This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃപ്പടിദാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തൃപ്പടിദാനം  
+
=തൃപ്പടിദാനം=
മാര്‍ത്താണ്ഡവര്‍മ രാജാവ് (1729-58) തിരുവിതാംകൂര്‍ രാജ്യത്തെ ശ്രീപദ്മനാഭന് സമര്‍പ്പിച്ച ചരിത്രസംഭവം. 1750 ജനു.3-ാം തീയതിയാണ് (കൊല്ലവര്‍ഷം 925 മകരം 5; രേവതി നക്ഷത്രവും പൂര്‍വ പക്ഷത്ത് സപ്തമിയും ചേര്‍ന്ന സുദിനം) രാജാവ് ഉടവാള്‍ ശ്രീപദ്മനാഭന് അടിയറവച്ച് രാജ്യം തൃപ്പടിയില്‍ ദാനം ചെയ്തത്. അതിനുശേഷം ശ്രീപദ്മനാഭദാസന്‍ എന്ന പേരില്‍ ഉടവാള്‍ തിരികെ വാങ്ങി. അന്നുമുതല്‍ അദ്ദേഹവും പിന്‍ഗാമികളും ശ്രീപദ്മനാഭന്റെ ദാസന്മാര്‍ എന്നനിലയ്ക്ക് ശ്രീപദ്മനാഭന്റെ പ്രതിപുരുഷന്മാരായി രാജ്യം ഭരിച്ചുകൊള്ളാമെന്നതായിരുന്നു തൃപ്പടിദാനത്തിന്റെ ആന്തരാര്‍ഥം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അന്നു മുതല്‍ തങ്ങളുടെ പേരിനോട് ശ്രീ പദ്മനാഭദാസനെന്നും ബാലരാമവര്‍മയെന്നും ചേര്‍ത്തുവന്നു.

[[Image:Thripadithanam.jpg|thumb|right]]
+
[[Image:Thripadithanam.jpg|thumb|right|തൃപ്പടിദാനം:സാങ്കല്പിക ചിത്രം]]
തൃപ്പടിദാനം നിര്‍വഹിക്കുന്നതിനുമുമ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പല പരിഷ്ക്കാരങ്ങളും മാര്‍ത്താണ്ഡവര്‍മ വരുത്തിയിരുന്നു. ക്ഷേത്രഭരണത്തിനും പൂജകള്‍ക്കും മറ്റും ചിട്ടയും ക്രമവും വരുത്തി. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികളും അനുബന്ധ മന്ദിരങ്ങളുടേയും മുഖമണ്ഡപത്തിന്റേയും നിര്‍മാണവും പൂര്‍ത്തിയാക്കി. ഗന്ധക നദീതടത്തില്‍നിന്നു കൊണ്ടുവന്ന 12,000 സാളഗ്രാമങ്ങള്‍ കൊണ്ടാണ് ശ്രീപദ്മനാഭ വിഗ്രഹത്തിന് നവ്യശോഭ വരുത്തിയത്.

എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന മാടമ്പിമാരേയും കുടുംബാംഗങ്ങ  ളേയും വകവരുത്തിയതും വെട്ടിപ്പിടിച്ച പ്രദേശങ്ങളിലെ രാജാക്ക ന്മാരെ സ്ഥാനഭ്രഷ്ടരാക്കി അവരുടെ രാജ്യങ്ങള്‍ തിരുവിതാംകൂറിനോടു ചേര്‍ത്തതും കേരളീയ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായിരുന്നു.  ഈ പ്രവര്‍ത്തികള്‍മൂലം നേരിട്ട വമ്പിച്ച ജീവനാശത്തിന് പാപ പരിഹാരമായിട്ടും രാജ്യത്തിന്റെ ക്ഷേമത്തിനും ഭദ്രതയ്ക്കും വേണ്ടിയുമാണ് താന്‍ നേടിയ രാജ്യം മഹാരാജാവ് ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തത്.
+
എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന മാടമ്പിമാരേയും കുടുംബാംഗങ്ങളേയും വകവരുത്തിയതും വെട്ടിപ്പിടിച്ച പ്രദേശങ്ങളിലെ രാജാക്ക ന്മാരെ സ്ഥാനഭ്രഷ്ടരാക്കി അവരുടെ രാജ്യങ്ങള്‍ തിരുവിതാംകൂറിനോടു ചേര്‍ത്തതും കേരളീയ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായിരുന്നു.  ഈ പ്രവര്‍ത്തികള്‍മൂലം നേരിട്ട വമ്പിച്ച ജീവനാശത്തിന് പാപ പരിഹാരമായിട്ടും രാജ്യത്തിന്റെ ക്ഷേമത്തിനും ഭദ്രതയ്ക്കും വേണ്ടിയുമാണ് താന്‍ നേടിയ രാജ്യം മഹാരാജാവ് ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തത്.
-
രണ്ടാമതൊരു തൃപ്പടിദാനം കൂടി നടന്നിട്ടുണ്ട്. അത് മാര്‍ത്താ ണ്ഡവര്‍മക്കുശേഷം തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തിക തിരുനാ ളിന്റെ (1758-98)കാലത്താണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറില്‍ കൂട്ടിച്ചേര്‍ത്ത സ്ഥലങ്ങള്‍കൂടി 1766 ജൂല.യില്‍ (941 മിഥുനം 23) രാജാവ് ശ്രീപദ്മനാഭസ്വാമി തൃപ്പടിയില്‍ സമര്‍പ്പിച്ചു.
+
രണ്ടാമതൊരു തൃപ്പടിദാനം കൂടി നടന്നിട്ടുണ്ട്. അത് മാര്‍ത്താണ്ഡവര്‍മക്കുശേഷം തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തിക തിരുനാളിന്റെ (1758-98)കാലത്താണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറില്‍ കൂട്ടിച്ചേര്‍ത്ത സ്ഥലങ്ങള്‍കൂടി 1766 ജൂല.യില്‍ (941 മിഥുനം 23) രാജാവ് ശ്രീപദ്മനാഭസ്വാമി തൃപ്പടിയില്‍ സമര്‍പ്പിച്ചു.
(വേലായുധന്‍ പണിക്കശ്ശേരി)
(വേലായുധന്‍ പണിക്കശ്ശേരി)

Current revision as of 10:05, 5 ജൂലൈ 2008

തൃപ്പടിദാനം

മാര്‍ത്താണ്ഡവര്‍മ രാജാവ് (1729-58) തിരുവിതാംകൂര്‍ രാജ്യത്തെ ശ്രീപദ്മനാഭന് സമര്‍പ്പിച്ച ചരിത്രസംഭവം. 1750 ജനു.3-ാം തീയതിയാണ് (കൊല്ലവര്‍ഷം 925 മകരം 5; രേവതി നക്ഷത്രവും പൂര്‍വ പക്ഷത്ത് സപ്തമിയും ചേര്‍ന്ന സുദിനം) രാജാവ് ഉടവാള്‍ ശ്രീപദ്മനാഭന് അടിയറവച്ച് രാജ്യം തൃപ്പടിയില്‍ ദാനം ചെയ്തത്. അതിനുശേഷം ശ്രീപദ്മനാഭദാസന്‍ എന്ന പേരില്‍ ഉടവാള്‍ തിരികെ വാങ്ങി. അന്നുമുതല്‍ അദ്ദേഹവും പിന്‍ഗാമികളും ശ്രീപദ്മനാഭന്റെ ദാസന്മാര്‍ എന്നനിലയ്ക്ക് ശ്രീപദ്മനാഭന്റെ പ്രതിപുരുഷന്മാരായി രാജ്യം ഭരിച്ചുകൊള്ളാമെന്നതായിരുന്നു തൃപ്പടിദാനത്തിന്റെ ആന്തരാര്‍ഥം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അന്നു മുതല്‍ തങ്ങളുടെ പേരിനോട് ശ്രീ പദ്മനാഭദാസനെന്നും ബാലരാമവര്‍മയെന്നും ചേര്‍ത്തുവന്നു.

തൃപ്പടിദാനം:സാങ്കല്പിക ചിത്രം

തൃപ്പടിദാനം നിര്‍വഹിക്കുന്നതിനുമുമ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പല പരിഷ്ക്കാരങ്ങളും മാര്‍ത്താണ്ഡവര്‍മ വരുത്തിയിരുന്നു. ക്ഷേത്രഭരണത്തിനും പൂജകള്‍ക്കും മറ്റും ചിട്ടയും ക്രമവും വരുത്തി. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികളും അനുബന്ധ മന്ദിരങ്ങളുടേയും മുഖമണ്ഡപത്തിന്റേയും നിര്‍മാണവും പൂര്‍ത്തിയാക്കി. ഗന്ധക നദീതടത്തില്‍നിന്നു കൊണ്ടുവന്ന 12,000 സാളഗ്രാമങ്ങള്‍ കൊണ്ടാണ് ശ്രീപദ്മനാഭ വിഗ്രഹത്തിന് നവ്യശോഭ വരുത്തിയത്.

എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന മാടമ്പിമാരേയും കുടുംബാംഗങ്ങളേയും വകവരുത്തിയതും വെട്ടിപ്പിടിച്ച പ്രദേശങ്ങളിലെ രാജാക്ക ന്മാരെ സ്ഥാനഭ്രഷ്ടരാക്കി അവരുടെ രാജ്യങ്ങള്‍ തിരുവിതാംകൂറിനോടു ചേര്‍ത്തതും കേരളീയ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഈ പ്രവര്‍ത്തികള്‍മൂലം നേരിട്ട വമ്പിച്ച ജീവനാശത്തിന് പാപ പരിഹാരമായിട്ടും രാജ്യത്തിന്റെ ക്ഷേമത്തിനും ഭദ്രതയ്ക്കും വേണ്ടിയുമാണ് താന്‍ നേടിയ രാജ്യം മഹാരാജാവ് ശ്രീപദ്മനാഭന് തൃപ്പടിദാനം ചെയ്തത്.

രണ്ടാമതൊരു തൃപ്പടിദാനം കൂടി നടന്നിട്ടുണ്ട്. അത് മാര്‍ത്താണ്ഡവര്‍മക്കുശേഷം തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തിക തിരുനാളിന്റെ (1758-98)കാലത്താണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറില്‍ കൂട്ടിച്ചേര്‍ത്ത സ്ഥലങ്ങള്‍കൂടി 1766 ജൂല.യില്‍ (941 മിഥുനം 23) രാജാവ് ശ്രീപദ്മനാഭസ്വാമി തൃപ്പടിയില്‍ സമര്‍പ്പിച്ചു.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍