This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോഡഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തോഡഭാഷ ഠീറമ ഹമിഴൌമഴല തമിഴ്നാട്ടിലെ നീലഗിരിയിലുള്ള തോഡവര്‍ഗക്കാരുട...)
വരി 1: വരി 1:
-
തോഡഭാഷ
+
=തോഡഭാഷ=
-
 
+
Toda language
-
ഠീറമ ഹമിഴൌമഴല
+
തമിഴ്നാട്ടിലെ നീലഗിരിയിലുള്ള തോഡവര്‍ഗക്കാരുടെ ഭാഷ. ഇവര്‍ക്ക് ലിഖിതഭാഷയില്ല. എന്നാല്‍ ഇവര്‍ വാമൊഴിയായി ഉപയോഗിക്കുന്ന ഭാഷ ദ്രാവിഡഭാഷാകുടുംബത്തില്‍പ്പെട്ടതാണെന്നാണ് പൊതുവേയുള്ള നിഗമനം. 'തോഡ' എന്ന പദത്തിന് 'മുകളിലുള്ളവന്‍' അതായത് 'കുന്നിന്‍പുറത്തുള്ളവന്‍' എന്നാണ് അര്‍ഥമെന്ന് റവറന്റ് കിറ്റല്‍ ഇന്ത്യന്‍ ആന്വ്‍ിക്വറി എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നു. തോഡഭാഷയെ കാള്‍ഡ്വെല്‍ തമിഴിന്റെ ഒരു ഭാഷാഭേദമായി കരുതിയപ്പോള്‍, എം.ബി. എമെനോ ദക്ഷിണ ദ്രാവിഡഭാഷാകുടുംബത്തിലെ ഒരു സ്വതന്ത്രഭാഷയായി ഇതിനെ പരിഗണിച്ചു. എന്നാല്‍ പ്രാചീന കന്നഡയോടാണ് ഈ ഭാഷയ്ക്കു സാമ്യമെന്നാണ് ജി.യു. പോപ്പിന്റെ അഭിപ്രായം. തെക്കും കിഴക്കും ഭാഗങ്ങളില്‍ തമിഴും പടിഞ്ഞാറ് മലയാളവും വടക്ക് കന്നഡയുമാണ് തോഡയുടെ ഭാഷാപരമായ അതിര്‍ത്തികള്‍.

  കുന്നുകളിലും താഴ്വരകളിലുംനിന്ന് ഉച്ചത്തില്‍ സംഭാഷണം നടത്തേണ്ടിവന്നതിനാല്‍ തോഡരുടെ ഭാഷയ്ക്ക് ഒരു പരുക്കന്‍ സ്വഭാവം കൈവന്നു. ഇതിലെ കണ്ഠ്യസ്വരങ്ങളുടെ കൂടുതലായ ഉപയോഗം മറ്റു ദ്രാവിഡഭാഷകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണ്. മതേതരാവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും പൂജകള്‍ക്കും മറ്റ് ആചാരാനുഷ്ഠാനങ്ങള്‍ക്കും മാത്രം ഉപയോഗിക്കുന്നതുമായ രണ്ടുതരം ഭാഷാഭേദങ്ങള്‍ ഉണ്ട്. ഇതിന്റെ വ്യാകരണവുമായി ബന്ധപ്പെട്ട് വിപുലമായ പഠനം എമെനോ നടത്തിയിട്ടുണ്ട്.

  ബ്രിട്ടീഷുകാര്‍ നീലഗിരിയില്‍ താവളമടിച്ചശേഷം തോഡവര്‍ഗക്കാരില്‍ ചിലര്‍ ക്രൈസ്തവമതത്തിലേക്കു പരിവര്‍ത്തനം ചെയ്തു. ഇങ്ങനെ മതംമാറിയവരെ സമുദായത്തില്‍നിന്നു പുറത്താക്കി. ഇവര്‍ ഇതര സമൂഹങ്ങളില്‍പ്പെട്ടവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തമിഴ്ഭാഷ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ ക്രമേണ തോഡഭാഷയിലുള്ള പ്രാവീണ്യം മതപരിവര്‍ത്തനംചെയ്ത തോഡര്‍ക്കു നഷ്ടപ്പെട്ടു.
+
-
 
+
-
  തോഡഭാഷയെ പഠനവിധേയമാക്കിയ എമെനോ പതിനാറ് സ്വരസ്വനിമങ്ങള്‍ കണ്ടെത്തി. ഇവയില്‍ എട്ട് എണ്ണം ഹ്രസ്വവും എട്ട് എണ്ണം ദീര്‍ഘവുമാണ്. നാല് ജോഡി ഉച്ചസ്വരങ്ങള്‍, മൂന്ന് ജോഡി മധ്യസ്വരങ്ങള്‍, ഒരു ജോഡി നിമ്നസ്വരങ്ങള്‍ എന്നിവ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഏഴ് സ്ഥാനങ്ങളും ഏഴ് ശബ്ദോച്ചാരണരീതികളും ഇവയെ വേര്‍തിരിക്കുന്നു.
+
-
 
+
-
  തോഡഭാഷയിലെ മിക്ക വാക്കുകളും-ഉച്ചാരണത്തിലൊഴികെ-ദക്ഷിണേന്ത്യന്‍ ഭാഷകളുമായി ഏറെ സമാനത പുലര്‍ത്തുന്നു.
+
-
 
+
-
പട്ടിക
+
-
 
+
-
  തോഡരൂപം മറ്റു ദ്രാവിഡ ഭാഷകള്‍
+
-
 
+
-
കൊനോടി കണ്ണാടി (തമിഴ്, മലയാളം)
+
-
 
+
-
അഡ്കി അരിശി (തമിഴ്), അരി (മലയാളം)
+
-
 
+
-
നരി നരി (തമിഴ്, മലയാളം, കന്നഡ)
+
-
 
+
-
കസ് കല്ല് (തമിഴ്, മലയാളം, കന്നഡ)
+
-
 
+
-
പസ് പല്ല് (തമിഴ്, മലയാളം, കന്നഡ)
+
-
 
+
-
മഡ് (തല) മണ്ടൈ (തമിഴ്), മണ്ട (മലയാളം)
+
-
 
+
-
പാക് പക്കം (തമിഴ്)
+
-
നെയ് നെയ്യുക (തമിഴ്, മലയാളം)
+
ബ്രിട്ടീഷുകാര്‍ നീലഗിരിയില്‍ താവളമടിച്ചശേഷം തോഡവര്‍ഗക്കാരില്‍ ചിലര്‍ ക്രൈസ്തവമതത്തിലേക്കു പരിവര്‍ത്തനം ചെയ്തു. ഇങ്ങനെ മതംമാറിയവരെ സമുദായത്തില്‍നിന്നു പുറത്താക്കി. ഇവര്‍ ഇതര സമൂഹങ്ങളില്‍പ്പെട്ടവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തമിഴ്ഭാഷ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ ക്രമേണ തോഡഭാഷയിലുള്ള പ്രാവീണ്യം മതപരിവര്‍ത്തനംചെയ്ത തോഡര്‍ക്കു നഷ്ടപ്പെട്ടു.
-
പൊട് (മല) ബെട്ട (കന്നഡ)
+
തോഡഭാഷയെ പഠനവിധേയമാക്കിയ എമെനോ പതിനാറ് സ്വരസ്വനിമങ്ങള്‍ കണ്ടെത്തി. ഇവയില്‍ എട്ട് എണ്ണം ഹ്രസ്വവും എട്ട് എണ്ണം ദീര്‍ഘവുമാണ്. നാല് ജോഡി ഉച്ചസ്വരങ്ങള്‍, മൂന്ന് ജോഡി മധ്യസ്വരങ്ങള്‍, ഒരു ജോഡി നിമ്നസ്വരങ്ങള്‍ എന്നിവ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഏഴ് സ്ഥാനങ്ങളും ഏഴ് ശബ്ദോച്ചാരണരീതികളും ഇവയെ വേര്‍തിരിക്കുന്നു.
-
ഉപ് ഉപ്പ് (തമിഴ്, മലയാളം, കന്നഡ, തെലുങ്ക്)
+
തോഡഭാഷയിലെ മിക്ക വാക്കുകളും-ഉച്ചാരണത്തിലൊഴികെ-ദക്ഷിണേന്ത്യന്‍ ഭാഷകളുമായി ഏറെ സമാനത പുലര്‍ത്തുന്നു.
-
  'ഐ'യുടെ സ്ഥാനത്ത് 'ഐ'യും 'ഒയ്'-ഉം ഉപയോഗിക്കുന്നതായി ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. 'പ്'-യുടെ സ്ഥാനത്ത് 'ബ്', 'പ്' എന്നിവയും 'വി'യുടെ സ്ഥാനത്ത് ഫ്-യും ഖ്-യുടെ സ്ഥാനത്ത് 'ഘ്'-യും ഉപയോഗിക്കാറുണ്ട്. 'ക്' പലപ്പോഴും 'ക്വ്' എന്നാണ് ഉച്ചരിക്കപ്പെടാറുള്ളത്. 'മ്', 'ന്' എന്നിവ മിക്കവാറും ഉച്ചരിക്കാതെ വിട്ടുകളയുകയാണു പതിവ്.
+
[[Image:pno162.png|300px]]
-
  ഉദാ. മാന്‍ഡ് മാഡ്
+
'ഐ'യുടെ സ്ഥാനത്ത് 'ഐ'യും 'ഒയ്'-ഉം ഉപയോഗിക്കുന്നതായി ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. 'പ്'-യുടെ സ്ഥാനത്ത് 'ബ്', 'പ്' എന്നിവയും 'വി'യുടെ സ്ഥാനത്ത് ഫ്-യും ഖ്-യുടെ സ്ഥാനത്ത് 'ഘ്'-യും ഉപയോഗിക്കാറുണ്ട്. 'ക്' പലപ്പോഴും 'ക്വ്' എന്നാണ് ഉച്ചരിക്കപ്പെടാറുള്ളത്. 'മ്', 'ന്' എന്നിവ മിക്കവാറും ഉച്ചരിക്കാതെ വിട്ടുകളയുകയാണു പതിവ്.
-
  അംബു അബു
+
ഉദാ. മാന്‍ഡ്  →മാഡ്
 +
അംബു →അബു
-
  ഇംഗ്ളീഷിലെ ''-നോടു സാമ്യമുള്ള ഒരു ശബ്ദം കൂടെക്കൂടെ ഈ ഭാഷയില്‍ ഉച്ചരിക്കപ്പെടുന്നുണ്ട്.
+
ഇംഗ്ലീഷിലെ 'Z'-നോടു സാമ്യമുള്ള ഒരു ശബ്ദം കൂടെക്കൂടെ ഈ ഭാഷയില്‍ ഉച്ചരിക്കപ്പെടുന്നുണ്ട്.
-
  സന്ദര്‍ഭം ബഹുവചനസൂചകമാണെങ്കില്‍, പലപ്പോഴും പ്രത്യേക ബഹുവചനരൂപങ്ങള്‍ കാണാറില്ലെന്ന് എമെനോ ചൂണ്ടിക്കാട്ടുന്നു. സര്‍വനാമങ്ങളും സംഖ്യയെ സൂചിപ്പിക്കുന്ന പദങ്ങളും ഏതാണ്ട് ഇതേ സ്വഭാവം കാട്ടുന്നു. ഭാഷകനെയും ശ്രോതാവിനെയും പരാമര്‍ശിക്കുന്നതിലൂടെയും അക്കങ്ങള്‍ എണ്ണുകയോ വായിക്കുകയോ ചെയ്യുന്ന സന്ദര്‍ഭം നോക്കിയും ഇവയെ തിരിച്ചറിയുന്നു.

  തോഡവിഭാഗത്തില്‍പ്പെട്ടവര്‍ മാതൃഭാഷയ്ക്കു പുറമേ തമിഴും ഉപയോഗിക്കുന്നുണ്ട്. പൊതുവേ, ഇവര്‍ ഇതര സമുദായങ്ങളില്‍പ്പെട്ടവരോട് തമിഴിലും സ്വസമുദായക്കാര്‍ തമ്മില്‍ തോഡഭാഷയിലുമാണ് സംസാരിക്കുന്നത്.

07:55, 11 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തോഡഭാഷ

Toda language

തമിഴ്നാട്ടിലെ നീലഗിരിയിലുള്ള തോഡവര്‍ഗക്കാരുടെ ഭാഷ. ഇവര്‍ക്ക് ലിഖിതഭാഷയില്ല. എന്നാല്‍ ഇവര്‍ വാമൊഴിയായി ഉപയോഗിക്കുന്ന ഭാഷ ദ്രാവിഡഭാഷാകുടുംബത്തില്‍പ്പെട്ടതാണെന്നാണ് പൊതുവേയുള്ള നിഗമനം. 'തോഡ' എന്ന പദത്തിന് 'മുകളിലുള്ളവന്‍' അതായത് 'കുന്നിന്‍പുറത്തുള്ളവന്‍' എന്നാണ് അര്‍ഥമെന്ന് റവറന്റ് കിറ്റല്‍ ഇന്ത്യന്‍ ആന്വ്‍ിക്വറി എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നു. തോഡഭാഷയെ കാള്‍ഡ്വെല്‍ തമിഴിന്റെ ഒരു ഭാഷാഭേദമായി കരുതിയപ്പോള്‍, എം.ബി. എമെനോ ദക്ഷിണ ദ്രാവിഡഭാഷാകുടുംബത്തിലെ ഒരു സ്വതന്ത്രഭാഷയായി ഇതിനെ പരിഗണിച്ചു. എന്നാല്‍ പ്രാചീന കന്നഡയോടാണ് ഈ ഭാഷയ്ക്കു സാമ്യമെന്നാണ് ജി.യു. പോപ്പിന്റെ അഭിപ്രായം. തെക്കും കിഴക്കും ഭാഗങ്ങളില്‍ തമിഴും പടിഞ്ഞാറ് മലയാളവും വടക്ക് കന്നഡയുമാണ് തോഡയുടെ ഭാഷാപരമായ അതിര്‍ത്തികള്‍.

കുന്നുകളിലും താഴ്വരകളിലുംനിന്ന് ഉച്ചത്തില്‍ സംഭാഷണം നടത്തേണ്ടിവന്നതിനാല്‍ തോഡരുടെ ഭാഷയ്ക്ക് ഒരു പരുക്കന്‍ സ്വഭാവം കൈവന്നു. ഇതിലെ കണ്ഠ്യസ്വരങ്ങളുടെ കൂടുതലായ ഉപയോഗം മറ്റു ദ്രാവിഡഭാഷകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയാണ്. മതേതരാവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും പൂജകള്‍ക്കും മറ്റ് ആചാരാനുഷ്ഠാനങ്ങള്‍ക്കും മാത്രം ഉപയോഗിക്കുന്നതുമായ രണ്ടുതരം ഭാഷാഭേദങ്ങള്‍ ഉണ്ട്. ഇതിന്റെ വ്യാകരണവുമായി ബന്ധപ്പെട്ട് വിപുലമായ പഠനം എമെനോ നടത്തിയിട്ടുണ്ട്.

ബ്രിട്ടീഷുകാര്‍ നീലഗിരിയില്‍ താവളമടിച്ചശേഷം തോഡവര്‍ഗക്കാരില്‍ ചിലര്‍ ക്രൈസ്തവമതത്തിലേക്കു പരിവര്‍ത്തനം ചെയ്തു. ഇങ്ങനെ മതംമാറിയവരെ സമുദായത്തില്‍നിന്നു പുറത്താക്കി. ഇവര്‍ ഇതര സമൂഹങ്ങളില്‍പ്പെട്ടവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തമിഴ്ഭാഷ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ ക്രമേണ തോഡഭാഷയിലുള്ള പ്രാവീണ്യം മതപരിവര്‍ത്തനംചെയ്ത തോഡര്‍ക്കു നഷ്ടപ്പെട്ടു.

തോഡഭാഷയെ പഠനവിധേയമാക്കിയ എമെനോ പതിനാറ് സ്വരസ്വനിമങ്ങള്‍ കണ്ടെത്തി. ഇവയില്‍ എട്ട് എണ്ണം ഹ്രസ്വവും എട്ട് എണ്ണം ദീര്‍ഘവുമാണ്. നാല് ജോഡി ഉച്ചസ്വരങ്ങള്‍, മൂന്ന് ജോഡി മധ്യസ്വരങ്ങള്‍, ഒരു ജോഡി നിമ്നസ്വരങ്ങള്‍ എന്നിവ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഏഴ് സ്ഥാനങ്ങളും ഏഴ് ശബ്ദോച്ചാരണരീതികളും ഇവയെ വേര്‍തിരിക്കുന്നു.

തോഡഭാഷയിലെ മിക്ക വാക്കുകളും-ഉച്ചാരണത്തിലൊഴികെ-ദക്ഷിണേന്ത്യന്‍ ഭാഷകളുമായി ഏറെ സമാനത പുലര്‍ത്തുന്നു.

'ഐ'യുടെ സ്ഥാനത്ത് 'ഐ'യും 'ഒയ്'-ഉം ഉപയോഗിക്കുന്നതായി ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. 'പ്'-യുടെ സ്ഥാനത്ത് 'ബ്', 'പ്' എന്നിവയും 'വി'യുടെ സ്ഥാനത്ത് ഫ്-യും ഖ്-യുടെ സ്ഥാനത്ത് 'ഘ്'-യും ഉപയോഗിക്കാറുണ്ട്. 'ക്' പലപ്പോഴും 'ക്വ്' എന്നാണ് ഉച്ചരിക്കപ്പെടാറുള്ളത്. 'മ്', 'ന്' എന്നിവ മിക്കവാറും ഉച്ചരിക്കാതെ വിട്ടുകളയുകയാണു പതിവ്.

ഉദാ. മാന്‍ഡ് →മാഡ് അംബു →അബു

ഇംഗ്ലീഷിലെ 'Z'-നോടു സാമ്യമുള്ള ഒരു ശബ്ദം കൂടെക്കൂടെ ഈ ഭാഷയില്‍ ഉച്ചരിക്കപ്പെടുന്നുണ്ട്.

സന്ദര്‍ഭം ബഹുവചനസൂചകമാണെങ്കില്‍, പലപ്പോഴും പ്രത്യേക ബഹുവചനരൂപങ്ങള്‍ കാണാറില്ലെന്ന് എമെനോ ചൂണ്ടിക്കാട്ടുന്നു. സര്‍വനാമങ്ങളും സംഖ്യയെ സൂചിപ്പിക്കുന്ന പദങ്ങളും ഏതാണ്ട് ഇതേ സ്വഭാവം കാട്ടുന്നു. ഭാഷകനെയും ശ്രോതാവിനെയും പരാമര്‍ശിക്കുന്നതിലൂടെയും അക്കങ്ങള്‍ എണ്ണുകയോ വായിക്കുകയോ ചെയ്യുന്ന സന്ദര്‍ഭം നോക്കിയും ഇവയെ തിരിച്ചറിയുന്നു.

തോഡവിഭാഗത്തില്‍പ്പെട്ടവര്‍ മാതൃഭാഷയ്ക്കു പുറമേ തമിഴും ഉപയോഗിക്കുന്നുണ്ട്. പൊതുവേ, ഇവര്‍ ഇതര സമുദായങ്ങളില്‍പ്പെട്ടവരോട് തമിഴിലും സ്വസമുദായക്കാര്‍ തമ്മില്‍ തോഡഭാഷയിലുമാണ് സംസാരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8B%E0%B4%A1%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍