This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിവേണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ത്രിവേണി= 1. സംസ്കൃത കവയിത്രിയും വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാ...)
(ത്രിവേണി)
 
വരി 3: വരി 3:
1. സംസ്കൃത കവയിത്രിയും വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകയും. 1817-83 ആണ് ജീവിത കാലഘട്ടം. തമിഴ്നാട്ടില്‍ ശ്രീപെരുംപുത്തൂരില്‍ ജീവിച്ചിരുന്നു. ''രംഗാഭ്യുദയം, സംപത്കുമാരവിജയം'' എന്നീ കാവ്യങ്ങളും കാളിദാസന്റെ മേഘദൂതിനെ മാതൃകയാക്കി രചിച്ച ''ശുകസന്ദേശം, ഭൃംഗസന്ദേശം'' എന്നീ സന്ദേശകാവ്യങ്ങളും ഇവരെ സംസ്കൃത കവയിത്രികളില്‍ അഗ്രഗണ്യയാക്കി. ''രംഗരാട് സമുദയം, തത്ത്വമുദ്രാ ഭദ്രോദയം'' എന്നിവ നാടകങ്ങളാണ്. ഇതില്‍ രണ്ടാമത്തേത് അന്യാപദേശരീതിയിലാണ്. സ്വന്തം ദേശത്തും സമീപപ്രദേശങ്ങളിലും വൈഷ്ണവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും പുതിയ ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുന്നതിലും നിഷ്ണാതയായിരുന്ന ത്രിവേണി ആധ്യാത്മിക സാമൂഹിക പ്രവര്‍ത്തനരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

-
 
2. ഒരു സങ്കരഇനം നെല്ല്. പട്ടാമ്പിയിലെ കേന്ദ്ര നെല്ലുഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ് ഇത്. പി.റ്റി.ബി. 38 എന്നും അറിയപ്പെടുന്നു. പ്രകാശ സംവേദനക്ഷമതയുള്ള (photosensitive) ശീതകാല നെല്ലിനമായ പി.റ്റി.ബി. 15 അഥവാ കവുങ്ങിന്‍ പുത്താലിയും അന്നപൂര്‍ണയും തമ്മില്‍ സങ്കരണം നടത്തിയാണ് ത്രിവേണി ഇനം വികസിപ്പിച്ചെടുത്തത്. ത്രിവേണിക്ക് അന്നപൂര്‍ണയെക്കാള്‍ 25 ശതമാനം കൂടുതല്‍ വിളവും വയ്ക്കോലും നല്കാന്‍ കഴിയും. ഇതിന്റെ വിരിപ്പൂകൃഷിക്ക് 100 ദിവസത്തെയും മുണ്ടകനും പുഞ്ചയ്ക്കും 95 ദിവസത്തെയും മൂപ്പ് ഉണ്ട്. പുഷ്പിക്കാന്‍ തുടങ്ങിയാല്‍ മൂന്നുദിവസത്തിനകം കതിരുകളെല്ലാം പുറത്തുവരും. വലുപ്പം കൂടിയ കതിരുകളില്‍ ഓരോന്നിലും 230-ല്‍ അധികം ചെറുമണികളുണ്ടായിരിക്കും. നെല്ലിന് തവിട്ടുനിറമാണ്. അന്നപൂര്‍ണയില്‍ ഉണ്ടാകുന്നതിലും കുറച്ചുമാത്രം ചിനപ്പുകളേ ത്രിവേണിക്ക് ഉണ്ടാകാറുള്ളൂ എന്ന സവിശേഷതയുമുണ്ട്. തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണവും ബ്ളൈറ്റ് രോഗവും ത്രിവേണി നെല്ലിനത്തെ അപൂര്‍വമായേ ബാധിക്കാറുള്ളൂ. വെളുത്ത അരിയും ഗുണമേന്മയും ത്രിവേണിയുടെ സവിശേഷതകളാണ്.

Current revision as of 06:05, 21 ഫെബ്രുവരി 2009

ത്രിവേണി

1. സംസ്കൃത കവയിത്രിയും വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകയും. 1817-83 ആണ് ജീവിത കാലഘട്ടം. തമിഴ്നാട്ടില്‍ ശ്രീപെരുംപുത്തൂരില്‍ ജീവിച്ചിരുന്നു. രംഗാഭ്യുദയം, സംപത്കുമാരവിജയം എന്നീ കാവ്യങ്ങളും കാളിദാസന്റെ മേഘദൂതിനെ മാതൃകയാക്കി രചിച്ച ശുകസന്ദേശം, ഭൃംഗസന്ദേശം എന്നീ സന്ദേശകാവ്യങ്ങളും ഇവരെ സംസ്കൃത കവയിത്രികളില്‍ അഗ്രഗണ്യയാക്കി. രംഗരാട് സമുദയം, തത്ത്വമുദ്രാ ഭദ്രോദയം എന്നിവ നാടകങ്ങളാണ്. ഇതില്‍ രണ്ടാമത്തേത് അന്യാപദേശരീതിയിലാണ്. സ്വന്തം ദേശത്തും സമീപപ്രദേശങ്ങളിലും വൈഷ്ണവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും പുതിയ ക്ഷേത്രങ്ങള്‍ പണികഴിപ്പിക്കുന്നതിലും നിഷ്ണാതയായിരുന്ന ത്രിവേണി ആധ്യാത്മിക സാമൂഹിക പ്രവര്‍ത്തനരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

2. ഒരു സങ്കരഇനം നെല്ല്. പട്ടാമ്പിയിലെ കേന്ദ്ര നെല്ലുഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ് ഇത്. പി.റ്റി.ബി. 38 എന്നും അറിയപ്പെടുന്നു. പ്രകാശ സംവേദനക്ഷമതയുള്ള (photosensitive) ശീതകാല നെല്ലിനമായ പി.റ്റി.ബി. 15 അഥവാ കവുങ്ങിന്‍ പുത്താലിയും അന്നപൂര്‍ണയും തമ്മില്‍ സങ്കരണം നടത്തിയാണ് ത്രിവേണി ഇനം വികസിപ്പിച്ചെടുത്തത്. ത്രിവേണിക്ക് അന്നപൂര്‍ണയെക്കാള്‍ 25 ശതമാനം കൂടുതല്‍ വിളവും വയ്ക്കോലും നല്കാന്‍ കഴിയും. ഇതിന്റെ വിരിപ്പൂകൃഷിക്ക് 100 ദിവസത്തെയും മുണ്ടകനും പുഞ്ചയ്ക്കും 95 ദിവസത്തെയും മൂപ്പ് ഉണ്ട്. പുഷ്പിക്കാന്‍ തുടങ്ങിയാല്‍ മൂന്നുദിവസത്തിനകം കതിരുകളെല്ലാം പുറത്തുവരും. വലുപ്പം കൂടിയ കതിരുകളില്‍ ഓരോന്നിലും 230-ല്‍ അധികം ചെറുമണികളുണ്ടായിരിക്കും. നെല്ലിന് തവിട്ടുനിറമാണ്. അന്നപൂര്‍ണയില്‍ ഉണ്ടാകുന്നതിലും കുറച്ചുമാത്രം ചിനപ്പുകളേ ത്രിവേണിക്ക് ഉണ്ടാകാറുള്ളൂ എന്ന സവിശേഷതയുമുണ്ട്. തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണവും ബ്ളൈറ്റ് രോഗവും ത്രിവേണി നെല്ലിനത്തെ അപൂര്‍വമായേ ബാധിക്കാറുള്ളൂ. വെളുത്ത അരിയും ഗുണമേന്മയും ത്രിവേണിയുടെ സവിശേഷതകളാണ്.

താളിന്റെ അനുബന്ധങ്ങള്‍