This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുളുനാടന്‍ കളരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുളുനാടന്‍ കളരി

വടക്കന്‍പാട്ടുകളിലൂടെ പ്രസിദ്ധമായ കളരി സമ്പ്രദായം. മറ്റെല്ലാ കളരിയിലും പഠിച്ചശേഷം മാത്രമേ തുളുനാടന്‍ കളരിയില്‍ പഠിക്കാന്‍ ചെല്ലാവൂ എന്നെല്ലാം പാട്ടുകഥകളിലുണ്ട്. എന്നാല്‍ കളരിപ്പയറ്റിന്റെ ചരിത്രവും മറ്റും അന്വേഷിച്ച ചിലര്‍ തുളുനാടന്‍ കളരി കേരളീയമല്ല എന്ന വാദം ഉയര്‍ത്തിയിരിക്കുന്നു. ഇന്നത്തെ കര്‍ണാടകത്തിലുള്‍പ്പെട്ട പഴയ പ്രദേശമാണ് തുളുനാട്. തുളുനാടന്‍ കളരിയിലെ പ്രധാനപ്പെട്ട അഭ്യാസരീതികള്‍ കാലുയര്‍ത്തിപ്പയറ്റും കൈകുത്തിപ്പയറ്റുമാണ്. മലബാറിലെ കളരിസമ്പ്രദായത്തില്‍ കാലുയര്‍ത്തിപ്പയറ്റിനുള്ള പ്രാധാന്യം അതിന് തുളുനാടന്‍ കളരിയുമായുള്ള ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. ആള്‍മാറാട്ട വിദ്യയാണ് തുളുനാടന്‍ കളരിയിലെ മറ്റൊരിനം. 'അറപ്പുകൈ' എന്നറിയപ്പെടുന്ന സവിശേഷരീതിയും തുളുനാടന്‍ കളരിയുടെ പ്രത്യേകതയാണ്. നോ: കളരിപ്പയറ്റ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍