതമാകുന്ന അവസ്ഥ അസ്വാഭാവികമാണ്. രക്തക്കുഴലിന്റെ ഉള്‍ഭിത്തിക്ക് (ലിറീവേലഹശൌാ) ഏതെങ്കിലും വിധത്തില്‍ തകരാറ് സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ ത്രോംബസ് ഉണ്ടാകുന്നത്.

 ത്രോംബസിന്റെ രൂപീകരണം. എന്‍ഡോതീലിയത്തിനു കേടുപാടുണ്ടാകുമ്പോള്‍ സ്വാഭാവികമായി രക്തത്തിന്റെ ഉറയല്‍ സ്വഭാവം വര്‍ധിക്കുകയും പ്ളേറ്റ്ലറ്റുകള്‍ കൂടുതലായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. പ്ളേറ്റ്ലറ്റുകള്‍ക്ക് പരസ്പരം ഒട്ടിച്ചേരാനുള്ള പ്രവണതയുണ്ട്. എന്‍ഡോതീലിയം പരുക്കനാവുകയോ രക്തപ്രവാഹത്തിന്റെ വേഗത കുറയുകയോ ചെയ്യുമ്പോള്‍ പ്ളേറ്റ്ലറ്റുകള്‍ ഒട്ടിപ്പിടിക്കാനുള്ള സാധ്യതയേറുന്നു. കൂടാതെ പ്ളേറ്റ്ലറ്റുകള്‍ രക്തം കട്ടയാകുന്നത് ത്വരിപ്പിക്കുന്ന ത്രോംബോപ്ളാസ്റ്റിനോജന്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉറഞ്ഞുതുടങ്ങുന്ന രക്തത്തിലെ മാംസ്യഘടകങ്ങള്‍ അനവധി പ്രക്രിയകള്‍ക്കു വിധേയമാവുകയും ഒടുവില്‍ ത്രോംബസിന്റെ ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള അലേയ മാംസ്യമായ ഫൈബ്രിന്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ രക്തം ഒഴുകുമ്പോള്‍ കൂടുതല്‍ പ്ളേറ്റ്ലറ്റുകളും ഫൈബ്രിനും അടിഞ്ഞുകൂടുന്നു. ചുവന്ന രക്താണുക്കളും ശ്വേതരക്താണുക്കളും ഈ ചട്ടക്കൂടിനുള്ളില്‍ അകപ്പെടുന്നതോടെ ഒരു സഞ്ചിതഘടന രൂപീകൃതമാകുന്നു. പ്ളേറ്റ്ലറ്റുകളുടെയും ഫൈബ്രിനടങ്ങുന്ന അറകളുടെയും ഒന്നിടവിട്ട മേഖലകള്‍ക്കുള്ളില്‍ ചുവന്ന രക്താണുക്കളുടെയും ശ്വേതരക്താണുക്കളുടെയും ക്രമരഹിതമായ പാളികളടങ്ങുന്നതാണ് ത്രോംബസിന്റെ ഘടന. ത്രോംബസിന്റെ പ്രതലത്തില്‍ പ്ളേറ്റ്ലറ്റുകളും ഫൈബ്രിനും രൂപീകരിക്കുന്ന ലംബമായ ചാലുകള്‍-സാന്‍ രേഖകള്‍ (ഹശില ീള ദമവി)- കാണാം.
 ത്രോംബസിന്റെ സ്ഥാനം. സിരകളിലോ (്ലശി) ധമനികളിലോ (മൃലൃേശല) സൂക്ഷ്മധമനികളിലോ (രമുശഹഹമൃശല) ഹൃദയത്തിനകത്തുതന്നെയോ ത്രോംബസ് ഉണ്ടാകാം. ധമനികളില്‍ രക്തപ്രവാഹത്തിന് ശക്തി കൂടുതലായതിനാല്‍ ഫൈബ്രിനും പ്ളേറ്റ്ലറ്റുകളും കൂടുതലുള്ള വെള്ള ത്രോംബസ് (ംവശലേ വൃീാേയൌ) ആണ് ഉണ്ടാകുന്നത്. സിരകളില്‍ രക്തത്തിന്റെ ഒഴുക്കിന് വേഗത കുറവായതുകൊണ്ട് ചുവന്ന രക്താണുക്കള്‍ കൂടുതലുള്ള ചുവന്ന ത്രോംബസു(ൃലറ വൃീാേയൌ)കള്‍ ഉണ്ടാകുന്നു. മാത്രവുമല്ല സിരകളില്‍ ത്രോംബസുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയും താരതമ്യേന കൂടുതലാണ്. സൂക്ഷ്മധമനികളില്‍ പ്ളേറ്റ്ലറ്റുകളും ഫൈബ്രിനും മാത്രമടങ്ങുന്ന ത്രോംബസായിരിക്കും ഉണ്ടാകുന്നത്.
 സിരകളിലുണ്ടാകുന്ന ത്രോംബോസിസ് രണ്ട് വിധമുണ്ട്. 

(1) വീനസ് അഥവാ ഫ്ളീബോ ത്രോംബോസിസ് (ഢലിീൌ ീൃ ജവഹലയീ വൃീാേയീശെ); (2) ത്രോംബോഫ്ളീബൈറ്റിസ്. ഇതില്‍ ഫ്ളീബോ ത്രോംബോസിസാണ് കൂടുതല്‍ അപകടകരം. കാലുകളിലെ ആഴത്തിലുള്ള സിരകളി(റലലു ്ലശി വൃീാേയീശെ)ലാണ് ഇത് ആരംഭിക്കുന്നത്. ഇതുമൂലം ശരീരത്തിലെ വലിയ സിരകളിലാകെ ത്രോംബോസിസ് ഉണ്ടാവുകയും രക്തചംക്രമണത്തിനു പൊതുവേ തകരാറ് സംഭവിക്കുകയും ചെയ്യുന്നു. സിരാഭിത്തിയിലുണ്ടാകുന്ന വീക്കത്തെയോ രോഗാണുബാധയെയോ തുടര്‍ന്നുണ്ടാകുന്ന ത്രോംബോസിസാണ് ത്രോംബോഫ്ളീബൈറ്റിസ്. രക്തക്കുഴലിന്റെ ഭിത്തിയുമായി ത്രോംബസ് ദൃഢമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ത്രോംബസില്‍നിന്നു ചെറുഭാഗങ്ങള്‍ വേര്‍പെട്ട് മറ്റ് അവയവങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള (എംബോളിസം) സാധ്യത വളരെ കുറവാണ്. ചിലപ്പോള്‍ രോഗബാധിതമായ ത്രോംബസ് പൊട്ടി, അഴുകിയ രക്തക്കട്ടകള്‍ (ലുെശേര ലായീഹശ) ഉണ്ടാകാനിടയുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഇത് ഭേദപ്പെടുത്താനാകും.

 അഥിറോസ്ക്ളീറോസിസ് (ധമനികള്‍ കട്ടിയാകുന്ന രോഗാവസ്ഥ) ധമനികളില്‍ ത്രോംബസുകളുണ്ടാകുവാന്‍ ഇടയാക്കുന്നു. ഹൃദയത്തില്‍നിന്നുള്ള കൊറോണറി ധമനികള്‍ ത്രോംബസുകളുണ്ടാകാനിടയുള്ള ഒരു പ്രധാന സ്ഥാനമാണ്. ഇവിടെ രൂപീകരിക്കുന്ന ത്രോംബസ് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന് ഇടയാക്കുന്നു. മസ്തിഷ്ക ധമനികളിലും ത്രോംബോസിസ് ഉണ്ടാകാറുണ്ട്.
 ഹൃദയത്തില്‍ മൂന്ന് പ്രധാന സ്ഥാനങ്ങളിലാണ് ത്രോംബസ് ഉണ്ടാകാനിടയുള്ളത്. (1) വീക്കം ബാധിച്ചോ കൊളസ്റ്റിറോള്‍ അടിഞ്ഞുകൂടിയോ മറ്റു കാരണങ്ങളാലോ ഇടുങ്ങിയ ഹൃദയ കവാടങ്ങള്‍ (2) മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ മൂലമോ മറ്റെതേങ്കിലും കാരണത്താലോ മൃതമായിത്തീര്‍ന്ന ഹൃദയാന്തര്‍ഭാഗത്തെ പ്രതലം (3)  രക്തപ്രവാഹം തടസ്സപ്പെടുന്ന ഓറിക്കിള്‍ (മൌൃശരൌഹമൃ ളശയൃശഹഹമശീിേ).
 ത്രോംബസിന്റെ പരിണാമം. ത്രോംബസിന് നാലുവിധത്തിലുള്ള പരിണാമം സാധ്യമാണ്.
  1. മാംസ്യ അപഘടക എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ത്രോംബസ് നശിപ്പിക്കപ്പെടാം. അല്ലെങ്കില്‍ ഫൈബ്രിന്‍ സങ്കോചിച്ച് രക്തക്കുഴലിന്റെ ഭിത്തിയില്‍നിന്ന് പിന്‍വലിക്കപ്പെടാം.
  2. ത്രോംബസ് രൂപീകരണത്തിന് അനുകൂലമായ ഘടകങ്ങളാണ് കൂടുതലെങ്കില്‍ ത്രോംബസ് വലുതാവുകയും രക്തക്കുഴലിനെ പൂര്‍ണമായും അടയ്ക്കുകയും ചെയ്യും.
  3. എംബോളിസുകള്‍ ഉണ്ടാകാം. ത്രോംബസിന്റെ പ്രതലത്തില്‍നിന്ന് കുറെ ഭാഗം അടര്‍ന്ന് രക്തത്തിനൊപ്പം ഒഴുകി വിദൂര സ്ഥാനത്തെ കലകള്‍ക്ക് ക്ഷതം ഉണ്ടാക്കി അവിടെ മറ്റൊരു ത്രോംബസ് ഉണ്ടാകുന്നതിനു വേദിയൊരുക്കുന്നു. ഉദാ. കാലിലെ സിരകളിലെ ത്രോംബസ് ശ്വാസകോശത്തിലും ഹൃദയത്തിലെ ത്രോംബസ് മസ്തിഷ്കത്തിലും എത്തിച്ചേര്‍ന്ന് മാരകമാകുന്ന അവസ്ഥകള്‍ സംജാതമാകാറുണ്ട്.
  4. രക്തക്കുഴലിന്റെ ഭിത്തിയില്‍നിന്ന് സൂക്ഷ്മ ധമനികള്‍ ത്രോംബസിലേക്ക് സാവധാനം വളരുകയും രൂപീകരണ കലകള്‍ (ീൃഴമിശ്വമശീിേ ശേൌല) ഉണ്ടാവുകയും ചെയ്യാറുണ്ട്. ഈ പ്രക്രിയകള്‍ക്കിടയില്‍ ഒന്നോ അതിലധികമോ രക്തവാഹിനികളും ത്രോംബസിനുള്ളില്‍ രൂപീകൃതമാകുന്നു. ഇപ്രകാരം ത്രോംബസിനുള്ളിലൂടെ സിരാവാഹികള്‍ കടന്നുപോകുന്നതോടെ രക്തക്കുഴല്‍ ഭാഗികമായി വിവൃതമാക്കപ്പെടുകയും രക്തയോട്ടം ഒരു പരിധിവരെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. 
 മറ്റുചിലപ്പോള്‍ ത്രോംബസ് കട്ടിയുള്ള ഒരു തഴമ്പായിത്തീര്‍ന്ന് കുഴലിനെ പൂര്‍ണമായും അടച്ചുകെട്ടുന്നു. ഈ തഴമ്പ് സുധാകരിക്കു(രമഹരശള്യ)കയാണെങ്കില്‍ സിരാപിണ്ഡം (ുവഹലയീഹശവേ) ഉണ്ടാകാനിടയുണ്ട്. ഇത് സാധാരണയായി കാലിലെ സിരകളിലാണ് ഉണ്ടാകുന്നത്.
 പ്രധാനപ്പെട്ട സിരകളിലും ധമനികളിലും ഉണ്ടാകുന്ന ത്രോംബസുകള്‍ മാരകമാകാറുണ്ട്. കുടലിനെ ഉദരഭിത്തികളോടു ചേര്‍ത്തുനിര്‍ത്തുന്ന ഉദര്യത്തിന്റെ നേര്‍ത്ത പാളി അഥവാ ആന്ത്രലംബനത്തിലുണ്ടാകുന്ന ത്രോംബോസിസ് (ാലലിെലൃേശര വൃീാേയീശെ) വയറില്‍ ഗാന്‍ഗ്രീനിനും തത്ഫലമായി മരണത്തിനും കാരണമാകുന്നു.  ഗുദത്തിലോ ശരീരത്തിന്റെ കീഴഗ്രങ്ങളിലോ ഉള്ള സിരകളില്‍ ഉണ്ടാകുന്ന ത്രോംബസുകള്‍ ആ പ്രദേശത്ത് വ്രണമുണ്ടാകുന്നതിനും അവിടം മൃതമാകുന്നതിനും ഇടയാക്കുന്നു.
 ചികിത്സയും പ്രതിരോധവും. രക്തക്കുഴലുകളില്‍, സിരകളില്‍ പ്രത്യേകിച്ചും, രക്തപ്രവാഹം നിലനിര്‍ത്തുകയാണ് ത്രോംബസ് ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗം. വ്യായാമം ചെയ്യുന്നത് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനു നല്ലതാണ്. വളരെനേരം തുടര്‍ച്ചയായി ഇരിക്കേണ്ടിവരുമ്പോള്‍ സുഗമമായ രക്തപ്രവാഹത്തിന് അനുയോജ്യമായ വിധത്തില്‍ കാലുകള്‍ ഉയര്‍ത്തിവയ്ക്കുന്നത് സിരകളില്‍ രക്തം തങ്ങിനില്ക്കുന്നത് തടയുന്നു. രക്ത സമര്‍ദവും രക്തത്തിലെ കൊളസ്റ്റിറോളും കുറയ്ക്കുന്നതിനുള്ള ചികിത്സകള്‍ ത്രോംബസ് രൂപീകരണത്തിന്റെ ഏറ്റവും പ്രധാന കാരണമായ അഥിറോസ്ക്ളീറോസിസ് തടയന്നു. പ്ളേറ്റ്ലറ്റുകളുടെ ധര്‍മത്തില്‍ ഇടപെടുന്ന ആസ്പിരിന്‍ പോലെയുള്ള ഔഷധങ്ങളും മീനെണ്ണയും മറ്റും ത്രോംബോസിസ് പ്രക്രിയ തടയുന്നതിന് സഹായകമാണ്. ഫൈബ്രിന്‍ അപഘടക പദാര്‍ഥങ്ങളായ പ്ളാസ്മിന്‍, പ്ളാസ്മിനോളജന്‍ തുടങ്ങിയവയുടെ രൂപീകരണത്തിനു പ്രേരകമായ ഔഷധങ്ങളാണ് ത്രോംബോസിസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ത്രോംബോസിസ്മൂലം കലകള്‍ക്ക് കേടുപാടുണ്ടാകുന്നത് പരമാവധി കുറയ്ക്കുവാന്‍ ഇത്തരം ഔഷധങ്ങള്‍ ഫലപ്രദമാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍