This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെങ്ങോലപ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=തെങ്ങോലപ്പുഴു=  
=തെങ്ങോലപ്പുഴു=  
 +
[[Image:Coconut-insect.jpg|thumb|left|തെങ്ങോലപ്പുഴുവിന്റെ ശലഭം]]
തെങ്ങിനെ ആക്രമിക്കുന്ന ഒരു കീടം. ശാ.നാ: നെഫാന്റിസ് സെറി നോവ്. കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്.

വരി 7: വരി 8:
വേനല്‍ക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നു. ക്രമേണ ഓലകള്‍ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോള്‍ ഓലകള്‍ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.

-
തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തില്‍ത്തന്നെ ബാധയേറ്റ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എതിര്‍ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടായാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികള്‍ പ്രകൃതിയില്‍ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. വേനല്‍ക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിന്‍തോട്ടത്തിലേക്ക് വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കില്‍ മാത്രം അനുവര്‍ത്തിക്കാവുന്നതാണ്. ഡൈക്ളോര്‍വാസ് (0.02%) മാലത്തിയോണ്‍ (0.05%), ക്യൂനോള്‍ഫോസ് (0.05%), ഫോസലോണ്‍ (0.05%) തുടങ്ങിയ കീടനാശിനികളില്‍ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തില്‍ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
+
തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തില്‍ത്തന്നെ ബാധയേറ്റ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എതിര്‍ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടായാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികള്‍ പ്രകൃതിയില്‍ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. വേനല്‍ക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിന്‍തോട്ടത്തിലേക്ക് വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കില്‍ മാത്രം അനുവര്‍ത്തിക്കാവുന്നതാണ്. ഡൈക്ലോര്‍വാസ് (0.02%) മാലത്തിയോണ്‍ (0.05%), ക്യൂനോള്‍ഫോസ് (0.05%), ഫോസലോണ്‍ (0.05%) തുടങ്ങിയ കീടനാശിനികളില്‍ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തില്‍ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
(ഡോ: എ. എസ്. അനില്‍കുമാര്‍, സ.പ.)
(ഡോ: എ. എസ്. അനില്‍കുമാര്‍, സ.പ.)

Current revision as of 09:54, 7 ജൂലൈ 2008

തെങ്ങോലപ്പുഴു

തെങ്ങോലപ്പുഴുവിന്റെ ശലഭം

തെങ്ങിനെ ആക്രമിക്കുന്ന ഒരു കീടം. ശാ.നാ: നെഫാന്റിസ് സെറി നോവ്. കേരളത്തിലെ കായലോരങ്ങളിലേയും തീരപ്രദേശങ്ങളിലേയും തെങ്ങുകളിലാണ് തെങ്ങോലപ്പുഴുവിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്.

തെങ്ങിലെ പ്രായം കൂടിയ ഓലകളിലാണ് ശലഭം മുട്ടയിടുന്നത്. പെണ്‍ശലഭം ഒരു പ്രാവശ്യം നൂറ്റിമുപ്പതോളം മുട്ടകള്‍ ഓലയുടെ പല ഭാഗങ്ങളിലായി നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കൂട്ടമായി തെങ്ങോലയുടെ അടിഭാഗത്ത് കൂടുകെട്ടി ഹരിതകം കാര്‍ന്നു തിന്നുന്നു. സില്‍ക്കുനൂലും വിസര്‍ജന വസ്തുക്കളും മറ്റും ചേര്‍ത്ത് നിര്‍മിക്കുന്ന കുഴല്‍ക്കൂടുകളിലാണ് പുഴു ജീവിക്കുന്നത്. നാല്‍പത് ദിവസത്തിനുള്ളില്‍ പുഴു സമാധിദശയിലേക്ക് കടക്കുന്നു. സില്‍ക്കുനൂലുകൊണ്ട് നിര്‍മിക്കുന്ന കൊക്കുണിനുള്ളിലെ സമാധിദശ പന്ത്രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നു. ജീവിതചക്രം പൂര്‍ത്തിയാകുന്നതിന് എട്ട് ആഴ്ചകള്‍ വേണ്ടിവരുന്നു.

വേനല്‍ക്കാലത്താണ് തെങ്ങോലപ്പുഴുവിന്റെ ഉപദ്രവം കൂടുതലായി കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത പുഴുവിന്റെ എണ്ണം നിയന്ത്രിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. തെങ്ങോലപ്പുഴു തെങ്ങോലകളുടെ ഹരിതകം കാര്‍ന്നു തിന്നുന്നു. ക്രമേണ ഓലകള്‍ ഉണങ്ങിക്കരിഞ്ഞു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോള്‍ ഓലകള്‍ തീകൊണ്ടു കരിച്ചതുപോലെ തോന്നും. പുഴുവിന്റെ ആക്രമണം ഏറ്റവും പ്രായംകൂടിയ ഓലയിലാണ് ആരംഭിക്കുന്നതെങ്കിലും ക്രമേണ മുകളിലുള്ള ഓലകളിലേക്കും ഇതു വ്യാപിക്കുന്നു. ഇത് തെങ്ങിന്റെ ഉത്പാദനശേഷിയെ കാര്യമായി ബാധിക്കും.

തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുഴുബാധയുടെ ആരംഭത്തില്‍ത്തന്നെ ബാധയേറ്റ ഓലകള്‍ വെട്ടി തീയിട്ട് നശിപ്പിക്കണം. പുഴുവിന്റെ ഉപദ്രവം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എതിര്‍ പ്രാണികളെ വിട്ട് ശല്യം ഒരു പരിധിവരെ തടായാനാകും. തെങ്ങോലപ്പുഴുവിനെ ഭക്ഷിക്കുന്ന നിരവധി പ്രാണികള്‍ പ്രകൃതിയില്‍ ഉണ്ട്. ബ്രാക്കോണിഡ്, യുലോഫിഡ്, ബത്തിലിഡ് എന്നിവ ഇതില്‍പ്പെടുന്നു. വേനല്‍ക്കാലാരംഭത്തോടെ ഇത്തരം പ്രാണികളെ തെങ്ങിന്‍തോട്ടത്തിലേക്ക് വിട്ടാല്‍ തെങ്ങോലപ്പുഴുവിനെ ഇവ തിന്നു നശിപ്പിക്കും. കീടനാശിനി പ്രയോഗം അത്യാവശ്യമാണെങ്കില്‍ മാത്രം അനുവര്‍ത്തിക്കാവുന്നതാണ്. ഡൈക്ലോര്‍വാസ് (0.02%) മാലത്തിയോണ്‍ (0.05%), ക്യൂനോള്‍ഫോസ് (0.05%), ഫോസലോണ്‍ (0.05%) തുടങ്ങിയ കീടനാശിനികളില്‍ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തില്‍ തയ്യാറാക്കി തെങ്ങോലകളുടെ അടിഭാഗത്ത് നന്നായി നനയുംവിധം തളിച്ചുകൊടുക്കുന്നത് തെങ്ങോലപ്പുഴുവിനെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

(ഡോ: എ. എസ്. അനില്‍കുമാര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍