This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുമ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തുമ്പി)
 
വരി 8: വരി 8:
തുമ്പിക്ക് അതിവേഗത്തില്‍ പറക്കാന്‍ കഴിയും. ആകാശത്തില്‍ പറക്കുന്നതോടൊപ്പംതന്നെ പറക്കുന്ന മറ്റു ചെറുപ്രാണികളെ ഇവ പിടിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. തുമ്പിക്ക് ചവയ്ക്കുന്നതിന് അനുയോജ്യമായ വദനാവയവങ്ങളുണ്ട്.

-
തുമ്പികള്‍ ജലത്തിലാണ് മുട്ട നിക്ഷേപിക്കുന്നത്. മുട്ട വിരി ഞ്ഞുണ്ടാകുന്ന നിംഫുകള്‍ ജലാശയത്തിനടിത്തട്ടില്‍ വളരുന്ന സസ്യങ്ങളില്‍ പിടിച്ച് നടക്കുകയും അതിനിടയില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. നിംഫുകള്‍ ശ്വസിക്കുന്നത് ഉദരാഗ്രത്തില്‍ നിന്നു തള്ളിനില്‍ക്കുന്ന ഗില്ലുകളുടെ സഹായത്താലാണ്. നിംഫുകള്‍ പടംപൊഴിക്കാറുണ്ട് (moulting). ഇവ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത് ജലാശയത്തില്‍ത്തന്നെയാണ്. തുമ്പികള്‍ കൊതുകുകളേയും ഈച്ചകളേയും മറ്റും ഭക്ഷിക്കുന്നതിനാല്‍ മനുഷ്യന് ഉപകാരികളാകുന്നു. നിംഫുകള്‍ മത്സ്യങ്ങളുടെ ഭക്ഷണമാണ്.
+
തുമ്പികള്‍ ജലത്തിലാണ് മുട്ട നിക്ഷേപിക്കുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകള്‍ ജലാശയത്തിനടിത്തട്ടില്‍ വളരുന്ന സസ്യങ്ങളില്‍ പിടിച്ച് നടക്കുകയും അതിനിടയില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. നിംഫുകള്‍ ശ്വസിക്കുന്നത് ഉദരാഗ്രത്തില്‍ നിന്നു തള്ളിനില്‍ക്കുന്ന ഗില്ലുകളുടെ സഹായത്താലാണ്. നിംഫുകള്‍ പടംപൊഴിക്കാറുണ്ട് (moulting). ഇവ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത് ജലാശയത്തില്‍ത്തന്നെയാണ്. തുമ്പികള്‍ കൊതുകുകളേയും ഈച്ചകളേയും മറ്റും ഭക്ഷിക്കുന്നതിനാല്‍ മനുഷ്യന് ഉപകാരികളാകുന്നു. നിംഫുകള്‍ മത്സ്യങ്ങളുടെ ഭക്ഷണമാണ്.

Current revision as of 07:49, 5 ജൂലൈ 2008

തുമ്പി

Dragon fly

ഓഡോണേറ്റ (Odonata) പ്രാണിഗോത്രത്തില്‍പ്പെടുന്ന ഷഡ്പദം. ശാ.നാ. ലിബെല്ലുല ലുക്ട്യോസ (Libellula luctuosa). അരുവികളുടേയും ജലാശയങ്ങളുടേയും സമീപപ്രദേശങ്ങളിലാണ് തുമ്പികളെ ധാരാളമായി കാണാറുള്ളത്.

പ്രായപൂര്‍ത്തിയെത്തിയ തുമ്പികള്‍ വലുപ്പം കൂടിയതും മനോ ഹര വര്‍ണങ്ങളുള്ളതുമാണ്. വലുപ്പം കൂടിയ തല ശരീരവുമായി കുത്തനെ ഘടിപ്പിച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് തലയുടെ പകുതിയിലധികം വലുപ്പമുണ്ടായിരിക്കും. ഇവ സംയുക്തവും ഓസെല്ലസുകളുള്ളതുമാണ്. ശൃംഗികകള്‍ വളരെച്ചെറുതാണ്. തുമ്പിയുടെ ഉദരം നീണ്ടു മെലിഞ്ഞതും മൂന്ന് ഖണ്ഡങ്ങള്‍ മാത്രമുള്ളതുമാണ്. ആദ്യത്തെ ഖണ്ഡത്തില്‍ രണ്ട് കാലുകളുണ്ട്. രണ്ടും മൂന്നും ഖണ്ഡങ്ങള്‍ സംയോജിച്ച് സംയുക്തവക്ഷ(pterothorax)മായിത്തീര്‍ന്നിരിക്കുന്നു. സംയുക്തവക്ഷത്തില്‍ രണ്ട് ജോഡി കാലുകളും രണ്ട് ജോഡി സ്തരിത ചിറകുകളും (membraneous wings) ഉണ്ടായിരിക്കും. ചിറകുകളില്‍ ജാലിതമായ നിരവധി സിരകളുണ്ട്. പിന്‍ചിറകുകളുടെ ചുവടറ്റത്തിന് വീതി കൂടുതലുണ്ട്. തുമ്പി വിശ്രമിക്കുമ്പോള്‍ ചിറകുകള്‍ മടങ്ങാതെ ശരീരത്തിന്റെ ഇരുവശങ്ങളിലേക്കും വിരിഞ്ഞു നില്‍ക്കും. ചിറകുകള്‍ 5 മുതല്‍ 8 സെ.മീ. വരെ നീളമുള്ളതാണ്. 20 സെ.മീ. വരെ ചിറകു നീളമുള്ള ഉഷ്ണമേഖലാ തുമ്പിയിനങ്ങളേയും കണ്ടെത്തിയിട്ടുണ്ട്. കാലുകള്‍ ശരീരത്തിന്റെ മുന്‍ഭാഗത്തായതിനാല്‍ തുമ്പിക്ക് ഇരിക്കാന്‍ സൌകര്യപ്രദമാണ്. ഇവ നടക്കുംകാലുകളായി ഉപയോഗിക്കാറില്ല.

തുമ്പിക്ക് അതിവേഗത്തില്‍ പറക്കാന്‍ കഴിയും. ആകാശത്തില്‍ പറക്കുന്നതോടൊപ്പംതന്നെ പറക്കുന്ന മറ്റു ചെറുപ്രാണികളെ ഇവ പിടിച്ചു ഭക്ഷിക്കുകയും ചെയ്യുന്നു. തുമ്പിക്ക് ചവയ്ക്കുന്നതിന് അനുയോജ്യമായ വദനാവയവങ്ങളുണ്ട്.

തുമ്പികള്‍ ജലത്തിലാണ് മുട്ട നിക്ഷേപിക്കുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകള്‍ ജലാശയത്തിനടിത്തട്ടില്‍ വളരുന്ന സസ്യങ്ങളില്‍ പിടിച്ച് നടക്കുകയും അതിനിടയില്‍ ഒളിച്ചിരിക്കുകയും ചെയ്യുന്നു. നിംഫുകള്‍ ശ്വസിക്കുന്നത് ഉദരാഗ്രത്തില്‍ നിന്നു തള്ളിനില്‍ക്കുന്ന ഗില്ലുകളുടെ സഹായത്താലാണ്. നിംഫുകള്‍ പടംപൊഴിക്കാറുണ്ട് (moulting). ഇവ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത് ജലാശയത്തില്‍ത്തന്നെയാണ്. തുമ്പികള്‍ കൊതുകുകളേയും ഈച്ചകളേയും മറ്റും ഭക്ഷിക്കുന്നതിനാല്‍ മനുഷ്യന് ഉപകാരികളാകുന്നു. നിംഫുകള്‍ മത്സ്യങ്ങളുടെ ഭക്ഷണമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍