This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൊണ്ടി ഗമൃമ്യമ സ്റ്റെര്‍ക്കുലിയേസീ (ടലൃേരൌഹശമരലമല) കുടുംബത്തില്‍പ്...)
വരി 1: വരി 1:
-
തൊണ്ടി
+
=തൊണ്ടി=
 +
Karaya
-
ഗമൃമ്യമ
+
സ്റ്റെര്‍ക്കുലിയേസീ (Sterculiaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: സ്റ്റെര്‍ക്കുലിയ യൂറന്‍സ് (Sterculia urens). ഇന്ത്യയില്‍ എല്ലായിടങ്ങളിലും കണ്ടുവരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കൊങ്കണ്‍ പ്രദേശത്തും ഈ സസ്യം വന്യമായി വളരുന്നു. മഴ കുറവായ സ്ഥലങ്ങളിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളിലാണ് ഇത് സമൃദ്ധമായി വളരുന്നത്.
-
സ്റ്റെര്‍ക്കുലിയേസീ (ടലൃേരൌഹശമരലമല) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: സ്റ്റെര്‍ക്കുലിയ യൂറന്‍സ് (ടലൃേരൌഹശമ ൌൃലി). ഇന്ത്യയില്‍ എല്ലായിടങ്ങളിലും കണ്ടുവരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കൊങ്കണ്‍ പ്രദേശത്തും ഈ സസ്യം വന്യമായി വളരുന്നു. മഴ കുറവായ സ്ഥലങ്ങളിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളിലാണ് ഇത് സമൃദ്ധമായി വളരുന്നത്.
+
സാമാന്യം വലുപ്പത്തില്‍ വളരുന്ന തൊണ്ടിമരത്തിന്റെ ഇളം ശാഖകള്‍ ലോമിലമാണ്. മരത്തിന്റെ പുറംതൊലി ചില കാലങ്ങളില്‍ പാളികളായി ഉരിഞ്ഞുപോകാറുണ്ട്. ശാഖാഗ്രങ്ങളില്‍ കൂട്ടമായി കാണപ്പെടുന്ന ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകള്‍ക്ക് 30 സെന്റിമീറ്ററോളം നീളവും ഏകദേശം അതിന്റെ പകുതി വീതിയും ഉണ്ടായിരിക്കും. ഇലകളുടെ ഉപരിഭാഗം മിനുസമുള്ളതും ലോമരഹിതവുമാണ്. വെളുത്ത സില്‍ക്കുപോലെയുള്ള ലോമങ്ങള്‍ നിറഞ്ഞതാണ് അടിഭാഗം.  അനുപര്‍ണങ്ങളുമുണ്ട്. ഇലകള്‍ കര്‍ണിതമായിരിക്കും. ഡിസംബറിലാണ് തൊണ്ടി പുഷ്പിക്കുന്നത്. അനേകം പുഷ്പങ്ങളുള്ള പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഏകലിംഗിയും സമമിതവും 6-9 സെ.മീ. വ്യാസവുമുള്ള പുഷ്പങ്ങള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്. ലോമിലമായ അഞ്ച് ബാഹ്യദളങ്ങളുണ്ടെങ്കിലും പുഷ്പങ്ങള്‍ക്ക് ദളങ്ങളില്ല. കേസരങ്ങള്‍ ഒരു കറ്റപോലെ കാണപ്പെടുന്നു. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ദൃഢലോമാവൃതമായ ഫോളിക്കിളാണ് കായ്. ഒരു കുലയില്‍ 4-6 കായ്കളുണ്ടായിരിക്കും. കായയ്ക്ക് നല്ല കട്ടിയുള്ള തൊണ്ട് ഉള്ളതിനാലാണ്  
-
 
+
-
  സാമാന്യം വലുപ്പത്തില്‍ വളരുന്ന തൊണ്ടിമരത്തിന്റെ ഇളം ശാഖകള്‍ ലോമിലമാണ്. മരത്തിന്റെ പുറംതൊലി ചില കാലങ്ങളില്‍ പാളികളായി ഉരിഞ്ഞുപോകാറുണ്ട്. ശാഖാഗ്രങ്ങളില്‍ കൂട്ടമായി കാണപ്പെടുന്ന ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകള്‍ക്ക് 30 സെന്റിമീറ്ററോളം നീളവും ഏകദേശം അതിന്റെ പകുതി വീതിയും ഉണ്ടായിരിക്കും. ഇലകളുടെ ഉപരിഭാഗം മിനുസമുള്ളതും ലോമരഹിതവുമാണ്. വെളുത്ത സില്‍ക്കുപോലെയുള്ള ലോമങ്ങള്‍ നിറഞ്ഞതാണ് അടിഭാഗം.  അനുപര്‍ണങ്ങളുമുണ്ട്. ഇലകള്‍ കര്‍ണിതമായിരിക്കും. ഡിസംബറിലാണ് തൊണ്ടി പുഷ്പിക്കുന്നത്. അനേകം പുഷ്പങ്ങളുള്ള പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഏകലിംഗിയും സമമിത
+
-
 
+
-
വും 6-9 സെ.മീ. വ്യാസവുമുള്ള പുഷ്പങ്ങള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്. ലോമിലമായ അഞ്ച് ബാഹ്യദളങ്ങളുണ്ടെങ്കിലും പുഷ്പങ്ങള്‍ക്ക് ദളങ്ങളില്ല. കേസരങ്ങള്‍ ഒരു കറ്റപോലെ കാണപ്പെടുന്നു. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ദൃഢലോമാവൃതമായ ഫോളിക്കിളാണ് കായ്. ഒരു കുലയില്‍ 4-6 കായ്കളുണ്ടായി
+
-
 
+
-
രിക്കും. കായയ്ക്ക് നല്ല കട്ടിയുള്ള തൊണ്ട് ഉള്ളതിനാലാണ്  
+
ഇതിന് തൊണ്ടി എന്ന പേര് ലഭിച്ചത്. അഞ്ച് സെന്റിമീറ്ററോളം നീളമുള്ള കായയ്ക്കുള്ളില്‍ 3-6 വിത്തുകളുണ്ടായിരിക്കും. ഉണങ്ങിയ വിത്തുകള്‍ക്ക് കറുപ്പുനിറമാണ്. ഏപ്രില്‍ മാസത്തോടെ കായ്കള്‍ വിളയുന്നു. കടും ചുവപ്പുനിറമുള്ള തൊണ്ടിപ്പഴം ഭക്ഷ്യയോഗ്യമാണ്.  

  തൊണ്ടിയുടെ തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പാക്കിങ് പെട്ടികളും മറ്റും നിര്‍മിക്കാനാണ് പൊതുവേ ഇതിന്റെ തടി ഉപയോഗിക്കുന്നത്. മരത്തൊലിയില്‍നിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമ ഔഷധമാണ്. തൊണ്ടിയുടെ ഇളം തണ്ടും ഇലകളും കന്നുകാലികള്‍ക്കുണ്ടാകുന്ന പലതരം ശ്വാസകോശരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു.

തൊണ്ടൈമണ്ഡലം
+
-
 
+
-
സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്ന ഒരു പ്രദേശം. പില്ക്കാലത്ത് പല്ലവ രാജ്യമെന്ന നിലയില്‍ തൊണ്ടൈമണ്ഡലം പ്രസിദ്ധമായി. ഇന്നത്തെ വെല്ലൂര്‍, കാഞ്ചീപുരം, ചെന്നൈ, തിരുവണ്ണാമല എന്നീ ജില്ലകള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. കാഞ്ചീപുരമായിരുന്നു തൊണ്ടൈമണ്ഡലത്തിന്റെ തലസ്ഥാനം.
+
-
 
+
-
  ക്രിസ്ത്വബ്ദാരംഭത്തിനു മുമ്പ് തൊണ്ടൈമണ്ഡലം അശോകന്റെ മൌര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. മൌര്യര്‍ക്കുശേഷം ഇവിടം ശതവാഹനരുടെ അധീനതയിലായി. ക്രിസ്ത്വബ്ദത്തിന്റെ ആദ്യ ശതകങ്ങളില്‍ തൊണ്ടൈമണ്ഡലം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ബുദ്ധകേന്ദ്രമായി അറിയപ്പെട്ടു. ശതവാഹനരുടെ ഭരണം ദുര്‍ബലമായതോടെ തൊണ്ടൈമണ്ഡലം ചോളരുടെ നിയന്ത്രണത്തിലായി. ചോളരാജാവായ കരികാലനായിരുന്നു ചോളരുടെ ആധിപത്യം ഇവിടെ സ്ഥാപിച്ചത് (എ.ഡി. 3-ാം ശ.). ചോളരാജാക്കന്മാരായ കളര്‍കിള്ളിയും ഇളം കിള്ളിയും കാഞ്ചിയില്‍ ബുദ്ധചൈതന്യങ്ങള്‍ പണിയിച്ചതായി മണിമേഖലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
+
-
 
+
-
  കരികാലന്റെ മരണശേഷം ചോളന്മാരുടെ ശക്തി ക്ഷയിക്കുകയും പല്ലവര്‍ ക്രമേണ തൊണ്ടൈമണ്ഡലത്തിലെ അധീശശക്തിയായി മാറുകയും ചെയ്തു(എ.ഡി. 5-ാം ശ.). തൊണ്ടൈമണ്ഡലം എ.ഡി. 9-ാം ശ. വരെ പല്ലവരുടെ അധീനതയിലായിരുന്നു. പല്ലവരുടെ സാമന്തനായിരുന്ന ആദിത്യചോളന്‍ പല്ലവരാജാവായ അപരാജിതനെ പരാജയപ്പെടുത്തിയതോടെ തൊണ്ടൈമണ്ഡലത്തിലെ പല്ലവ ഭരണം അവസാനിക്കുകയും പല്ലവരാജ്യം (തൊണ്ടൈമണ്ഡലം) ചോളസാമ്രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു.
+

09:54, 9 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തൊണ്ടി

Karaya

സ്റ്റെര്‍ക്കുലിയേസീ (Sterculiaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: സ്റ്റെര്‍ക്കുലിയ യൂറന്‍സ് (Sterculia urens). ഇന്ത്യയില്‍ എല്ലായിടങ്ങളിലും കണ്ടുവരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കൊങ്കണ്‍ പ്രദേശത്തും ഈ സസ്യം വന്യമായി വളരുന്നു. മഴ കുറവായ സ്ഥലങ്ങളിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളിലാണ് ഇത് സമൃദ്ധമായി വളരുന്നത്.

സാമാന്യം വലുപ്പത്തില്‍ വളരുന്ന തൊണ്ടിമരത്തിന്റെ ഇളം ശാഖകള്‍ ലോമിലമാണ്. മരത്തിന്റെ പുറംതൊലി ചില കാലങ്ങളില്‍ പാളികളായി ഉരിഞ്ഞുപോകാറുണ്ട്. ശാഖാഗ്രങ്ങളില്‍ കൂട്ടമായി കാണപ്പെടുന്ന ഇലകള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകള്‍ക്ക് 30 സെന്റിമീറ്ററോളം നീളവും ഏകദേശം അതിന്റെ പകുതി വീതിയും ഉണ്ടായിരിക്കും. ഇലകളുടെ ഉപരിഭാഗം മിനുസമുള്ളതും ലോമരഹിതവുമാണ്. വെളുത്ത സില്‍ക്കുപോലെയുള്ള ലോമങ്ങള്‍ നിറഞ്ഞതാണ് അടിഭാഗം. അനുപര്‍ണങ്ങളുമുണ്ട്. ഇലകള്‍ കര്‍ണിതമായിരിക്കും. ഡിസംബറിലാണ് തൊണ്ടി പുഷ്പിക്കുന്നത്. അനേകം പുഷ്പങ്ങളുള്ള പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഏകലിംഗിയും സമമിതവും 6-9 സെ.മീ. വ്യാസവുമുള്ള പുഷ്പങ്ങള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്. ലോമിലമായ അഞ്ച് ബാഹ്യദളങ്ങളുണ്ടെങ്കിലും പുഷ്പങ്ങള്‍ക്ക് ദളങ്ങളില്ല. കേസരങ്ങള്‍ ഒരു കറ്റപോലെ കാണപ്പെടുന്നു. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ദൃഢലോമാവൃതമായ ഫോളിക്കിളാണ് കായ്. ഒരു കുലയില്‍ 4-6 കായ്കളുണ്ടായിരിക്കും. കായയ്ക്ക് നല്ല കട്ടിയുള്ള തൊണ്ട് ഉള്ളതിനാലാണ്

ഇതിന് തൊണ്ടി എന്ന പേര് ലഭിച്ചത്. അഞ്ച് സെന്റിമീറ്ററോളം നീളമുള്ള കായയ്ക്കുള്ളില്‍ 3-6 വിത്തുകളുണ്ടായിരിക്കും. ഉണങ്ങിയ വിത്തുകള്‍ക്ക് കറുപ്പുനിറമാണ്. ഏപ്രില്‍ മാസത്തോടെ കായ്കള്‍ വിളയുന്നു. കടും ചുവപ്പുനിറമുള്ള തൊണ്ടിപ്പഴം ഭക്ഷ്യയോഗ്യമാണ്.

തൊണ്ടിയുടെ തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പാക്കിങ് പെട്ടികളും മറ്റും നിര്‍മിക്കാനാണ് പൊതുവേ ഇതിന്റെ തടി ഉപയോഗിക്കുന്നത്. മരത്തൊലിയില്‍നിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമ ഔഷധമാണ്. തൊണ്ടിയുടെ ഇളം തണ്ടും ഇലകളും കന്നുകാലികള്‍ക്കുണ്ടാകുന്ന പലതരം ശ്വാസകോശരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍