This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം മലപ്പുറം ജില്ലയില്‍ തിരൂരില്‍ സ്ഥിത...)
 
വരി 1: വരി 1:
-
തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം
+
=തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം=
മലപ്പുറം ജില്ലയില്‍ തിരൂരില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇവിടത്തെ പ്രധാനപ്പെട്ട പ്രതിഷ്ഠ ശിവന്റേതാണ്. കിഴക്കോട്ട് ദര്‍ശനമായിട്ടാണ് പ്രതിഷ്ഠ. ശ്രീകോവില്‍ ഗജപൃഷ്ട ആകൃതിയിലുള്ളതാണ്. ദിവസേന നാല് പൂജയും മൂന്ന് ശീവേലിയും നടത്തുന്ന ക്ഷേത്രമാണ്. മണ്ഡലപൂജ കാലത്ത് ഇവിടെ നട അടച്ച് ഉള്ളില്‍ ഒരു 'ശക്തിപൂജ' നടത്തിവരുന്നു. ആ കാലയളവില്‍ രാത്രി 2 മണിക്ക് നട തുറക്കുമെങ്കിലും പിന്നീട് നട അടച്ച് മൂന്ന് മണി മുതല്‍ നാലരവരെ ശക്തിപൂജ നടത്തുന്നു. ഈ പൂജ തന്ത്രി തന്നെ നടത്തണമെന്നാണ് വ്യവസ്ഥ. ഇവിടത്തെ പ്രതിഷ്ഠ പരശുരാമന്‍ നടത്തിയതാണെന്ന വിശ്വാസം നിലവിലുണ്ട്. എ.ഡി. 823-ല്‍ ചേരമാന്‍പെരുമാള്‍ പണിതീര്‍ത്തതാണ് ഇതെന്ന് മറ്റൊരു വിശ്വാസവും പഴമക്കാര്‍ പുലര്‍ത്തുന്നു.

  ഈ ക്ഷേത്രത്തിനു തൊട്ടുമുമ്പില്‍ ഒരു ചിറയുണ്ട്. ഈ ചിറയും ക്ഷേത്രവളപ്പും ഒരേ അളവിലുള്ളതാണെന്നാണ് വിശ്വാസം.  ശിവന്റെ ദൃഷ്ടിയേറ്റ് അങ്ങാടിപ്പുറത്തെ മങ്കടവെള്ളാട്ടരക്കൊട്ടാരം അഗ്നിക്കിരയായെന്നും അതിന്റെ പ്രതിവിധിയായി കുഴിപ്പിച്ചതാണ് മൂന്നര ഏക്കര്‍ വിസ്താരമുള്ള ഈ ചിറയെന്നും മറ്റൊരു വിശ്വാസവും പ്രചാരത്തിലുണ്ട്.

  'ശിവദ്വിജ നമ്പിമാര്‍' എന്നു വിശേഷിപ്പിച്ചു വരുന്ന 48 മൂസ്സതു കുടുംബക്കാരുടേതായിരുന്നു ആദ്യകാലത്ത് ഈ ക്ഷേത്രം. പിന്നീട് ആലത്തൂര്‍ ഗ്രാമത്തിലെ നമ്പൂതിരിസഭയുടെ വകയായിത്തീര്‍ന്നു. അതിനെത്തുടര്‍ന്ന് വെട്ടത്തു രാജാവിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരുന്നു. 1793-ല്‍ വെട്ടത്തു രാജവംശം അന്യം നിന്നതോടുകൂടി ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി ഈ ക്ഷേത്രത്തിന്റെ ഭരണം സാമൂതിരിപ്പാടിനെ ഏല്‍പിച്ചു. മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണ കാലത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ടു. പിന്നീട് മണ്ടായപ്പുറത്ത് കൃഷ്ണന്‍മേനോന്‍ അതിനെ പുനരുദ്ധരിച്ചു.

  ഈ ക്ഷേത്രത്തിനടുത്തുള്ള അമ്പലക്കുളങ്ങര ഭഗവതി ശിവന്റെ മകളാണെന്നും ഭണ്ഡാരക്കാവില്‍ ഭാര്യയാണെന്നും വിശ്വസിക്കപ്പെടുന്നു. ആണ്ടിലൊരിക്കല്‍ ഉത്സവം നടക്കുന്ന കാലത്ത് ശിവന്‍ ഭണ്ഡാരക്കാവിലേക്ക് എഴുന്നള്ളുന്ന ചടങ്ങ് നടന്നുവരുന്നു. രാത്രി ശിവന്‍ തിരിച്ച് എഴുന്നള്ളുമെങ്കിലും പിറ്റേന്ന് പുലര്‍ച്ചയ്ക്ക് പുണ്യാഹം കഴിഞ്ഞു മാത്രമേ ശ്രീകോവിലിനുള്ളില്‍ കയറുകയുള്ളൂ.

  മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ ഗുരുവായിരുന്ന തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു എന്ന് കരുതപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛനും തൃക്കണ്ടിയൂരിലാണ് ജനിച്ചതെന്ന വിശ്വാസം പ്രബലമാണ്.

  ഇപ്പോള്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (ഒഞ & ഇഋ; എച്ച്.ആര്‍. ആന്‍ഡ് സി.ഇ.) യുടെ നിയന്ത്രണത്തിന്‍ കീഴിലാണ്.
+
ഇപ്പോള്‍ തൃക്കണ്ടിയൂര്‍ ക്ഷേത്രം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (HR & CE; എച്ച്.ആര്‍. ആന്‍ഡ് സി.ഇ.) യുടെ നിയന്ത്രണത്തിന്‍ കീഴിലാണ്.
(പ്രൊഫ. കെ.എസ്. നാരായണപിള്ള)
(പ്രൊഫ. കെ.എസ്. നാരായണപിള്ള)

Current revision as of 10:28, 5 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍