This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രെവിതിക്, റിച്ചാഡ് (1771 - 1833)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ത്രെവിതിക്, റിച്ചാഡ് (1771 - 1833) ഠവൃല്ശവേശരസ, ഞശരവമൃറ ബ്രിട്ടിഷ് മെക്കാനി...)
വരി 1: വരി 1:
ത്രെവിതിക്, റിച്ചാഡ് (1771 - 1833)  
ത്രെവിതിക്, റിച്ചാഡ് (1771 - 1833)  
-
ഠവൃല്ശവേശരസ, ഞശരവമൃറ
+
Threvithick,Richard
-
ബ്രിട്ടിഷ് മെക്കാനിക്കല്‍ എന്‍ജിനീയര്‍. അതിമര്‍ദത്തിലുള്ള നീരാവി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന നീരാവി-എന്‍ജിന്‍, പ്രഥമ നീരാവി റെയില്‍ എന്‍ജിന്‍ എന്നിവ നിര്‍മിച്ചത് ഇദ്ദേഹമാണ്. ഇംഗ്ളണ്ടിലെ കോണ്‍വാളില്‍ 1771 ഏ. 13-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ തരപ്പെട്ടുള്ളൂവെങ്കിലും എന്‍ജിനീയറിങ്ങില്‍ ത്രെവിതിക് അതീവ തത്പരനായിരുന്നു. സങ്കീര്‍ണങ്ങളായ രൂപകല്പനാ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കുവാനുള്ള ജന്മസിദ്ധമായ കഴിവുമൂലം 19-ാം വയസ്സില്‍ത്തന്നെ കോണ്‍വാളില്‍ ശ്രദ്ധേയനാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
+
ബ്രിട്ടിഷ് മെക്കാനിക്കല്‍ എന്‍ജിനീയര്‍. അതിമര്‍ദത്തിലുള്ള നീരാവി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന നീരാവി-എന്‍ജിന്‍, പ്രഥമ നീരാവി റെയില്‍ എന്‍ജിന്‍ എന്നിവ നിര്‍മിച്ചത് ഇദ്ദേഹമാണ്. ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ 1771 ഏ. 13-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ തരപ്പെട്ടുള്ളൂവെങ്കിലും എന്‍ജിനീയറിങ്ങില്‍ ത്രെവിതിക് അതീവ തത്പരനായിരുന്നു. സങ്കീര്‍ണങ്ങളായ രൂപകല്പനാ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കുവാനുള്ള ജന്മസിദ്ധമായ കഴിവുമൂലം 19-ാം വയസ്സില്‍ത്തന്നെ കോണ്‍വാളില്‍ ശ്രദ്ധേയനാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
-
  ജെയിംസ് വാട്ട് നിര്‍മിച്ച് പ്രയോഗത്തിലെത്തിച്ച താഴ്ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇനം നീരാവിയന്ത്രമായിരുന്നു അക്കാലത്ത് ഖനികളില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനെക്കാള്‍ കെട്ടുറപ്പുള്ളതും ഭാരം കുറഞ്ഞതും അതിമര്‍ദ-നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഒരിനത്തിന് ത്രെവിതിക് രൂപം നല്കി. ഖനികളില്‍ അവയുടെ പ്രവര്‍ത്തനം പരിപൂര്‍ണ വിജയമായതോടെ അത്തരത്തിലുള്ള 30 നീരാവിയന്ത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു; തുടര്‍ന്ന് നീരാവിയന്ത്രംകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രഥമവാഹനവും. ലണ്ടന്‍ വീഥികളിലൂടെ ഓടിക്കാവുന്ന മറ്റൊരു വാഹനത്തിന് രൂപംനല്കിയശേഷം (1803) ദക്ഷിണ വെയില്‍സിലെ സാമുവല്‍ ഹോംഫ്രേയ്സ് പെനിഡെറേന്‍ ഇരുമ്പുശാലയില്‍ ലോകത്തിലെ പ്രഥമ നീരാവിറെയില്‍ എന്‍ജിന് രൂപംനല്കി. ഇത് പ്രയോഗത്തില്‍ വന്നതിനെത്തുടര്‍ന്ന് രണ്ട് തീവണ്ടി എന്‍ജിനുകള്‍കൂടി നിര്‍മിക്കപ്പെട്ടു. ഇവ കൂടാതെ നീരാവിഎന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അയണ്‍ റോളിങ് മില്‍, പാഡില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ഡ്രെഡ്ജ്, കൃഷിനിലങ്ങള്‍ക്കുള്ള ത്രെഷിങ്യന്ത്രം എന്നിവയ്ക്കും ഇദ്ദേഹം രൂപംനല്കി. ഇവയ്ക്ക് അനുയോജ്യമായി നീരാവിയന്ത്രത്തിലെ ബോയിലറുകള്‍ രൂപകല്പന ചെയ്യാനും ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചെറിയ എന്‍ജിനുകളില്‍ ബോയിലറും എന്‍ജിനും ഒറ്റ യൂണിറ്റായിട്ടാണ് നിര്‍മിച്ചിരുന്നത്. ലോകമെമ്പാടും പ്രസിദ്ധി നേടിയ കോര്‍ണിഷ് പമ്പിങ്യന്ത്രം, കോര്‍ണിഷ് ബോയിലര്‍ (ഒറ്റ ആന്തര നാളിയോടെ വാര്‍പ്പിരുമ്പിലുള്ള ബോയിലര്‍), ഇരുമ്പു ടാങ്ക് മുതലയാവയും ഇദ്ദേഹം രൂപപ്പെടുത്തിയവയാണ്.
+
ജെയിംസ് വാട്ട് നിര്‍മിച്ച് പ്രയോഗത്തിലെത്തിച്ച താഴ്ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇനം നീരാവിയന്ത്രമായിരുന്നു അക്കാലത്ത് ഖനികളില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനെക്കാള്‍ കെട്ടുറപ്പുള്ളതും ഭാരം കുറഞ്ഞതും അതിമര്‍ദ-നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഒരിനത്തിന് ത്രെവിതിക് രൂപം നല്കി. ഖനികളില്‍ അവയുടെ പ്രവര്‍ത്തനം പരിപൂര്‍ണ വിജയമായതോടെ അത്തരത്തിലുള്ള 30 നീരാവിയന്ത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു; തുടര്‍ന്ന് നീരാവിയന്ത്രംകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രഥമവാഹനവും. ലണ്ടന്‍ വീഥികളിലൂടെ ഓടിക്കാവുന്ന മറ്റൊരു വാഹനത്തിന് രൂപംനല്കിയശേഷം (1803) ദക്ഷിണ വെയില്‍സിലെ സാമുവല്‍ ഹോംഫ്രേയ്സ് പെനിഡെറേന്‍ ഇരുമ്പുശാലയില്‍ ലോകത്തിലെ പ്രഥമ നീരാവിറെയില്‍ എന്‍ജിന് രൂപംനല്കി. ഇത് പ്രയോഗത്തില്‍ വന്നതിനെത്തുടര്‍ന്ന് രണ്ട് തീവണ്ടി എന്‍ജിനുകള്‍കൂടി നിര്‍മിക്കപ്പെട്ടു. ഇവ കൂടാതെ നീരാവിഎന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അയണ്‍ റോളിങ് മില്‍, പാഡില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ഡ്രെഡ്ജ്, കൃഷിനിലങ്ങള്‍ക്കുള്ള ത്രെഷിങ്യന്ത്രം എന്നിവയ്ക്കും ഇദ്ദേഹം രൂപംനല്കി. ഇവയ്ക്ക് അനുയോജ്യമായി നീരാവിയന്ത്രത്തിലെ ബോയിലറുകള്‍ രൂപകല്പന ചെയ്യാനും ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചെറിയ എന്‍ജിനുകളില്‍ ബോയിലറും എന്‍ജിനും ഒറ്റ യൂണിറ്റായിട്ടാണ് നിര്‍മിച്ചിരുന്നത്. ലോകമെമ്പാടും പ്രസിദ്ധി നേടിയ കോര്‍ണിഷ് പമ്പിങ് യന്ത്രം, കോര്‍ണിഷ് ബോയിലര്‍ (ഒറ്റ ആന്തര നാളിയോടെ വാര്‍പ്പിരുമ്പിലുള്ള ബോയിലര്‍), ഇരുമ്പു ടാങ്ക് മുതലയാവയും ഇദ്ദേഹം രൂപപ്പെടുത്തിയവയാണ്.
-
  വ്യാപാര കാര്യങ്ങളിലെ പരിജ്ഞാനക്കുറവിനാല്‍ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ ത്രെവിതിക്കിനു കഴിഞ്ഞില്ല. 1833 ഏ. 22-ന് ഇദ്ദേഹം ഡാര്‍ട്ട്ഫോര്‍ഡിലെ കെന്റില്‍ അന്തരിച്ചു.

11:00, 19 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ത്രെവിതിക്, റിച്ചാഡ് (1771 - 1833)

Threvithick,Richard

ബ്രിട്ടിഷ് മെക്കാനിക്കല്‍ എന്‍ജിനീയര്‍. അതിമര്‍ദത്തിലുള്ള നീരാവി ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന നീരാവി-എന്‍ജിന്‍, പ്രഥമ നീരാവി റെയില്‍ എന്‍ജിന്‍ എന്നിവ നിര്‍മിച്ചത് ഇദ്ദേഹമാണ്. ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ 1771 ഏ. 13-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ തരപ്പെട്ടുള്ളൂവെങ്കിലും എന്‍ജിനീയറിങ്ങില്‍ ത്രെവിതിക് അതീവ തത്പരനായിരുന്നു. സങ്കീര്‍ണങ്ങളായ രൂപകല്പനാ പ്രശ്നങ്ങള്‍ വളരെ എളുപ്പത്തില്‍ പരിഹരിക്കുവാനുള്ള ജന്മസിദ്ധമായ കഴിവുമൂലം 19-ാം വയസ്സില്‍ത്തന്നെ കോണ്‍വാളില്‍ ശ്രദ്ധേയനാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ജെയിംസ് വാട്ട് നിര്‍മിച്ച് പ്രയോഗത്തിലെത്തിച്ച താഴ്ന്ന മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇനം നീരാവിയന്ത്രമായിരുന്നു അക്കാലത്ത് ഖനികളില്‍ പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനെക്കാള്‍ കെട്ടുറപ്പുള്ളതും ഭാരം കുറഞ്ഞതും അതിമര്‍ദ-നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ഒരിനത്തിന് ത്രെവിതിക് രൂപം നല്കി. ഖനികളില്‍ അവയുടെ പ്രവര്‍ത്തനം പരിപൂര്‍ണ വിജയമായതോടെ അത്തരത്തിലുള്ള 30 നീരാവിയന്ത്രങ്ങള്‍ ഇദ്ദേഹം നിര്‍മിച്ചു; തുടര്‍ന്ന് നീരാവിയന്ത്രംകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രഥമവാഹനവും. ലണ്ടന്‍ വീഥികളിലൂടെ ഓടിക്കാവുന്ന മറ്റൊരു വാഹനത്തിന് രൂപംനല്കിയശേഷം (1803) ദക്ഷിണ വെയില്‍സിലെ സാമുവല്‍ ഹോംഫ്രേയ്സ് പെനിഡെറേന്‍ ഇരുമ്പുശാലയില്‍ ലോകത്തിലെ പ്രഥമ നീരാവിറെയില്‍ എന്‍ജിന് രൂപംനല്കി. ഇത് പ്രയോഗത്തില്‍ വന്നതിനെത്തുടര്‍ന്ന് രണ്ട് തീവണ്ടി എന്‍ജിനുകള്‍കൂടി നിര്‍മിക്കപ്പെട്ടു. ഇവ കൂടാതെ നീരാവിഎന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അയണ്‍ റോളിങ് മില്‍, പാഡില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ഡ്രെഡ്ജ്, കൃഷിനിലങ്ങള്‍ക്കുള്ള ത്രെഷിങ്യന്ത്രം എന്നിവയ്ക്കും ഇദ്ദേഹം രൂപംനല്കി. ഇവയ്ക്ക് അനുയോജ്യമായി നീരാവിയന്ത്രത്തിലെ ബോയിലറുകള്‍ രൂപകല്പന ചെയ്യാനും ശ്രദ്ധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചെറിയ എന്‍ജിനുകളില്‍ ബോയിലറും എന്‍ജിനും ഒറ്റ യൂണിറ്റായിട്ടാണ് നിര്‍മിച്ചിരുന്നത്. ലോകമെമ്പാടും പ്രസിദ്ധി നേടിയ കോര്‍ണിഷ് പമ്പിങ് യന്ത്രം, കോര്‍ണിഷ് ബോയിലര്‍ (ഒറ്റ ആന്തര നാളിയോടെ വാര്‍പ്പിരുമ്പിലുള്ള ബോയിലര്‍), ഇരുമ്പു ടാങ്ക് മുതലയാവയും ഇദ്ദേഹം രൂപപ്പെടുത്തിയവയാണ്.

വ്യാപാര കാര്യങ്ങളിലെ പരിജ്ഞാനക്കുറവിനാല്‍ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ ത്രെവിതിക്കിനു കഴിഞ്ഞില്ല. 1833 ഏ. 22-ന് ഇദ്ദേഹം ഡാര്‍ട്ട്ഫോര്‍ഡിലെ കെന്റില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍