This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈറോയ്ഡ് ഗ്രന്ഥി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: തൈറോയ്ഡ് ഗ്രന്ഥി ഠവ്യൃീശറ ഴഹമിറ മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ...)
അടുത്ത വ്യത്യാസം →

05:56, 9 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തൈറോയ്ഡ് ഗ്രന്ഥി

ഠവ്യൃീശറ ഴഹമിറ

മനുഷ്യശരീരത്തിലെ ഒരു അന്തഃസ്രാവി ഗ്രന്ഥി. അന്ത്രഃസ്രാവികളില്‍വച്ച് ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണിത്. നാളീരഹിത ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥിയുടെ ധര്‍മം ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുക എന്നതാണ്.

 മനുഷ്യന്റെ കഴുത്തിനു മുന്‍ഭാഗത്ത് ശബ്ദനാള(ഹമ്യ്ൃിീഃശരല യീഃ)ത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ശ്വസനനാളി(ൃമരവലമ)യുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. ഈ ദലങ്ങള്‍ തമ്മില്‍ ഇസ്ത്മസ് (കവാൌെേ) എന്ന നേരിയ കലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയെത്തിയവരില്‍ തൈറോയ്ഡ് 20 മുതല്‍ 40 വരെ ഗ്രാം തൂക്കമുള്ളതായിരിക്കും.
 തൈറോയ്ഡ് ഗ്രന്ഥി പുടകകോശങ്ങള്‍ (ളീഹഹശരൌഹമൃ രലഹഹ),  വ്യതിരിക്ത പുടകകോശങ്ങള്‍ (ുമൃമളീഹഹശരൌഹമൃ രലഹഹ) അഥവാ 'ര' കോശങ്ങള്‍ എന്നീ രണ്ടുതരത്തിലുള്ള സ്രവകോശങ്ങള്‍കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ഭൂരിഭാഗവും  പൊള്ളയും ഗോളാകാരവുമായ പുടകങ്ങളുടെ രൂപത്തിലുള്ള പുടകകോശങ്ങളാണ്. ഈ കോശങ്ങളില്‍നിന്നാണ് അയഡിന്‍ അടങ്ങിയ തൈറോക്സിന്‍ (ഠ4), ട്രൈ അയഡോതൈറോനിന്‍ (ഠ3) എന്നീ ഹോര്‍മോണുകള്‍ സ്രവിക്കുന്നത്. ഈ പുടകങ്ങള്‍ ഠ3 , ഠ4 ഹോര്‍മോണുകളുടെ ഉത്പാദനത്തിനാവശ്യമായ കൊളോയ്ഡിയവും അര്‍ധദ്രവവും ആയ മഞ്ഞനിറമുള്ള വസ്തുകൊണ്ട് നിറഞ്ഞിരിക്കുന്നു.
 വ്യതിരിക്ത കോശങ്ങള്‍ പുടകകോശങ്ങള്‍ക്കിടയില്‍ ഒറ്റയായോ ചെറുകൂട്ടങ്ങളായോ കാണപ്പെടുന്നു. ഈ കോശങ്ങളാണ് തൈറോകാല്‍സിറ്റോണിന്‍ (വ്യൃീേരമഹരശീിശില) എന്ന ഹോര്‍മോണിന്റെ പ്രഭവസ്ഥാനം. പുടകകോശങ്ങള്‍ക്കിടയില്‍ അസംഖ്യം രക്തസൂക്ഷ്മധമനി(യഹീീറ രമുശഹഹമൃശല)കളും ചെറിയ മേദോവാഹിനി(ഹ്യാുവമശേര ്ലലൈഹ)കളും സംലഗ്നകല(രീിിലരശ്േല ശേൌല)യും ഉണ്ടായിരിക്കും. പുടകങ്ങളുടെ മധ്യഭാഗത്തായി തൈറോഗ്ളോബുലിന്‍ (വ്യൃീേഴഹീയൌഹശി) എന്ന വസ്തു ശേഖരിക്കപ്പെടുന്നു. 
  ഠ3 , ഠ4 ഹോര്‍മോണുകള്‍ മനുഷ്യശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തന നിരക്ക് നിര്‍ണയിക്കുന്നു. ഓക്സിജനെയും പോഷകങ്ങളെയും ശരീരത്തിനാവശ്യമായ ഊര്‍ജവും താപവും ആക്കി മാറ്റിക്കൊണ്ടാണ് ഉപാപചയ പ്രവര്‍ത്തനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളാണ് അഞ്ചുവയസ്സുവരെ മനുഷ്യന്റെ മസ്തിഷ്ക വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. ശൈശവത്തിലും കൌമാരത്തിലും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതും അസ്ഥികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതും ഈ ഹോര്‍മോണുകളാണ്. ആജീവനാന്തം കരള്‍, വൃക്ക, ഹൃദയം, അസ്ഥിപേശികള്‍ എന്നിവയെ ഠ3 , ഠ4  ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു. തൈറോകാല്‍സിറ്റോണിന്‍ ഹോര്‍മോണ്‍ അസ്ഥികളില്‍നിന്നുള്ള കാത്സ്യം രക്തത്തിലേക്കു പ്രവഹിക്കുന്നതിനെ സാവകാശത്തിലാക്കുന്നു.
 ഹൈപ്പോതലാമസും പിറ്റ്യൂറ്ററി (ുശൌശമ്യൃേ) ഗ്രന്ഥിയുടെ മുന്‍ഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തൈറോട്രോഫിക് (വ്യൃീേൃീുവശര) കോശങ്ങള്‍ തൈറോയ്ഡ് ഉത്തേജക  ഹോര്‍മോണായ തൈറോട്രോപിന്‍ (ഠടഒ) ഉത്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണാണ് തൈറോയ്ഡിന്റെ വികാസവും പ്രവര്‍ത്തനവും രക്തത്തിലെ ഠ3 , ഠ4  സാന്ദ്രതയും നിര്‍ണയിക്കുന്നത്.
 സാധാരണ രീതിയിലുള്ള തൈറോയ്ഡ് അവസ്ഥ യൂതൈറോയ്ഡ് (ലൌവ്യൃീേശറ) എന്നും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അവസ്ഥ ഹൈപ്പോതൈറോയ്ഡ് (വ്യുീവ്യൃീേശറ) എന്നും അതിസജീവമായ അവസ്ഥ ഹൈപ്പര്‍തൈറോയ്ഡ് (വ്യുലൃവ്യൃീേശറ) എന്നും അറിയപ്പെടുന്നു.
 തൈറോയ്ഡ് ഗ്രന്ഥി ശിശുക്കളുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിക്കുന്നു. ജനിച്ച ഉടനെതന്നെ പരിശോധനകള്‍ നടത്തി തൈറോയ്ഡ് അവസ്ഥ മനസ്സിലാക്കാനാവും. കൃത്രിമമായി ഹോര്‍മോണ്‍ ചികിത്സ നടത്തി വളര്‍ച്ച മുരടിക്കല്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ ജന്മജാത വൈകല്യങ്ങളെ  (രൃലശിേശാ) തടയാന്‍ കഴിയും. ഹോര്‍മോണ്‍ ഉത്പാദനം കുറവായിരിക്കുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതാകുന്നു. കഴുത്തിലെ മുഴപോലെ പുറമേ കാണുന്ന വലുപ്പം കൂടിയ തൈറോയ്ഡ് ഗോയിറ്റര്‍ രോഗം എന്ന് അറിയപ്പെടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയിലെ മാറ്റം പ്രതിരോധശേഷിയിലും മാറ്റം വരുന്നതിനു കാരണമാകാറുണ്ട്.
 തൈറോയ്ഡ് ഗ്രന്ഥിയെ അപൂര്‍വമായി അര്‍ബുദരോഗം ബാധിക്കാറുണ്ട്. ഇത് ചികിത്സിച്ചു ഭേദമാക്കാനാകുന്നതാണ്.
 തൈറോയ്ഡ് ഗ്രന്ഥിയുടെ ദലങ്ങള്‍ക്കു പിന്നിലായി കാണപ്പെടുന്ന പയറിനോളം വലുപ്പവും അണ്ഡാകൃതിയുമുള്ള രണ്ടുജോഡി ഗ്രന്ഥികളാണ് പാരാതൈറോയ്ഡ്. ചില മനുഷ്യരില്‍ ഒരു പാരാതൈറോയ്ഡ് ഗ്രന്ഥി മാത്രമേ കാണപ്പെടുന്നുള്ളൂ; അപൂര്‍വമായി രണ്ടുജോഡിയിലധികം ഗ്രന്ഥികള്‍ കഴുത്തിലോ നെഞ്ചിലോ ആയി കാണപ്പെടാറുണ്ട്.
 പാരാതൈറോയ്ഡ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായകമാണ്. പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം ഹൈപ്പര്‍പാരാതൈറോയ്ഡിസം (വ്യുലൃുമൃമവ്യൃീേശറശാ) എന്ന രോഗത്തിനു കാരണമാകുന്നു. ഇത് അസ്ഥികളുടെ തേയ്മാനത്തിനും മൂത്രാശയക്കല്ലുകളുണ്ടാകുന്നതിനും കാരണമാകാറുണ്ട്. പാരാതൈറോയ്ഡ് പ്രവര്‍ത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോപാരാതൈറോയ്ഡിസം (വ്യുീുമൃമവ്യൃീേശറശാ). നോ: അന്തഃസ്രാവികള്‍; അന്തഃസ്രവ വിജ്ഞാനീയം; അനാറ്റമി
താളിന്റെ അനുബന്ധങ്ങള്‍