This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈമസ് ഗ്രന്ഥി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തൈമസ് ഗ്രന്ഥി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയില്‍ മൃദുവായ തൈമസ് ഗ്രന്ഥിയും തിരണ്ടി, സ്രാവ് എന്നീ മത്സ്യയിനങ്ങളില്‍ നന്നായി വികാസം പ്രാപിച്ച തൈമസ് ഗ്രന്ഥിയും കാണപ്പെടുന്നു. എലി, ചുണ്ടെലി, ഗിനിപ്പന്നി തുടങ്ങിയ ജന്തുക്കളില്‍ പ്രവര്‍ത്തനക്ഷമതയുള്ള അവയവമായി ആജീവനാന്തം തൈമസ് നിലനില്ക്കും. ഈ ജന്തുക്കളുടെ ജനനസമയത്ത് അവയുടെ തൈമസ് ഗ്രന്ഥി നീക്കം ചെയ്താല്‍ രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അവ ചത്തുപോവുകയും ചെയ്യും.  

-
മനുഷ്യരില്‍ മാറെല്ലിനു പിന്നിലാണ് തൈമസ് സ്ഥിതിചെയ്യുന്നത്. ഇതിന് വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് ദലങ്ങള്‍ (ഹീയല) ഉണ്ട്. ശ്വസനനാളിയുടെ മുന്‍ഭാഗത്ത് ഇവ യോജിക്കുന്നു. ദലങ്ങള്‍ ഓരോന്നും ലസികാണുക്കള്‍ (lymphocytes), ഉപരിതലീയ (epithelia) കോശകലകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുള്ള ലസികാകലകള്‍ (lymphoid tissue) കൊണ്ടു നിര്‍മിതമാണ്. ശ്വസനനാളി(trachea) യെയും മാറെല്ലിനെയും ഹൃദയാവരണത്തെയും (pericardium) തൈമസ് ഗ്രന്ഥി ഭാഗികമായി മറയ്ക്കുന്നു. ശിശുക്കളിലും കൌമാരപ്രായക്കാരിലുമാണ് ഏറ്റവും വികാസം പ്രാപിച്ച അവസ്ഥയിലുള്ള തൈമസ് ഗ്രന്ഥി കാണപ്പെടുന്നത്. കൗമാരപ്രായത്തിനുശേഷം തൈമസിന്റെ വലുപ്പം കുറയുന്നു. ഓരോ വ്യക്തിയിലും തൈമസിന്റെ വലുപ്പവും തൂക്കവും വ്യത്യസ്തമായിരിക്കും. മൊത്തം ശരീരഭാരത്തിന്റെ 0.42 % ആണ് തൈമസിന്റെ ശരാശരി ഭാരം. എന്നാല്‍ കൌമാരപ്രായക്കാരില്‍ ഇതിന് 37 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും; 60 മുതല്‍ 70 വരെ വയസ്സുള്ള വ്യക്തിയുടെ തൈമസിന് ആറ് ഗ്രാമും.  
+
മനുഷ്യരില്‍ മാറെല്ലിനു പിന്നിലാണ് തൈമസ് സ്ഥിതിചെയ്യുന്നത്. ഇതിന് വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് ദലങ്ങള്‍ (ഹീയല) ഉണ്ട്. ശ്വസനനാളിയുടെ മുന്‍ഭാഗത്ത് ഇവ യോജിക്കുന്നു. ദലങ്ങള്‍ ഓരോന്നും ലസികാണുക്കള്‍ (lymphocytes), ഉപരിതലീയ (epithelia) കോശകലകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുള്ള ലസികാകലകള്‍ (lymphoid tissue) കൊണ്ടു നിര്‍മിതമാണ്. ശ്വസനനാളി(trachea) യെയും മാറെല്ലിനെയും ഹൃദയാവരണത്തെയും (pericardium) തൈമസ് ഗ്രന്ഥി ഭാഗികമായി മറയ്ക്കുന്നു. ശിശുക്കളിലും കൌമാരപ്രായക്കാരിലുമാണ് ഏറ്റവും വികാസം പ്രാപിച്ച അവസ്ഥയിലുള്ള തൈമസ് ഗ്രന്ഥി കാണപ്പെടുന്നത്. കൗമാരപ്രായത്തിനുശേഷം തൈമസിന്റെ വലുപ്പം കുറയുന്നു. ഓരോ വ്യക്തിയിലും തൈമസിന്റെ വലുപ്പവും തൂക്കവും വ്യത്യസ്തമായിരിക്കും. മൊത്തം ശരീരഭാരത്തിന്റെ 0.42 % ആണ് തൈമസിന്റെ ശരാശരി ഭാരം. എന്നാല്‍ കൗമാരപ്രായക്കാരില്‍ ഇതിന് 37 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും; 60 മുതല്‍ 70 വരെ വയസ്സുള്ള വ്യക്തിയുടെ തൈമസിന് ആറ് ഗ്രാമും.  
തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ലസികാണുകോശങ്ങളെ തൈമോസൈറ്റുകള്‍ (thymocytes) എന്നു പറയുന്നു. രക്തം, മജ്ജ, ലസിക, ലിംഫ്നോഡുകള്‍, പ്ലീഹ, ടോണ്‍സിലുകള്‍, ദഹനേന്ദ്രിയത്തിലെ ചില കോശങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലും ലസികാണുകോശങ്ങളുണ്ട്. തൈമസില്‍ നിന്നുള്ള തൈമോസൈറ്റുകള്‍ മറ്റു ലസികാണുക്കളെപ്പോലെ രോഗപ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നവരില്‍ അവയവ തിരസ്കരണത്തിന് കാരണമാകുന്നത് ഇത്തരം തൈമോസൈറ്റുകളാണ്.

[[Image:pno111.png|left]]
+
[[Image:pno111.png|left|300px]]
ജനിച്ച് കുറേക്കാലത്തിനുശേഷം തൈമസ് ഗ്രന്ഥി നീക്കം ചെയ്യുകയോ നശിച്ചുപോവുകയോ ചെയ്താലും ഇവ ഉത്പാദിപ്പിച്ച തൈമോസൈറ്റുകള്‍ ശരീരത്തില്‍ നിലനില്ക്കുന്നതിനാല്‍ രോഗപ്രതിരോധവ്യൂഹത്തെ ഉത്തേജിപ്പിക്കാനും അതുവഴി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും സാധിക്കുന്നു.

Current revision as of 06:17, 9 ഫെബ്രുവരി 2009

തൈമസ് ഗ്രന്ഥി

Thymus gland

കശേരുകികളുടെ അന്തഃസ്രാവി ഗ്രന്ഥി. രോഗപ്രതിരോധ പ്രക്രിയയില്‍ അതിപ്രധാന പങ്കുവഹിക്കുന്ന ലസികാണുക്കളുടെ ഉത്പാദനമാണ് ഈ ഗ്രന്ഥിയുടെ ധര്‍മം.

ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയില്‍ മൃദുവായ തൈമസ് ഗ്രന്ഥിയും തിരണ്ടി, സ്രാവ് എന്നീ മത്സ്യയിനങ്ങളില്‍ നന്നായി വികാസം പ്രാപിച്ച തൈമസ് ഗ്രന്ഥിയും കാണപ്പെടുന്നു. എലി, ചുണ്ടെലി, ഗിനിപ്പന്നി തുടങ്ങിയ ജന്തുക്കളില്‍ പ്രവര്‍ത്തനക്ഷമതയുള്ള അവയവമായി ആജീവനാന്തം തൈമസ് നിലനില്ക്കും. ഈ ജന്തുക്കളുടെ ജനനസമയത്ത് അവയുടെ തൈമസ് ഗ്രന്ഥി നീക്കം ചെയ്താല്‍ രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും അവ ചത്തുപോവുകയും ചെയ്യും.

മനുഷ്യരില്‍ മാറെല്ലിനു പിന്നിലാണ് തൈമസ് സ്ഥിതിചെയ്യുന്നത്. ഇതിന് വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ട് ദലങ്ങള്‍ (ഹീയല) ഉണ്ട്. ശ്വസനനാളിയുടെ മുന്‍ഭാഗത്ത് ഇവ യോജിക്കുന്നു. ദലങ്ങള്‍ ഓരോന്നും ലസികാണുക്കള്‍ (lymphocytes), ഉപരിതലീയ (epithelia) കോശകലകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുള്ള ലസികാകലകള്‍ (lymphoid tissue) കൊണ്ടു നിര്‍മിതമാണ്. ശ്വസനനാളി(trachea) യെയും മാറെല്ലിനെയും ഹൃദയാവരണത്തെയും (pericardium) തൈമസ് ഗ്രന്ഥി ഭാഗികമായി മറയ്ക്കുന്നു. ശിശുക്കളിലും കൌമാരപ്രായക്കാരിലുമാണ് ഏറ്റവും വികാസം പ്രാപിച്ച അവസ്ഥയിലുള്ള തൈമസ് ഗ്രന്ഥി കാണപ്പെടുന്നത്. കൗമാരപ്രായത്തിനുശേഷം തൈമസിന്റെ വലുപ്പം കുറയുന്നു. ഓരോ വ്യക്തിയിലും തൈമസിന്റെ വലുപ്പവും തൂക്കവും വ്യത്യസ്തമായിരിക്കും. മൊത്തം ശരീരഭാരത്തിന്റെ 0.42 % ആണ് തൈമസിന്റെ ശരാശരി ഭാരം. എന്നാല്‍ കൗമാരപ്രായക്കാരില്‍ ഇതിന് 37 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും; 60 മുതല്‍ 70 വരെ വയസ്സുള്ള വ്യക്തിയുടെ തൈമസിന് ആറ് ഗ്രാമും.

തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ലസികാണുകോശങ്ങളെ തൈമോസൈറ്റുകള്‍ (thymocytes) എന്നു പറയുന്നു. രക്തം, മജ്ജ, ലസിക, ലിംഫ്നോഡുകള്‍, പ്ലീഹ, ടോണ്‍സിലുകള്‍, ദഹനേന്ദ്രിയത്തിലെ ചില കോശങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലും ലസികാണുകോശങ്ങളുണ്ട്. തൈമസില്‍ നിന്നുള്ള തൈമോസൈറ്റുകള്‍ മറ്റു ലസികാണുക്കളെപ്പോലെ രോഗപ്രതിരോധത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നവരില്‍ അവയവ തിരസ്കരണത്തിന് കാരണമാകുന്നത് ഇത്തരം തൈമോസൈറ്റുകളാണ്.

ജനിച്ച് കുറേക്കാലത്തിനുശേഷം തൈമസ് ഗ്രന്ഥി നീക്കം ചെയ്യുകയോ നശിച്ചുപോവുകയോ ചെയ്താലും ഇവ ഉത്പാദിപ്പിച്ച തൈമോസൈറ്റുകള്‍ ശരീരത്തില്‍ നിലനില്ക്കുന്നതിനാല്‍ രോഗപ്രതിരോധവ്യൂഹത്തെ ഉത്തേജിപ്പിക്കാനും അതുവഴി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും സാധിക്കുന്നു.

പിറ്റ്യൂറ്ററി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് തൈമസ് ഗ്രന്ഥിയുടെ വലുപ്പം വര്‍ധിക്കാനിടയാക്കുന്നു. എന്നാല്‍ പിറ്റ്യൂറ്ററി ഗ്രന്ഥി നീക്കം ചെയ്യുന്നതും ലൈംഗിക ഹോര്‍മോണുകള്‍ ഉള്‍പ്പെടെയുള്ള ചില ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നതും തൈമസിന്റെ വലുപ്പം കുറയാനിടയാക്കും. അക്രോമെഗാലി, തൈറോടോക്സിക്കോസിസ്, അഡിസണ്‍സ് എന്നീ രോഗങ്ങള്‍ക്ക് അനുബന്ധമായി തൈമസിന് അമിത വളര്‍ച്ച ഉണ്ടാകാറുണ്ട്.

തൈമസ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴയാണ് തൈമോമ (thymoma). മനുഷ്യരില്‍ പേശീതളര്‍ച്ചയ്ക്കും പക്ഷാഘാതത്തിനും കാരണമാകുന്ന മയാസ്തെനിയ ഗ്രാവിസ് (myasthenia gravis) എന്ന രോഗം ബാധിച്ചവരില്‍ തൈമസ് ഗ്രന്ഥിയില്‍ വീക്കമോ മുഴയോ ഉണ്ടാകാം. മനുഷ്യരില്‍ ഇത്തരം മുഴകള്‍ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ തടയുന്നതിനാല്‍ വിളര്‍ച്ച (anaemia) ഉണ്ടാകുന്നു. മുഴകള്‍ നീക്കം ചെയ്യലാണ് രോഗത്തിനുള്ള മുഖ്യ പ്രതിവിധി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍