This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുളസീ കാശ്യപ് (1939 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:31, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുളസീ കാശ്യപ് (1939 - )

സിക്കിമിലെ രാഷ്ട്രീയ നേതാവും നേപ്പാളി സാഹിത്യകാരനും. തുളസീ റാം ശര്‍മ 'കാശ്യപ്' എന്നാണ് പൂര്‍ണമായ പേര്.

 1939 ഫെ.11-ന് കിഴക്കന്‍ സിക്കിമില്‍ ജനിച്ചു. നേപ്പാളിയാണ് മാതൃഭാഷ. സാമൂഹിക പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും എഴുത്തിലും ഒരുപോലെ വ്യാപൃതന്‍. 1979 മുതല്‍ 84 വരെ  സിക്കിമില്‍ മന്ത്രിയായിരുന്ന കാശ്യപ് 1985 മുതല്‍ 1990 വരെ നിയമസഭാസ്പീക്കറുമായിരുന്നു. പതിനഞ്ചോളം കൃതികളുടെ കര്‍ത്താവായ ഇദ്ദേഹം മുഖ്യമായും കവിയാണ്. 1988-ല്‍ പ്രസിദ്ധീകൃതമായ അമ എന്ന ഇതിഹാസ കാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാതൃത്വത്തെ വാഴ്ത്തുന്ന ഈ കാവ്യത്തില്‍ അമ്മയ്ക്കു ഭൂമിയിലുള്ള അപ്രതിമ സ്ഥാനമാണ് കാവ്യവത്ക്കരിച്ചിരിക്കുന്നത്. സിക്കിമിന്റെ പ്രകൃതിസൌന്ദര്യം വഴിഞ്ഞൊഴുകുന്ന കാവ്യം കൂടിയായതുകൊണ്ട് നേപ്പാളി കവിതയില്‍ തന്റേതായ സ്ഥാനം കാശ്യപ് ഇതിലൂടെ നേടിയെടുക്കുകയും ചെയ്തു. സാമൂഹിക അനാചാരങ്ങള്‍ക്ക് നേരെ കൈചൂണ്ടാന്‍ കവി മറന്നിട്ടില്ല.
 അങ്കുര്‍ (1965), കലാകമല്‍ (1967), ജന്മഭൂമി (1986), അനുരാഗ് (1950), മന്ഥന്‍ (1993) എന്നിവയാണ് കാശ്യപിന്റെ മറ്റു കവിതാസമാഹാരങ്ങള്‍. സന്‍ചാര്യസ്ഥായി രലോഖ്, തസ്ബീര്‍ എന്നീ കഥാസമാഹാരങ്ങളും സങ്കല്പ് എന്ന നോവലും സിക്കിം ഹിസോ ദേവീ ആജസാമ്മാ (1996) എന്ന യാത്രാവിവരണവും ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.
 ലണ്ടന്‍, ജര്‍മനി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും തുളസി കാശ്യപിന് അവസരമുണ്ടായിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍