This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃപ്പൂണിത്തുറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൃപ്പൂണിത്തുറ എറണാകുളം ജില്ലയില്‍, കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെ...)
വരി 3: വരി 3:
എറണാകുളം ജില്ലയില്‍, കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട ഒരു നഗരസഭ. നടമ, തെക്കുംഭാഗം വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഈ നഗരസഭ തൃപ്പൂണിത്തുറ അസംബ്ളി മണ്ഡലത്തിന്റെ ഭാഗമാണ്. എറണാകുളം നഗരത്തിന് 9. കി.മീ. തെ. കിഴക്കായി 18.69 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന തൃപ്പൂണിത്തുറയെ 32 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു.  

-
  1978-ല്‍ രൂപവത്ക്കരിച്ച തൃപ്പൂണിത്തുറ നഗരസഭയില്‍ രാജകീയപ്രൌഢിയുടെ ശേഷപത്രങ്ങളായ നിരവധി കൊട്ടാരങ്ങളും ക്ഷേത്രസോപാനങ്ങളും നിലനില്‍ക്കുന്നു. ഡച്ചുവാസ്തുശില്പ ചാതുര്യം പ്രതിഫലിക്കുന്ന കളിക്കോട്ടു കൊട്ടാരം, കേരളീയ മാതൃകയില്‍ നിര്‍മിച്ച അമ്മത്തമ്പുരാന്‍ കോവിലകം, ഊട്ടുപുര എന്നിവ ശ്രദ്ധേയമാണ്. മുപ്പത്തിയഞ്ചോളം ക്ഷേത്രങ്ങളും ക്രൈസ്തവ-മുസ്ളിം വിഭാഗങ്ങളുടേതായ നിരവധി ആരാധാനാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.  
+

  രാജഭരണത്തിന്റെ പാരമ്പര്യം നിറഞ്ഞുനില്‍ക്കുന്ന തൃപ്പൂണിത്തുറ ക്ളാസ്സിക്കല്‍-നാടോടി-ആധുനിക കലകളുടെ സജീവ വേദിയും ഒരു പ്രമുഖവിദ്യാഭ്യാസ കേന്ദ്രവും കൂടിയാണ്. പഴയ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനം എന്ന നിലയില്‍ പ്രശസ്തമായ തൃപ്പൂണിത്തുറ കൊച്ചി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കൊപ്പമാണ് സാംസ്കാരികരംഗത്ത് പുരോഗതി കൈവരിച്ചത്.
+
[[Image:Thrippunithura.jpg|thumb|center]]
 +
രാജഭരണത്തിന്റെ പാരമ്പര്യം നിറഞ്ഞുനില്‍ക്കുന്ന തൃപ്പൂണിത്തുറ ക്ളാസ്സിക്കല്‍-നാടോടി-ആധുനിക കലകളുടെ സജീവ വേദിയും ഒരു പ്രമുഖവിദ്യാഭ്യാസ കേന്ദ്രവും കൂടിയാണ്. പഴയ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനം എന്ന നിലയില്‍ പ്രശസ്തമായ തൃപ്പൂണിത്തുറ കൊച്ചി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കൊപ്പമാണ് സാംസ്കാരികരംഗത്ത് പുരോഗതി കൈവരിച്ചത്.
-
  തൃപ്പൂണിത്തുറ എന്ന സ്ഥലനാമ നിഷ്പത്തിയെപ്പറ്റി നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ട്. പൂര്‍ണത്രയീശപുരമാണ് തൃപ്പൂണിത്തുറയായതെന്നാണ് ഒരു വാദഗതി. മുമ്പ് വേദജ്ഞാന ഗ്രാമമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൂര്‍ണ വേദപുരിയാണ് തൃപ്പൂണിത്തുറയായതെന്ന മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. എന്നാല്‍ പൂര്‍ണിപ്പുഴയുടെ തീരത്തെ തുറമുഖം എന്ന അര്‍ഥത്തില്‍ ഉടലെടുത്ത പൂര്‍ണിത്തുറയാണ് പില്ക്കാലത്ത് തൃപ്പണിത്തുറയായതെന്നാണ് മറ്റൊരു വാദം. മെഗസ്തനീസ്, ടോളമി എന്നീ പാശ്ചാത്യ ചരിത്ര പര്യവേക്ഷകരും തൃപ്പൂണിത്തുറ എന്ന പ്രാചീന തുറമുഖത്തെപ്പറ്റി പരാമര്‍ശിച്ചു കാണുന്നുണ്ട്. മെഗസ്തനീസ് അദ്ദേഹത്തിന്റെ ഇന്‍ഡിക്കയില്‍ ട്രിപ്പൊന എന്നും, ടോളമി ട്രിപ്പൊന്‍സാരെ എന്നുമാണ് തൃപ്പൂണിത്തുറയെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളത്.

  മൂന്നു വശവും പുഴകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് തൃപ്പൂണി ത്തുറ. പരമ്പരാഗത മത്സ്യബന്ധനരീതികള്‍ പിന്‍തുടരുന്ന ഈ സ്ഥലത്തെ ചിലയിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചെമ്മീന്‍ കൃഷി ചെയ്യുന്നുണ്ട്.

  തൃപ്പൂണിത്തുറയുടെ വ്യാവസായികരംഗത്ത് പരമ്പരാഗത- കുടില്‍ വ്യവസായങ്ങള്‍ക്കാണ് പ്രഥമസ്ഥാനം. മണ്‍പാത്രനിര്‍മാണം, പനമ്പ്, പായനെയ്ത്ത്, കയര്‍, കയറ്റുപായനിര്‍മാണം, കക്കനീറ്റ്, ചുണ്ണാമ്പുനിര്‍മാണം, കൊല്ലപ്പണി, മരപ്പണി, കൈത്തറി വസ്ത്ര നിര്‍മാണം, എണ്ണയാട്ട്, തേനിച്ചവളര്‍ത്തല്‍, ബീഡി തെറുപ്പ്, കള്ളുചെത്ത്, കരകൌശലവസ്തുക്കളുടെ നിര്‍മാണം, വഞ്ചി നിര്‍മാണം എന്നിവ ഇവിടത്തെ പരമ്പരാഗത കുടില്‍ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

  1956-ല്‍ സ്ഥാപിതമായ രാധാലക്ഷ്മി വിലാസം (ആര്‍.എല്‍.വി.) കോളജ് ഒഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, 1983-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗവണ്‍മെന്റ് ആര്‍ട്ട്സ് കോളജ് എന്നിവ തൃപ്പൂണിത്തുറയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.  

  നഗരസഭയുടെ ഗതാഗത മേഖലയില്‍ റോഡുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, റെയില്‍വേ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ഏക ദേശം 22 കി.മീ.ദൈര്‍ഘ്യത്തില്‍ ജലഗതാഗത സൌകര്യമുള്ള ഇവിടെ 115 കി.മീ. ദൈര്‍ഘ്യത്തില്‍ റോഡുകളുമുണ്ട്. എറണാകുളം-കോട്ടയം റെയില്‍പാതയിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ് തൃപ്പൂണിത്തുറ.

09:09, 5 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍