This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേവര്‍, പശുമ്പൊന്‍ മുത്തുരാമലിംഗം (1908 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തേവര്‍, പശുമ്പൊന്‍ മുത്തുരാമലിംഗം (1908 - 63) ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേ...)
 
വരി 1: വരി 1:
-
തേവര്‍, പശുമ്പൊന്‍ മുത്തുരാമലിംഗം (1908 - 63)
+
=തേവര്‍, പശുമ്പൊന്‍ മുത്തുരാമലിംഗം (1908 - 63)=
-
ഇന്ത്യന്‍ സ്വാതന്ത്യ്രസമരസേനാനി. 1908 ഒ. 30-ന് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ഉക്കിരപാണ്ഡ്യ തേവരുടെയും ഇന്ദിരാണിയുടെയും മകനായി ജനിച്ചു. മധുരയിലെ മിഷന്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തേവര്‍ ഉപരിപഠനത്തിന് ചേര്‍ന്നില്ലെങ്കിലും വിപുലമായ വായന ഇദ്ദേഹത്തെ നല്ലൊരു വാഗ്മിയും ചിന്തകനുമാക്കി. ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, സുഭാഷ്ചന്ദ്ര ബോസ്, ചിത്തരഞ്ജന്‍ ദാസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സ്വാമി വിവേകാനന്ദന്‍, അരവിന്ദഘോഷ് തുടങ്ങിയവരും ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
+
ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1908 ഒ. 30-ന് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ഉക്കിരപാണ്ഡ്യ തേവരുടെയും ഇന്ദിരാണിയുടെയും മകനായി ജനിച്ചു. മധുരയിലെ മിഷന്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തേവര്‍ ഉപരിപഠനത്തിന് ചേര്‍ന്നില്ലെങ്കിലും വിപുലമായ വായന ഇദ്ദേഹത്തെ നല്ലൊരു വാഗ്മിയും ചിന്തകനുമാക്കി. ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, സുഭാഷ്ചന്ദ്ര ബോസ്, ചിത്തരഞ്ജന്‍ ദാസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സ്വാമി വിവേകാനന്ദന്‍, അരവിന്ദഘോഷ് തുടങ്ങിയവരും ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
-
  1927-ഓടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച തേവര്‍ മദ്രാസ് സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സിലെ മിതവാദികളുമായുള്ള അഭിപ്രായഭിന്നതമൂലം പാര്‍ട്ടി വിട്ട ഇദ്ദേഹം 1939-ല്‍ നേതാജിയുടെ ഫോര്‍വേഡ് ബ്ളോക്കില്‍ ചേര്‍ന്നു. ഫോര്‍വേഡ് ബ്ളോക്കിന്റെ മദ്രാസ് സംസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ തേവരുടെ മേല്‍നോട്ടത്തിലാണ് നേതാജി എന്ന തമിഴ് വാരിക പ്രസിദ്ധീകരിക്കപ്പെട്ടത്. നേതാജിയുമായുള്ള അടുത്ത ബന്ധംമൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടിഷ് അധികാരികള്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1937-നുശേഷം മദ്രാസ് നിയമസഭയിലെ അംഗമായി തേവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
+
1927-ഓടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച തേവര്‍ മദ്രാസ് സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെട്ടിരുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സിലെ മിതവാദികളുമായുള്ള അഭിപ്രായഭിന്നതമൂലം പാര്‍ട്ടി വിട്ട ഇദ്ദേഹം 1939-ല്‍ നേതാജിയുടെ ഫോര്‍വേഡ് ബ്ളോക്കില്‍ ചേര്‍ന്നു. ഫോര്‍വേഡ് ബ്ളോക്കിന്റെ മദ്രാസ് സംസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ തേവരുടെ മേല്‍നോട്ടത്തിലാണ് നേതാജി എന്ന തമിഴ് വാരിക പ്രസിദ്ധീകരിക്കപ്പെട്ടത്. നേതാജിയുമായുള്ള അടുത്ത ബന്ധംമൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടിഷ് അധികാരികള്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1937-നുശേഷം മദ്രാസ് നിയമസഭയിലെ അംഗമായി തേവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
-
  സ്വാതന്ത്യ്രലബ്ധിക്കുശേഷം തേവര്‍ മൂന്ന് തവണ (1952,57,62) പാര്‍ലമെന്റില്‍ അംഗമായി. 1957-ല്‍ പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്റ്റ് പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മദ്രാസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയലഹളയ്ക്ക് തേവര്‍ പ്രേരണ നല്കി എന്നതായിരുന്നു ഇദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. 1960-ല്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 1963 ഒ.-ല്‍ തേവര്‍ അന്തരിച്ചു.
+
സ്വാതന്ത്ര്യലബ്ധിക്കുശേഷം തേവര്‍ മൂന്ന് തവണ (1952,57,62) പാര്‍ലമെന്റില്‍ അംഗമായി. 1957-ല്‍ പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്റ്റ് പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മദ്രാസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയലഹളയ്ക്ക് തേവര്‍ പ്രേരണ നല്കി എന്നതായിരുന്നു ഇദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. 1960-ല്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 1963 ഒ.-ല്‍ തേവര്‍ അന്തരിച്ചു.

Current revision as of 08:18, 9 ഫെബ്രുവരി 2009

തേവര്‍, പശുമ്പൊന്‍ മുത്തുരാമലിംഗം (1908 - 63)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. 1908 ഒ. 30-ന് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ഉക്കിരപാണ്ഡ്യ തേവരുടെയും ഇന്ദിരാണിയുടെയും മകനായി ജനിച്ചു. മധുരയിലെ മിഷന്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തേവര്‍ ഉപരിപഠനത്തിന് ചേര്‍ന്നില്ലെങ്കിലും വിപുലമായ വായന ഇദ്ദേഹത്തെ നല്ലൊരു വാഗ്മിയും ചിന്തകനുമാക്കി. ബാലഗംഗാധര തിലകന്‍, ലാലാ ലജ്പത് റായ്, സുഭാഷ്ചന്ദ്ര ബോസ്, ചിത്തരഞ്ജന്‍ ദാസ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സ്വാമി വിവേകാനന്ദന്‍, അരവിന്ദഘോഷ് തുടങ്ങിയവരും ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.

1927-ഓടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച തേവര്‍ മദ്രാസ് സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെട്ടിരുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സിലെ മിതവാദികളുമായുള്ള അഭിപ്രായഭിന്നതമൂലം പാര്‍ട്ടി വിട്ട ഇദ്ദേഹം 1939-ല്‍ നേതാജിയുടെ ഫോര്‍വേഡ് ബ്ളോക്കില്‍ ചേര്‍ന്നു. ഫോര്‍വേഡ് ബ്ളോക്കിന്റെ മദ്രാസ് സംസ്ഥാനത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ തേവരുടെ മേല്‍നോട്ടത്തിലാണ് നേതാജി എന്ന തമിഴ് വാരിക പ്രസിദ്ധീകരിക്കപ്പെട്ടത്. നേതാജിയുമായുള്ള അടുത്ത ബന്ധംമൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടിഷ് അധികാരികള്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1937-നുശേഷം മദ്രാസ് നിയമസഭയിലെ അംഗമായി തേവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം തേവര്‍ മൂന്ന് തവണ (1952,57,62) പാര്‍ലമെന്റില്‍ അംഗമായി. 1957-ല്‍ പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്റ്റ് പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മദ്രാസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വര്‍ഗീയലഹളയ്ക്ക് തേവര്‍ പ്രേരണ നല്കി എന്നതായിരുന്നു ഇദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. 1960-ല്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 1963 ഒ.-ല്‍ തേവര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍