This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുങ്ഗഭദ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തുങ്ഗഭദ്ര ഠൌിഴമയവമറൃമ ദക്ഷിണ ഇന്ത്യയിലെ കൃഷ്ണാനദിയുടെ മുഖ്യ പോഷകന...)
 
വരി 1: വരി 1:
-
തുങ്ഗഭദ്ര   
+
=തുങ്ഗഭദ്ര=  
-
 
+
Tungabhadra
-
ഠൌിഴമയവമറൃമ
+
ദക്ഷിണ ഇന്ത്യയിലെ കൃഷ്ണാനദിയുടെ മുഖ്യ പോഷകനദി. കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തുങ്ഗഭദ്രയ്ക്ക് ഉദ്ദേശം 644 കി.മീ. നീളമുണ്ട്. പശ്ചിമ ഘട്ട നിരകളില്‍ നിന്ന് വെവ്വേറെ ഉദ്ഭവിക്കുന്ന തുങ്ഗ, ഭദ്ര എന്നീ ചെറുനദികള്‍ ഷിമോഗയ്ക്ക് വ.കി.വച്ച് സംഗമിച്ച് രൂപം കൊള്ളുന്ന തുങ്ഗഭദ്രാനദി ആന്ധ്രപ്രദേശിലെ കര്‍ണൂലിനു വ.കി. വച്ച് കൃഷ്ണാനദിയില്‍ ലയിക്കുന്നു.  

  കര്‍ണാടകയിലെ ഷിമോഗ, ചിത്രദുര്‍ഗ, ധാര്‍വാഡ്, ബെല്ലാറി, റെയ്ചൂര്‍, ആന്ധ്രപ്രദേശിലെ കര്‍ണൂല്‍, മെഹബൂബ്നഗര്‍ തുടങ്ങിയ ജില്ലകളുടെ പ്രധാന ജലസ്രോതസ്സാണ് തുങ്ഗഭദ്ര. ഹഗാറി, ചിന്നഹഗാറി, കുമുദവതി, വരദ, കനകഗിരിനഹ്ല, ഇഞ്ചനല്‍നഹ്ല തുടങ്ങിയവ തുങ്ഗഭദ്രയുടെ പ്രധാന പോഷകനദികളാണ്.

  ആന്ധ്രപ്രദേശില്‍ പ്രവേശിക്കുന്നതോടെ കര്‍ണൂല്‍ ജില്ലയുടെ വ. അതിരിലൂടെ ഒഴുകുന്ന തുങ്ഗഭദ്ര കര്‍ണൂലിനു ഉദ്ദേശം 29 കി.മീ. വ.കി. വച്ച് കൃഷ്ണാനദിയുമായി സംഗമിക്കുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരാവശിഷ്ടങ്ങള്‍ തുങ്ഗഭദ്രാനദീ തീരത്തുള്ള ഹംപിയില്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടക സംസ്ഥാനത്ത് തുങ്ഗഭദ്രാ നദിക്കരയിലാണ് പ്രസിദ്ധമായ ശൃംഗേരി മഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലൊന്നാണ് ശൃംഗേരി.

Current revision as of 07:07, 5 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍