This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തെസ്പിസ് (ബി.സി. 6-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തെസ്പിസ് (ബി.സി. 6-ാം ശ.)
ഠവലുശ
ഗ്രീക്ക് കവി. ബി.സി. 6-ാം ശ.-ത്തില്‍ ഗ്രീസിലെ ആഥന്‍സില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. നാടകത്തില്‍ നടന്റെ പങ്കിന് ആദ്യമായി രൂപം നല്കിയതും ദുരന്തനാടകം ആദ്യമായി അവതരിപ്പിച്ചതും ഇദ്ദേഹമാണെന്നു സൂചനയുണ്ട്. ബി.സി. 534-ല്‍ ഗ്രേറ്റ് ഡയൊനിസ്യായില് നടന്ന ദുരന്തനാടക മത്സരത്തില്‍ ആദ്യവിജയം നേടിയത് തെസ്പിസ് ആണെന്ന് കരുതപ്പെടുന്നു. കോറസില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ദുരന്തനാടകാവതരണത്തില് ആമുഖവും സംഭാഷണവും ആദ്യമായി ഉള്‍പ്പെടുത്തിയത് തെസ്പിസ് ആണെന്ന് അരിസ്റ്റോട്ടല്‍ പ്രസ്താവിച്ചിട്ടുണ്ട്. ആദ്യത്തെ നടനും തെസ്പിസ് ആയിരുന്നുവെന്ന് ആലങ്കാരികനായ തെമിസ്റ്റിയസിന്റെ രേഖകളില്‍ കാണുന്നു.