This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കൊടിത്താനം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൃക്കൊടിത്താനം ക്ഷേത്രം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില...)
വരി 1: വരി 1:
തൃക്കൊടിത്താനം ക്ഷേത്രം   
തൃക്കൊടിത്താനം ക്ഷേത്രം   
 +
[[Image:Thrikodithanam Tem.jpg|thumb|left]]
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധ വിഷ്ണുക്ഷേത്രം. ഇവിടെ പ്രതിഷ്ഠ നടത്തിയത് പാണ്ഡവരില്‍ ഒരാളായ സഹദേവനാണെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വൃത്താകൃതിയില്‍ രണ്ട് നിലയോടു കൂടിയതാണ്. ക്ഷേത്രത്തില്‍ മനോഹരമായ ദാരു ശില്‍പങ്ങളും  ചുവര്‍ ചിത്രങ്ങളുമുണ്ട്. രണ്ടാം ചേര സാമ്രാജ്യ കാലഘട്ടത്തില്‍ (എ.ഡി 800-1102) എഴുതപ്പെട്ട ചില ശിലാശാസനങ്ങള്‍ ഇവിടെയുണ്ട്. ഇവയില്‍ 'തിരുക്കുടിത്താനം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈഷ്ണവ സിദ്ധനായിരുന്ന നമ്മാഴ്വാര്‍ തൃക്കൊടിത്താനം ക്ഷേത്രത്തെ സ്തുതിച്ച് പാടിയിട്ടുണ്ട്.  

-
  ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണുവിനു പുറമേ നരസിംഹമൂര്‍ത്തി, പരമശിവന്‍, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. ഇതില്‍ നരസിംഹമൂര്‍ത്തി പ്രതിഷ്ഠയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കിയിരിക്കുന്നു. മഹാവിഷ്ണുവിന് പാല്‍പ്പായസവും നരസിംഹമൂര്‍ത്തിക്ക് ശര്‍ക്കരപ്പാല്‍പ്പായസവുമാണ് പ്രധാന വഴിപാടുകള്‍. പാല്‍പ്പായസത്തില്‍ ശര്‍ക്കരയിടുന്നു എന്നതാണ് ശര്‍ക്കരപ്പാല്‍പ്പായസത്തിന്റെ പ്രത്യേകത. ഉഗ്രത കുറയ്ക്കാനാണ് നരസിംഹമൂര്‍ത്തിക്ക് ശര്‍ക്കരപ്പാല്‍പ്പായസം നേദിക്കുന്നതെന്നാണ് സങ്കല്‍പം. വൃശ്ചിക മാസത്തിലെ തിരുവോണം നാളില്‍ കൊടിയേറുന്ന ഇവിടത്തെ ഉത്സവം പത്ത് ദിവസം നീണ്ടു നില്‍ക്കുന്നു. ഉത്സവത്തിന്റെ ഒന്‍പതാം ദിവസം കാര്‍ത്തിക ദീപവും തെളിയിക്കുന്നു. ഈ ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മൂലയിലാണ് കുന്തീദേവി ദേഹത്യാഗം ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിക ദീപം തെളിയിക്കുന്നതെന്നുമാണ് ഐതിഹ്യം.

08:53, 5 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍