This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെസ്സലോനീക്യര്‍ക്കുള്ള ലേഖനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 13: വരി 13:
ചില പ്രത്യേക സാഹചര്യങ്ങളില്‍ രചിക്കപ്പെട്ടവയാണ് ഈ രണ്ട് ലേഖനങ്ങളും. തിമൊഥെയോസ് തെസ്സലോനിക്കയില്‍നിന്ന് മടങ്ങിവന്നതിനെത്തുടര്‍ന്നാണ് വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം രചിച്ചതെന്ന് I തെസ്സലോനിക്ക 3:6 സൂചിപ്പിക്കുന്നു. തെസ്സലോനിക്കയില്‍ ചിലര്‍ ജോലി ചെയ്യാതെ അലസന്മാരായി കഴിയുവാന്‍ ആരംഭിച്ചുവെന്നും, കര്‍ത്താവിന്റെ നാള്‍ വന്നുകഴിഞ്ഞു എന്നു ഘോഷിക്കുവാനായി ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും വിശുദ്ധ പൗലോസിന് വിവരം ലഭിച്ചു. തെസ്സലോനിക്കയിലെ സംഭവങ്ങളെക്കുറിച്ചറിഞ്ഞ് വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്ക് നല്കുന്ന നിര്‍ദേശങ്ങളാണ് II തെസ്സലോനിക്കയുടെ ഉള്ളടക്കം.

-
കര്‍ത്താവിന്റെ നാളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ ദൈവശാസ്ത്രപരമായ മറ്റു വാദങ്ങളൊന്നും ഈ ലേഖനങ്ങളിലില്ല. എങ്കിലും ലേഖനങ്ങളിലെ നന്ദിപ്രകടനങ്ങളും ആഹ്വാനങ്ങളും വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്ക് പകര്‍ന്നു നല്കിയ ക്രൈസ്തവ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.  അന്ത്യദിനങ്ങളെക്കുറിച്ചും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും പരമ്പരാഗത വീക്ഷണങ്ങള്‍ തന്നെയാണ് ഈ ലേഖനങ്ങളിലും ദൃശ്യമാകുന്നത്.
+
കര്‍ത്താവിന്റെ നാളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ ദൈവശാസ്ത്രപരമായ മറ്റു വാദങ്ങളൊന്നും ഈ ലേഖനങ്ങളിലില്ല. എങ്കിലും ലേഖനങ്ങളിലെ നന്ദിപ്രകടനങ്ങളും ആഹ്വാനങ്ങളും വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്ക് പകര്‍ന്നു നല്കിയ ക്രൈസ്ത് വ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.  അന്ത്യദിനങ്ങളെക്കുറിച്ചും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും പരമ്പരാഗത വീക്ഷണങ്ങള്‍ തന്നെയാണ് ഈ ലേഖനങ്ങളിലും ദൃശ്യമാകുന്നത്.

10:18, 5 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തെസ്സലോനീക്യര്‍ക്കുള്ള ലേഖനങ്ങള്‍

പുതിയ നിയമത്തിലെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പുസ്തകങ്ങള്‍. വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ തെസ്സലോനിക്കയിലെ ക്രൈസ്തവര്‍ക്ക് എഴുതിയ ലേഖനങ്ങളാണ് ഈ പുസ്ത്കങ്ങളുടെ ഉള്ളടക്കം.

വിശുദ്ധ പൗലോസിന്റെ രണ്ടാം സുവിശേഷയാത്ര വിവരിക്കുന്ന അപ്പോ. പ്ര.15:36 മുതല്‍ 18:22 വരെയുള്ള ഭാഗത്ത് തെസ്സലോനിക്കയില്‍ പള്ളി സ്ഥാപിച്ചതായി പറഞ്ഞിരിക്കുന്നു. ഒരു മാസിഡോണിയക്കാരന്‍ സഹായമഭ്യര്‍ഥിക്കുന്നതായി ദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് പൗലോസും സഹചാരികളും ത്രോവാസില്‍നിന്ന് സമുദ്രമാര്‍ഗം ഫിലിപ്പിയിലേക്കു പോയി. അവിടെനിന്ന് തെസ്സലോനിക്കയിലെത്തിയ പൗലോസ് അവിടത്തെ യഹൂദ ദേവാലയത്തില്‍വച്ച് യഹൂദരോട് യേശുവാണ് മിശിഹ എന്ന് മൂന്ന് ശബ്ബത്തുകള്‍ തുടര്‍ച്ചയായി വാദിച്ചു. ഇദ്ദേഹത്തിന് നിരവധി യഹൂദരെ ഇക്കാര്യം ബോധ്യപ്പെടുത്തുവാനും കഴിഞ്ഞു. യാഥാസ്ഥിതികരായ യഹൂദര്‍ കൂട്ടത്തോടെ എതിര്‍ത്തപ്പോള്‍ ഇദ്ദേഹം സഹചാരിയായ ശീലാസിനോടൊപ്പം ബെരോവെയ്ക്കു പലായനം ചെയ്തു. ഇദ്ദേഹം ബെരോവെയില്‍ സുവിശേഷ പ്രസംഗം നടത്തിയ വിവരമറിഞ്ഞ് തെസ്സലോനിക്കയിലെ യഹൂദര്‍ അവിടെയുമെത്തി പ്രശ്നം സൃഷ്ടിച്ചു. തന്മൂലം വിശുദ്ധ പൗലോസ് ബെരോവെയില്‍നിന്ന് സമുദ്രമാര്‍ഗം ആഥന്‍സിലേക്കു പോയി.

ആഥന്‍സില്‍ വിജയകരമായി സുവിശേഷ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്തതിനാല്‍ പൗലോസ് കൊരിന്തിലെത്തി. ശീലാസും തിമൊഥെയോസും അവിടെയെത്തി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ഈ കാലത്താണ് വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്കുള്ള ഒന്നാം ലേഖനം രചിച്ചതെന്ന് I തെസ്സലോനിക്ക 3:6-ഉം അപ്പോ. പ്ര. 18:5-ഉം സൂചിപ്പിക്കുന്നു. തുടര്‍ന്ന് വലിയ കാലതാമസമില്ലാതെതന്നെ രണ്ടാം ലേഖനവും രചിക്കപ്പെട്ടു എന്ന് അനുമാനിക്കാം.

തെസ്സലോനീക്യര്‍ക്കുള്ള ലേഖനങ്ങള്‍ എ.ഡി. 50-52 കാലത്ത്, മിക്കവാറും 51-ലെ വസന്തകാലത്താണ് രചിക്കപ്പെട്ടത് എന്നാണ് അപ്പോ. പ്ര. 18-ലെ ഗല്ലിയോനെക്കുറിച്ചുള്ള പരാമര്‍ശവും മറ്റു വസ്തുതകളും സൂചിപ്പിക്കുന്നത്. ഉദ്ദേശം എ.ഡി. 51-ാം ശ.-ത്തില്‍ കൊരിന്തിലാണ് ഈ ലേഖനങ്ങള്‍ രചിക്കപ്പെട്ടതെന്ന് മിക്ക ആധുനിക നിരൂപകരും അംഗീകരിക്കുന്നു.

തെസ്സലോനീക്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം വിശുദ്ധ പൗലോസ് തന്നെ രചിച്ചതാണെന്നതിനെക്കുറിച്ച് തര്‍ക്കമില്ല. വിശുദ്ധ പൗലോസിന്റെ സംരക്ഷിക്കപ്പെട്ടിട്ടുള്ള ലിഖിതങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ് തെസ്സലോനീക്യര്‍ക്കുള്ള ഒന്നാം ലേഖനം. II തെസ്സലോനിക്കയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പല ആധുനിക നിരൂപകരും ഇത് വിശുദ്ധ പൗലോസിന്റെ രചനയായി അംഗീകരിച്ചിട്ടുണ്ട്. ചെറിയ കാലയളവിനുള്ളില്‍ രചിച്ചവയായതിനാലാവാം ഇവയില്‍ ശൈലീപരമായ സാമ്യം വളരെയധികം പ്രകടമാകുന്നത് എന്ന് ഇവര്‍ പറയുന്നു. ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങളില്‍ രണ്ടു ലേഖനങ്ങള്‍ തമ്മില്‍ ദൃശ്യമാകുന്ന വൈരുധ്യം രണ്ട് വ്യത്യസ്ത വ്യക്തികളുടെ രചനകളാണിവ എന്നാണ് സൂചിപ്പിക്കുന്നത് എന്ന് മറ്റു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

ചില പ്രത്യേക സാഹചര്യങ്ങളില്‍ രചിക്കപ്പെട്ടവയാണ് ഈ രണ്ട് ലേഖനങ്ങളും. തിമൊഥെയോസ് തെസ്സലോനിക്കയില്‍നിന്ന് മടങ്ങിവന്നതിനെത്തുടര്‍ന്നാണ് വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്കുള്ള ഒന്നാമത്തെ ലേഖനം രചിച്ചതെന്ന് I തെസ്സലോനിക്ക 3:6 സൂചിപ്പിക്കുന്നു. തെസ്സലോനിക്കയില്‍ ചിലര്‍ ജോലി ചെയ്യാതെ അലസന്മാരായി കഴിയുവാന്‍ ആരംഭിച്ചുവെന്നും, കര്‍ത്താവിന്റെ നാള്‍ വന്നുകഴിഞ്ഞു എന്നു ഘോഷിക്കുവാനായി ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും വിശുദ്ധ പൗലോസിന് വിവരം ലഭിച്ചു. തെസ്സലോനിക്കയിലെ സംഭവങ്ങളെക്കുറിച്ചറിഞ്ഞ് വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്ക് നല്കുന്ന നിര്‍ദേശങ്ങളാണ് II തെസ്സലോനിക്കയുടെ ഉള്ളടക്കം.

കര്‍ത്താവിന്റെ നാളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ ദൈവശാസ്ത്രപരമായ മറ്റു വാദങ്ങളൊന്നും ഈ ലേഖനങ്ങളിലില്ല. എങ്കിലും ലേഖനങ്ങളിലെ നന്ദിപ്രകടനങ്ങളും ആഹ്വാനങ്ങളും വിശുദ്ധ പൗലോസ് തെസ്സലോനീക്യര്‍ക്ക് പകര്‍ന്നു നല്കിയ ക്രൈസ്ത് വ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. അന്ത്യദിനങ്ങളെക്കുറിച്ചും ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും പരമ്പരാഗത വീക്ഷണങ്ങള്‍ തന്നെയാണ് ഈ ലേഖനങ്ങളിലും ദൃശ്യമാകുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍