This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുര്‍ബി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:29, 5 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുര്‍ബി

Turbe

തുര്‍ബി

വാസ്തു സവിശേഷതകളാര്‍ന്ന ഒരു ശവകുടീര മാതൃക. തുര്‍ക്കി വംശജരായ സെല്‍ജുക്കുകള്‍ തങ്ങളുടെ വൃത്ത സ്തംഭമോ സൂചീഖാതമോ ആയ ആകൃതിയിലുള്ള കൂടാരങ്ങളെ ആധാരമാക്കി വികസിപ്പിച്ചെടുത്ത മാതൃകയാണ് ഇത്. ശവക്കല്ലറയ്ക്കു മുകളില്‍ പണിയുന്ന ഗോപുരത്തിന് തുര്‍ക്കി ഭാഷയിലുള്ള പദത്തില്‍ നിന്ന് നിഷ്പ്പന്നമായതാണ് തുര്‍ബി എന്ന പേര്. പേര്‍ഷ്യന്‍ ഭാഷയില്‍ ഇതിനെ ഗൊന്‍ബാഡ് (Gonbad) എന്നാണ് വിശേഷിപ്പിക്കുന്നത്. 11-ാം ശ. മുതല്‍ 13-ാം ശ. വരെയുള്ള കാലഘട്ടത്തില്‍ തുര്‍ക്കിയിലും പിന്നീട് മെസപ്പൊട്ടേമിയ, അനാതോലിയ എന്നിവിടങ്ങളിലും തുര്‍ബി ശൈലി പ്രചാരത്തിലുണ്ടായിരുന്നു. ഒട്ടോമന്‍ കാലത്ത് (13-ാം ശ. മുതല്‍) ഗോളക രൂപത്തിലുള്ള ശവകുടീരങ്ങള്‍ സാര്‍വത്രികമായി. എന്നാല്‍ ഇതിനു ശേഷവും 17-ാം ശ.-ത്തില്‍ തുര്‍ബികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

സാമ്പ്രദായിക രീതി അനുസരിച്ച് അടിത്തറ വൃത്താകാരമായിരിക്കണമെങ്കിലും സമചതുരം, ബഹുഭുജം തുടങ്ങിയ രൂപങ്ങളിലും തുര്‍ബികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. കോണം, ഗോളകം, ബഹുഭുജം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളിലാണ് ഇവയുടെ മേല്‍ക്കൂര നിര്‍മിക്കപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AC%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍