This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുമ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുമ്പ ഔഷധസസ്യം. ലാമിയേസീ (ഘമാശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ....)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തുമ്പ
+
=തുമ്പ=
-
ഔഷധസസ്യം. ലാമിയേസീ (ഘമാശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ല്യൂക്കസ് അസ്പെര (ഘലൌരമ മുലൃമ). സംസ്കൃതത്തില്‍ ദ്രോണപുഷ്പീ, ചിത്രപത്രികാ, ഫലേപുഷ്പാ, കരഭ, ദ്രോണഃ എന്നീ പേരുകളുണ്ട്. വെളിമ്പ്രദേശങ്ങളിലും തരിശു പ്രദേശങ്ങളിലും കളയായി വളരുന്നു. കരിന്തുമ്പ (അിശീാലഹീ ാമഹമയമൃശരമ), പെരുന്തുമ്പ (ഘലൌരമ രലുവമഹീൌ) എന്നീ രണ്ടുതരം തുമ്പച്ചെടികളും കേരളത്തില്‍ സുലഭമായി കാണുന്നു.  
+
[[Image:Thumpa.jpg|thumb|right|തുമ്പ-ഇലയും പൂവും കുടിയ ശാഖ]]
 +
ഔഷധസസ്യം. ലാമിയേസീ (Lamiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ''ല്യൂക്കസ് അസ്പെര (Leucas aspera).'' സംസ്കൃതത്തില്‍ ദ്രോണപുഷ്പീ, ചിത്രപത്രികാ, ഫലേപുഷ്പാ, കരഭ, ദ്രോണഃ എന്നീ പേരുകളുണ്ട്. വെളിമ്പ്രദേശങ്ങളിലും തരിശു പ്രദേശങ്ങളിലും കളയായി വളരുന്നു. ''കരിന്തുമ്പ (Anisomelos malabarica)'', ''പെരുന്തുമ്പ (Leucas cephalotus)'' എന്നീ രണ്ടുതരം തുമ്പച്ചെടികളും കേരളത്തില്‍ സുലഭമായി കാണുന്നു.  
-
  30-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് തുമ്പ. കാണ്ഡം രോമിലവും നാല് കോണുകളോടുകൂടിയതുമാണ്. ഇലകള്‍ ലഘു; സമ്മുഖമായി വിന്യസിച്ചിരിക്കും; അനുപര്‍ണങ്ങളില്ല. പത്രഫലകത്തിന് 3-6  
+
30-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് തുമ്പ. കാണ്ഡം രോമിലവും നാല് കോണുകളോടുകൂടിയതുമാണ്. ഇലകള്‍ ലഘു; സമ്മുഖമായി വിന്യസിച്ചിരിക്കും; അനുപര്‍ണങ്ങളില്ല. പത്രഫലകത്തിന് 3-6  
-
സെ.മീ. നീളവും 1-4 സെ.മീ. വീതിയുമുണ്ടായിരിക്കും. പരുപരുത്ത ഇലകള്‍ ഗ്രന്ഥിലരോമങ്ങള്‍ ഉള്ളതുമാണ്. ശാഖാഗ്രങ്ങളിലോ ഇലയുടെ കക്ഷ്യങ്ങളിലോ വെര്‍ട്ടിസില്ലാസ്റ്റര്‍ പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുപ്പുനിറം. ബാഹ്യദളപുടം സംയുക്തം. ദളപുടം ദ്വിലേബീയമാണ്; അതായത്, രണ്ട് അധരങ്ങളുണ്ട് (യശഹമയശമലേ). നാല് ദളലഗ്ന കേസരങ്ങളുള്ളതില്‍ രണ്ടെണ്ണം ദീര്‍ഘകേസരങ്ങളാണ്. വര്‍ത്തിക ഗൈനോബേസിക്കും (ഴ്യിീയമശെര) വര്‍ത്തികാഗ്രം ദ്വിശാഖിതവുമാണ്. തുമ്പ പുഷ്പങ്ങളില്‍ കീടപരാഗണമാണ് നടക്കുന്നത്. കായ കാര്‍സെറുലസ് (രമൃരലൃൌഹൌ). വിത്ത് പരന്നതും വളരെ ചെറുതുമാണ്. പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്; ഇലകളില്‍ ഗ്ളൂക്കോസൈഡും. തുമ്പച്ചെടിയുടെ തണ്ടും ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധമായുപയോഗിക്കുന്നു. ചെറിയ തോതില്‍ അണുനാശകശക്തിയുണ്ട്. ജ്വരരോഗങ്ങള്‍ ശമിപ്പിക്കും. വിരേചനൌഷധമായും ഉപയോഗിക്കാറുണ്ട്. തേള്‍ കടിച്ച ഭാഗത്ത് തുമ്പഇല ചതച്ചു പുരട്ടിയാല്‍ വിഷബാധ അകലും. വിരനാശകവും ദഹനത്തെ വര്‍ധിപ്പിക്കുന്നതുമായ തുമ്പച്ചെടിയുടെ ഔഷധഗുണ ങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:  
+
സെ.മീ. നീളവും 1-4 സെ.മീ. വീതിയുമുണ്ടായിരിക്കും. പരുപരുത്ത ഇലകള്‍ ഗ്രന്ഥിലരോമങ്ങള്‍ ഉള്ളതുമാണ്. ശാഖാഗ്രങ്ങളിലോ ഇലയുടെ കക്ഷ്യങ്ങളിലോ വെര്‍ട്ടിസില്ലാസ്റ്റര്‍ പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുപ്പുനിറം. ബാഹ്യദളപുടം സംയുക്തം. ദളപുടം ദ്വിലേബീയമാണ്; അതായത്, രണ്ട് അധരങ്ങളുണ്ട് (bilabiate). നാല് ദളലഗ്ന കേസരങ്ങളുള്ളതില്‍ രണ്ടെണ്ണം ദീര്‍ഘകേസരങ്ങളാണ്. വര്‍ത്തിക ഗൈനോബേസിക്കും (gynobasic) വര്‍ത്തികാഗ്രം ദ്വിശാഖിതവുമാണ്. തുമ്പ പുഷ്പങ്ങളില്‍ കീടപരാഗണമാണ് നടക്കുന്നത്. കായ കാര്‍സെറുലസ് (carcerulus). വിത്ത് പരന്നതും വളരെ ചെറുതുമാണ്. പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്; ഇലകളില്‍ ഗ്ളൂക്കോസൈഡും. തുമ്പച്ചെടിയുടെ തണ്ടും ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധമായുപയോഗിക്കുന്നു. ചെറിയ തോതില്‍ അണുനാശകശക്തിയുണ്ട്. ജ്വരരോഗങ്ങള്‍ ശമിപ്പിക്കും. വിരേചനൌഷധമായും ഉപയോഗിക്കാറുണ്ട്. തേള്‍ കടിച്ച ഭാഗത്ത് തുമ്പഇല ചതച്ചു പുരട്ടിയാല്‍ വിഷബാധ അകലും. വിരനാശകവും ദഹനത്തെ വര്‍ധിപ്പിക്കുന്നതുമായ തുമ്പച്ചെടിയുടെ ഔഷധഗുണ ങ്ങളെപ്പറ്റി ''ഗുണപാഠ''ത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:  
-
  'കച്ചെരിച്ചുഷ്ണമായുള്ളു തുമ്പാ വാതം കഫം വിഷം
+
'കച്ചെരിച്ചുഷ്ണമായുള്ളു തുമ്പാ വാതം കഫം വിഷം
-
  കൃമി ഗുല്‍മങ്ങളര്‍ശസ്സെന്നിവറ്റെ കളവാന്‍ ഗുണം.'
+
കൃമി ഗുല്‍മങ്ങളര്‍ശസ്സെന്നിവറ്റെ കളവാന്‍ ഗുണം.'
-
  കേരളീയ ജീവിതത്തില്‍ തുമ്പയ്ക്ക് വളരെയേറെ സാംസ്കാരിക പ്രാധാന്യമുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ വിവിധ ആഘോഷങ്ങളില്‍ തുമ്പത്തൂപ്പും തുമ്പപ്പൂവും ഉപയോഗിക്കുന്നുണ്ട്. വീട്ടുമുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ തുമ്പ അനിവാര്യമാണ്. ഓണത്തപ്പനെ അലങ്കരിക്കുന്നത് തുമ്പക്കുടം കൊണ്ടാണ്. തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായി തിരുവോണനാളില്‍ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേര്‍ക്കാറുണ്ട്.  

  ശ്രീപരമേശ്വരന്‍ തിരുജടയില്‍ തുമ്പപ്പൂ അണിയുന്നു എന്ന വിശ്വാസം കേരളത്തിലുണ്ട്. അതുകൊണ്ട് ശിവപ്രീതിക്കായി തുമ്പപ്പൂ അര്‍പ്പിക്കുക പതിവാണ്. തുമ്പപ്പൂവും പെരുകിന്‍പൂവും ചേര്‍ത്തുകെട്ടി ശ്രീപരമേശ്വരന് അര്‍പ്പിക്കുന്ന അനുഷ്ഠാനം കര്‍ക്കടകമാസത്തില്‍ നടത്തുന്ന പതിവ് കേരളത്തില്‍ നിലനിന്നിരുന്നു. 'തുമ്പയും പെരുകും ചാര്‍ത്തുക' എന്നാണിതറിയപ്പെട്ടിരുന്നത്.

Current revision as of 07:44, 5 ജൂലൈ 2008

തുമ്പ

തുമ്പ-ഇലയും പൂവും കുടിയ ശാഖ

ഔഷധസസ്യം. ലാമിയേസീ (Lamiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ല്യൂക്കസ് അസ്പെര (Leucas aspera). സംസ്കൃതത്തില്‍ ദ്രോണപുഷ്പീ, ചിത്രപത്രികാ, ഫലേപുഷ്പാ, കരഭ, ദ്രോണഃ എന്നീ പേരുകളുണ്ട്. വെളിമ്പ്രദേശങ്ങളിലും തരിശു പ്രദേശങ്ങളിലും കളയായി വളരുന്നു. കരിന്തുമ്പ (Anisomelos malabarica), പെരുന്തുമ്പ (Leucas cephalotus) എന്നീ രണ്ടുതരം തുമ്പച്ചെടികളും കേരളത്തില്‍ സുലഭമായി കാണുന്നു.

30-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് തുമ്പ. കാണ്ഡം രോമിലവും നാല് കോണുകളോടുകൂടിയതുമാണ്. ഇലകള്‍ ലഘു; സമ്മുഖമായി വിന്യസിച്ചിരിക്കും; അനുപര്‍ണങ്ങളില്ല. പത്രഫലകത്തിന് 3-6

സെ.മീ. നീളവും 1-4 സെ.മീ. വീതിയുമുണ്ടായിരിക്കും. പരുപരുത്ത ഇലകള്‍ ഗ്രന്ഥിലരോമങ്ങള്‍ ഉള്ളതുമാണ്. ശാഖാഗ്രങ്ങളിലോ ഇലയുടെ കക്ഷ്യങ്ങളിലോ വെര്‍ട്ടിസില്ലാസ്റ്റര്‍ പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെളുപ്പുനിറം. ബാഹ്യദളപുടം സംയുക്തം. ദളപുടം ദ്വിലേബീയമാണ്; അതായത്, രണ്ട് അധരങ്ങളുണ്ട് (bilabiate). നാല് ദളലഗ്ന കേസരങ്ങളുള്ളതില്‍ രണ്ടെണ്ണം ദീര്‍ഘകേസരങ്ങളാണ്. വര്‍ത്തിക ഗൈനോബേസിക്കും (gynobasic) വര്‍ത്തികാഗ്രം ദ്വിശാഖിതവുമാണ്. തുമ്പ പുഷ്പങ്ങളില്‍ കീടപരാഗണമാണ് നടക്കുന്നത്. കായ കാര്‍സെറുലസ് (carcerulus). വിത്ത് പരന്നതും വളരെ ചെറുതുമാണ്. പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്; ഇലകളില്‍ ഗ്ളൂക്കോസൈഡും. തുമ്പച്ചെടിയുടെ തണ്ടും ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധമായുപയോഗിക്കുന്നു. ചെറിയ തോതില്‍ അണുനാശകശക്തിയുണ്ട്. ജ്വരരോഗങ്ങള്‍ ശമിപ്പിക്കും. വിരേചനൌഷധമായും ഉപയോഗിക്കാറുണ്ട്. തേള്‍ കടിച്ച ഭാഗത്ത് തുമ്പഇല ചതച്ചു പുരട്ടിയാല്‍ വിഷബാധ അകലും. വിരനാശകവും ദഹനത്തെ വര്‍ധിപ്പിക്കുന്നതുമായ തുമ്പച്ചെടിയുടെ ഔഷധഗുണ ങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

'കച്ചെരിച്ചുഷ്ണമായുള്ളു തുമ്പാ വാതം കഫം വിഷം

കൃമി ഗുല്‍മങ്ങളര്‍ശസ്സെന്നിവറ്റെ കളവാന്‍ ഗുണം.'

കേരളീയ ജീവിതത്തില്‍ തുമ്പയ്ക്ക് വളരെയേറെ സാംസ്കാരിക പ്രാധാന്യമുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ വിവിധ ആഘോഷങ്ങളില്‍ തുമ്പത്തൂപ്പും തുമ്പപ്പൂവും ഉപയോഗിക്കുന്നുണ്ട്. വീട്ടുമുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ തുമ്പ അനിവാര്യമാണ്. ഓണത്തപ്പനെ അലങ്കരിക്കുന്നത് തുമ്പക്കുടം കൊണ്ടാണ്. തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായി തിരുവോണനാളില്‍ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേര്‍ക്കാറുണ്ട്.

ശ്രീപരമേശ്വരന്‍ തിരുജടയില്‍ തുമ്പപ്പൂ അണിയുന്നു എന്ന വിശ്വാസം കേരളത്തിലുണ്ട്. അതുകൊണ്ട് ശിവപ്രീതിക്കായി തുമ്പപ്പൂ അര്‍പ്പിക്കുക പതിവാണ്. തുമ്പപ്പൂവും പെരുകിന്‍പൂവും ചേര്‍ത്തുകെട്ടി ശ്രീപരമേശ്വരന് അര്‍പ്പിക്കുന്ന അനുഷ്ഠാനം കര്‍ക്കടകമാസത്തില്‍ നടത്തുന്ന പതിവ് കേരളത്തില്‍ നിലനിന്നിരുന്നു. 'തുമ്പയും പെരുകും ചാര്‍ത്തുക' എന്നാണിതറിയപ്പെട്ടിരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍