This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോണ്‍ഡൈക്, എഡ്വേര്‍ഡ് ലീ (1874 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:42, 16 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തോണ്‍ഡൈക്, എഡ്വേര്‍ഡ് ലീ (1874 - 1949)

ഠവീൃിറശസല, ഋറംമൃറ ഘലല

അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്‍. 1874 ആഗ. 31-ന് മസാച്യുസെറ്റ്സിലെ വില്യംസ്ബര്‍ഗില്‍ ജനിച്ചു. കണക്റ്റികട്ടിലെ വെസ്ലെയന്‍, ഹാര്‍വാഡ്, കൊളംബിയ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1898-99 കാലയളവില്‍ ഇദ്ദേഹം ക്ളീവ്ലന്‍ഡിലെ വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചു. 1899 മുതല്‍ 1940 വരെ കൊളംബിയ സര്‍വകലാശാലയിലെ ടീച്ചേഴ്സ് കോളജുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

 വിദ്യാഭ്യാസ മനഃശാസ്ത്രത്തിന് ഇദ്ദേഹം നല്കിയ സംഭാവനകള്‍ നിരവധിയാണ്. മൃഗങ്ങളില്‍, പ്രത്യേകിച്ച് പൂച്ചകളില്‍ നടത്തിയ ഗവേഷണത്തില്‍നിന്ന് 'ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം' (ഠൃശമഹ മിറ ഋൃൃീൃ ഘലമൃിശിഴ ഠവല്യീൃ) അവതരിപ്പിച്ചു. ശ്രമ-പുനഃശ്രമങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന് ഇദ്ദേഹം വാദിക്കുന്നു. ഉദ്ദേശിച്ച ഫലം നല്കുന്ന പ്രതികരണങ്ങള്‍ മാത്രം സ്വായത്തമാക്കപ്പെടുന്നു; മറ്റുള്ളവ സ്വായത്തമാക്കപ്പെടുന്നില്ല. തോണ്‍ഡൈക്കിന്റെ മനഃശാസ്ത്രവീക്ഷണങ്ങള്‍ ചോദന-പ്രതികരണ മനഃശാസ്ത്രം (ടശാൌേഹൌൃലുീിലെ ജ്യരവീഹീഴ്യ) അഥവാ സംബന്ധവാദം (ഇീിിലരശീിേശാ) എന്ന പേരിലാണ് അറിയപ്പെടുന്നത്. മാനസിക കഴിവുകളും വിദ്യാഭ്യാസപരമായ നേട്ടങ്ങളും മാപനം ചെയ്യുന്നതിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.
 ദി ഒറിജിനല്‍ നേച്ചര്‍ ഒഫ് മാന്‍, ദ് സൈക്കോളജി ഒഫ് ലേണിങ്, മെന്റല്‍ വര്‍ക്ക് ആന്‍ഡ് ഫറ്റീഗ് ആന്‍ഡ് ഇന്‍ഡിവിജ്വല്‍ ഡിഫറന്‍സസ് ആന്‍ഡ് ദെയ്ര്‍ കോസസ്, ദ് സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്, ദ് മെഷര്‍മെന്റ് ഒഫ് ഇന്റലിജന്‍സ്, അഡള്‍റ്റ് ലേണിങ്,  ദ് ഫണ്ടമെന്റല്‍സ് ഒഫ് ലേണിങ്, എ ടീച്ചേഴ്സ് വേര്‍ഡ്ബുക്ക് ഒഫ് 20,000 വേര്‍ഡ്സ്, തോണ്‍ഡൈക് സെന്‍ച്വറി ജൂനിയര്‍ ഡിക്ഷ്ണറി എന്നിവയാണ് പ്രധാന കൃതികള്‍.
  1949 ആഗ. 9-ന് ന്യൂയോര്‍ക്കിലെ മോണ്‍ട്രോസില്‍ ഇദ്ദേഹം നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍