This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:38, 7 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തേരകം

ടമിറ ുമുലൃ ൃലല

മോറേസീ (ങീൃമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുമരം. ശാസ്ത്രനാമം: ഫൈക്കസ് എക്സാസ്പെറേറ്റ (എശരൌ ലഃമുലൃമമേ), ഫൈക്കസ് ആസ്പെറിമ (എ. മുലൃൃശാമ). പെരുംതേരകം, തൊണ്ടിത്തേരകം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

 ഇന്ത്യയിലും മ്യാന്‍മറിലും 1300 മീ. വരെ ഉയരമുള്ള മലകളിലെ കാടുകളിലാണ് തേരകം ധാരാളമായി വളരുന്നത്. ഇതിന്റെ ഇളം തണ്ടുകള്‍ ലോമിലമായിരിക്കും. മരത്തൊലിക്ക് ഇളം പച്ചനിറമാണ്. വായവമൂലങ്ങള്‍ (മലൃശമഹ ൃീീ) ഉണ്ടാകാറില്ല. ശാഖാഗ്രങ്ങളില്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ ലഘുവും പരുപരുത്തതുമാണ്. ഇലകള്‍ക്ക് 10-16 സെ.മീ. നീളവും 3-7 സെ.മീ. വീതിയുമുണ്ട്. ഇലയുടെ അരികുകള്‍ ദന്തുരമോ കര്‍ണിതമോ ആയിരിക്കും. അപൂര്‍വമായി മാത്രം മൂന്ന് പാളികളോടു കൂടിയ ഇലകളും കാണാം. 
 തേരകത്തിന്റെ പുഷ്പമഞ്ജരി ഹൈപാന്‍ഥോഡിയം ആണ്. ഗോളാകൃതിയിലുള്ള ഇതിന്റെ ഉള്‍ഭാഗത്ത് അനേകം അവൃന്ത പുഷ്പങ്ങള്‍ ഞെരുങ്ങിച്ചേര്‍ന്നിരിക്കുന്നു. പുഷ്പങ്ങള്‍ പൊതുവേ ഏകലിംഗിയാണ്. പാര്‍ശ്വഭാഗത്തായാണ് ആണ്‍പുഷ്പങ്ങള്‍ കാണപ്പെടുന്നത്; പെണ്‍പുഷ്പങ്ങള്‍ അടിഭാഗത്തും. പുഷ്പത്തിന് നാലോ അഞ്ചോ പരിദളങ്ങളാണ് ഉള്ളത്. ആണ്‍ പുഷ്പത്തില്‍ ഒരു കേസരമേയുള്ളൂ. വര്‍ത്തിക കട്ടിയുള്ളതും വര്‍ത്തികാഗ്രം വീര്‍ത്തതുമാണ്. കായ് സൈക്കോണിയം എന്ന് അറിയപ്പെടുന്നു. വിളഞ്ഞ കായ്കള്‍ക്ക് ചുവപ്പു കലര്‍ന്ന മഞ്ഞ നിറമായിരിക്കും. 
 തേരകത്തിന്റെ തടി ബലവും ഈടും കുറഞ്ഞതാണ്. മുന്‍കാലങ്ങളില്‍ മര ഉരുപ്പടികള്‍ മിനുസപ്പെടുത്താന്‍ തേരകത്തിന്റെ ഇലകള്‍ ഉപയോഗിച്ചിരുന്നു. വേരിന്റെ ചാറ് മൂത്രാശയ രോഗങ്ങള്‍ക്കും മരത്തൊലി കരള്‍, പ്ളീഹ തുടങ്ങിയ ഉദര ഗ്രന്ഥികളുടെ വീക്കത്തിനും ഔഷധമാണ്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%87%E0%B4%B0%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍