This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുകല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തുകല്‍= ഘലമവേലൃ സംസ്കരിച്ച് പതം വരുത്തിയ മൃഗചര്‍മം. മൃഗചര്‍മത്തില്...)
 
വരി 1: വരി 1:
=തുകല്‍=   
=തുകല്‍=   
 +
Leather
-
ഘലമവേലൃ
+
സംസ്കരിച്ച് പതം വരുത്തിയ മൃഗചര്‍മം. മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (epidermis) നീക്കംചെയ്തശേഷം ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. ചര്‍മം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഊറയ്ക്കിടുന്നതോടെ ചര്‍മം, ജലത്തില്‍ അലേയവും ചീയാത്തതും ആയ തുകല്‍ ആയിത്തീരുന്നു. ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചര്‍മത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചര്‍മത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങള്‍.
-
സംസ്കരിച്ച് പതം വരുത്തിയ മൃഗചര്‍മം. മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (ലുശറലൃാശ) നീക്കംചെയ്തശേഷം ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. ചര്‍മം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഊറയ്ക്കിടുന്നതോടെ ചര്‍മം, ജലത്തില്‍ അലേയവും ചീയാത്തതും ആയ തുകല്‍ ആയിത്തീരുന്നു. ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചര്‍മത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചര്‍മത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങള്‍.
+
മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോ ഗിക്കാം. എന്നാല്‍ കന്നുകാലികള്‍, ചെമ്മരിയാട്, ആട്, പന്നി, കുതിര, നീര്‍നായ (Seal), നീര്‍ക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. കങ്കാരു, മുതല, ചീങ്കണ്ണി, പാമ്പ്, പല്ലി, ഒട്ടകപ്പക്ഷി, ഒട്ടകം, തിമിംഗലം, ആന (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.
-
മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോ ഗിക്കാം. എന്നാല്‍ കന്നുകാലികള്‍, ചെമ്മരിയാട്, ആട്, പന്നി, കുതിര, നീര്‍നായ (ടലമഹ), നീര്‍ക്കുതിര (ണമഹൃൌലെ) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. കങ്കാരു, മുതല, ചീങ്കണ്ണി, പാമ്പ്, പല്ലി, ഒട്ടകപ്പക്ഷി, ഒട്ടകം, തിമിംഗലം, ആന (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.
+
മൃഗങ്ങളുടെ ചര്‍മത്തിന് മൂന്ന് പാളികളുണ്ട് - ചര്‍മത്തിലെ വര്‍ണക പദാര്‍ഥവും രോമമൂലവും അടങ്ങുന്ന അധിചര്‍മം, യഥാര്‍ഥ ചര്‍മം (dermis), അധശ്ചര്‍മം (hypodermis). രണ്ടാമത്തെ പാളിയായ യഥാര്‍ഥ ചര്‍മമാണ് തുകല്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഈ ചര്‍മപാളിയില്‍ മുഖ്യമായും കൊലാജന്‍ നാരുകളാണ് അടങ്ങിയിട്ടുള്ളത്. ചര്‍മത്തിനെ തുകലാക്കി മാറ്റുന്ന പ്രക്രിയയ്ക്കു മൂന്ന് ഘട്ടങ്ങളുണ്ട്. (i) വൃത്തിയാക്കല്‍, (ii) ടാനിങ്, (iii) മിനുസപ്പെടുത്തല്‍. പാദരക്ഷകളുടെ നിര്‍മാണത്തിനാണ് തുകല്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ചര്‍മത്തിന്റെ നാരുപോലെയുള്ള ഘടന തുകലിലും നിലനിര്‍ത്തുക എന്നതാണ് സര്‍വപ്രധാനം. വായുവിനും ബാഷ്പകണികകള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ തുകലിനുവേണ്ട സരന്ധ്രത നല്കുന്നത് ഈ സവിശേഷ ഘടനയാണ്. പാദരക്ഷകള്‍ക്കുപുറമേ ഇരിപ്പിടങ്ങള്‍, മെത്ത, തലയിണ എന്നിവയുടെ പുറംചട്ട, ബാഗുകള്‍, ബ്രീഫ്കേസുകള്‍, ബെല്‍റ്റുകള്‍, യന്ത്രഭാഗങ്ങള്‍, കൈയുറകള്‍, ജാക്കറ്റുകള്‍ തുടങ്ങി അനവധി വസ്തുക്കള്‍ തുകല്‍ കൊണ്ട് നിര്‍മിക്കാറുണ്ട്.
-
മൃഗങ്ങളുടെ ചര്‍മത്തിന് മൂന്ന് പാളികളുണ്ട് - ചര്‍മത്തിലെ വര്‍ണക പദാര്‍ഥവും രോമമൂലവും അടങ്ങുന്ന അധിചര്‍മം, യഥാര്‍ഥ ചര്‍മം (റലൃാശ), അധശ്ചര്‍മം (വ്യുീറലൃാശ). രണ്ടാമത്തെ പാളിയായ യഥാര്‍ഥ ചര്‍മമാണ് തുകല്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഈ ചര്‍മപാളിയില്‍ മുഖ്യമായും കൊലാജന്‍ നാരുകളാണ് അടങ്ങിയിട്ടുള്ളത്. ചര്‍മത്തിനെ തുകലാക്കി മാറ്റുന്ന പ്രക്രിയയ്ക്കു മൂന്ന് ഘട്ടങ്ങളുണ്ട്. (ശ) വൃത്തിയാക്കല്‍, (ശശ) ടാനിങ്, (ശശശ) മിനുസപ്പെടുത്തല്‍. പാദരക്ഷകളുടെ നിര്‍മാണത്തിനാണ് തുകല്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ചര്‍മത്തിന്റെ നാരുപോലെയുള്ള ഘടന തുകലിലും നിലനിര്‍ത്തുക എന്നതാണ് സര്‍വപ്രധാനം. വായുവിനും ബാഷ്പകണികകള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ തുകലിനുവേണ്ട സരന്ധ്രത നല്കുന്നത് ഈ സവിശേഷ ഘടനയാണ്. പാദരക്ഷകള്‍ക്കുപുറമേ ഇരിപ്പിടങ്ങള്‍, മെത്ത, തലയിണ എന്നിവയുടെ പുറംചട്ട, ബാഗുകള്‍, ബ്രീഫ്കേസുകള്‍, ബെല്‍റ്റുകള്‍, യന്ത്രഭാഗങ്ങള്‍, കൈയുറകള്‍, ജാക്കറ്റുകള്‍ തുടങ്ങി അനവധി വസ്തുക്കള്‍ തുകല്‍ കൊണ്ട് നിര്‍മിക്കാറുണ്ട്.
+
'''സംസ്കരണം.''' മൃഗചര്‍മം സംസ്കരിക്കുന്ന വിദ്യ മനുഷ്യന്‍ പ്രാചീനകാലം മുതല്‍ക്കേ സ്വായത്തമാക്കിയിരുന്നു. പ്രാചീനകാലത്ത് തണുപ്പില്‍നിന്നു രക്ഷ നേടാനായി മൃഗചര്‍മം ഉപയോഗിച്ചിരുന്നുവെങ്കിലും ചര്‍മം സംസ്ക്കരിച്ച് എടുത്തു തുടങ്ങിയത് എങ്ങനെ എന്നത് വ്യക്തമല്ല. വെറുതെ ഉണക്കിയെടുക്കുന്ന മൃഗചര്‍മം വളരെ വേഗം കട്ടിയാവുകയും പൊട്ടിപ്പോവുകയും ചെയ്യും. മാത്രമല്ല, നനഞ്ഞാല്‍ ചീഞ്ഞു പോവുകയും ചെയ്യും. മൃഗചര്‍മത്തിനു പുറത്ത് സ്വാഭാവിക കൊഴുപ്പ് തേച്ചുപിടിപ്പിച്ച് ഉണക്കുകയായിരിക്കണം ആദ്യകാലത്ത് ചെയ്തിരുന്നത്. ചര്‍മത്തിന് മാര്‍ദവവും നമ്യതയും നല്കുവാനും ജലരോധകമാക്കാനും ഇതുപകരിക്കും. പുക കൊള്ളിച്ചും ചര്‍മം സംസ്കരിക്കാനാകും. ഊറയ്ക്കിടുന്നതിനു (tanning) പകരം പടിക്കാരമോ, ഉപ്പോ കൊണ്ട് ചര്‍മം വെളുപ്പിക്കുക അതായത് 'ടോ' ചെയ്യുക(മേംശിഴ)യായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്. എന്നാല്‍ ഈര്‍പ്പം തട്ടാതെ ഉണക്കി സൂക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മാത്രമേ ഈ സംസ്കരണം തൃപ്തികരമായിരുന്നുള്ളൂ.
-
 
+
-
സംസ്കരണം. മൃഗചര്‍മം സംസ്കരിക്കുന്ന വിദ്യ മനുഷ്യന്‍ പ്രാചീനകാലം മുതല്‍ക്കേ സ്വായത്തമാക്കിയിരുന്നു. പ്രാചീനകാലത്ത് തണുപ്പില്‍നിന്നു രക്ഷ നേടാനായി മൃഗചര്‍മം ഉപയോഗിച്ചിരുന്നുവെങ്കിലും ചര്‍മം സംസ്ക്കരിച്ച് എടുത്തു തുടങ്ങിയത് എങ്ങനെ എന്നത് വ്യക്തമല്ല. വെറുതെ ഉണക്കിയെടുക്കുന്ന മൃഗചര്‍മം വളരെ വേഗം കട്ടിയാവുകയും പൊട്ടിപ്പോവുകയും ചെയ്യും. മാത്രമല്ല, നനഞ്ഞാല്‍ ചീഞ്ഞു പോവുകയും ചെയ്യും. മൃഗചര്‍മത്തിനു പുറത്ത് സ്വാഭാവിക കൊഴുപ്പ് തേച്ചുപിടിപ്പിച്ച് ഉണക്കുകയായിരിക്കണം ആദ്യകാലത്ത് ചെയ്തിരുന്നത്. ചര്‍മത്തിന് മാര്‍ദവവും നമ്യതയും നല്കുവാനും ജലരോധകമാക്കാനും ഇതുപകരിക്കും. പുക കൊള്ളിച്ചും ചര്‍മം സംസ്കരിക്കാനാകും. ഊറയ്ക്കിടുന്നതിനു (മിിേശിഴ) പകരം പടിക്കാരമോ, ഉപ്പോ കൊണ്ട് ചര്‍മം വെളുപ്പിക്കുക അതായത് 'ടോ' ചെയ്യുക(മേംശിഴ)യായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്. എന്നാല്‍ ഈര്‍പ്പം തട്ടാതെ ഉണക്കി സൂക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മാത്രമേ ഈ സംസ്കരണം തൃപ്തികരമായിരുന്നുള്ളൂ.
+
ടാനിനുകളടങ്ങിയ മരങ്ങളാല്‍ ചുറ്റപ്പെട്ട തടാകങ്ങളിലോ മറ്റോ ദീര്‍ഘനാള്‍ കിടന്ന മൃഗചര്‍മത്തിനുണ്ടായ മാറ്റം മനസ്സിലാക്കാനിടയായതില്‍നിന്നാകാം സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ചില പദാര്‍ഥങ്ങള്‍കൊണ്ട് ചര്‍മം സംസ്കരിക്കാനാകും എന്നു കണ്ടെത്തിയത്. പുരാതനകാലത്തുതന്നെ ഈജിപ്തില്‍ ടോയിങ്, ടാനിങ് പ്രക്രിയകള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.  

ചില ക്രോമിയം ലവണങ്ങള്‍ തുകല്‍ സംസ്കരണത്തിനുപയോഗിക്കാം എന്നു കണ്ടെത്തിയത് തുകല്‍ നിര്‍മാണത്തിലെ വിപ്ളവകരമായ ഒരു വഴിത്തിരിവായി. അഗസ്റ്റസ് ഷുള്‍സ് (അൌഴൌൌ ടരവൌഹ്വ) എന്ന യു.എസ്. രസതന്ത്രജ്ഞനാണ് 1884-ല്‍ ഈ പ്രക്രിയ കണ്ടുപിടിച്ചത്. ക്ഷാരീയ ക്രോമിയം ക്ളോറൈഡിന്റെ   നേര്‍ത്ത ലായനിയില്‍ മുക്കിവയ്ക്കുന്ന ഏകലീനക (ീില യമവേ)പ്രക്രിയ 1893-ല്‍ പ്രയോഗത്തില്‍ വന്നു. 1970-ല്‍ ക്ഷാരീയ ക്രോമിയം സള്‍ഫേറ്റ് ഉപയോഗിച്ചുള്ള ടാനിങ് നിലവില്‍വന്നു. ലഘുവും വേഗത കൂടിയതുമായ ഈ ടാനിങ് പ്രക്രിയ സസ്യടാനിങ്ങിന്റെ സ്ഥാനം വളരെ വേഗം അപഹരിച്ചു. സസ്യ ടാനിങ് വഴി ഘനവും ഉറപ്പും ജലരോധകതയും കൂടിയ തുകല്‍ ലഭിക്കുമ്പോള്‍ ക്രോം ടാനിങ് വഴി മാര്‍ദവവും ഇലാസ്തികതയും ഉള്ള തുകലാണ് ലഭിക്കുന്നത്.
+
ചില ക്രോമിയം ലവണങ്ങള്‍ തുകല്‍ സംസ്കരണത്തിനുപയോഗിക്കാം എന്നു കണ്ടെത്തിയത് തുകല്‍ നിര്‍മാണത്തിലെ വിപ്ളവകരമായ ഒരു വഴിത്തിരിവായി. അഗസ്റ്റസ് ഷുള്‍സ് (Augustus Schultz) എന്ന യു.എസ്. രസതന്ത്രജ്ഞനാണ് 1884-ല്‍ ഈ പ്രക്രിയ കണ്ടുപിടിച്ചത്. ക്ഷാരീയ ക്രോമിയം ക്ലോറൈഡിന്റെ   നേര്‍ത്ത ലായനിയില്‍ മുക്കിവയ്ക്കുന്ന ഏകലീനക (one bath)പ്രക്രിയ 1893-ല്‍ പ്രയോഗത്തില്‍ വന്നു. 1970-ല്‍ ക്ഷാരീയ ക്രോമിയം സള്‍ഫേറ്റ് ഉപയോഗിച്ചുള്ള ടാനിങ് നിലവില്‍വന്നു. ലഘുവും വേഗത കൂടിയതുമായ ഈ ടാനിങ് പ്രക്രിയ സസ്യടാനിങ്ങിന്റെ സ്ഥാനം വളരെ വേഗം അപഹരിച്ചു. സസ്യ ടാനിങ് വഴി ഘനവും ഉറപ്പും ജലരോധകതയും കൂടിയ തുകല്‍ ലഭിക്കുമ്പോള്‍ ക്രോം ടാനിങ് വഴി മാര്‍ദവവും ഇലാസ്തികതയും ഉള്ള തുകലാണ് ലഭിക്കുന്നത്.
സിര്‍കോണിയം ലവണങ്ങള്‍ ഉപയോഗിച്ച് സംസ്കരിക്കുന്നതു വഴി വെള്ളനിറത്തിലുള്ള തുകല്‍ ലഭിക്കും.  ക്രോം ഉപയോഗിച്ചു സംസ്കരിച്ച തുകലിന്റെ നിറം മാറ്റുവാനും ജലരോധകത ഉയര്‍ത്തുവാനും സസ്യടാനിങ്ങിനു മുമ്പുള്ള ഒരു പരിചരണമെന്ന നിലയ്ക്കും ആണ് സിര്‍കോണിയം ടാനിങ് വ്യാപകമായിട്ടുള്ളത്. പില്ക്കാലത്ത് പല രാസവസ്തുക്കളും ടാനിങ്ങിനായി ഉപയോഗിച്ചുതുടങ്ങി.  

എണ്ണ ഉപയോഗിച്ചുള്ള മറ്റൊരു ടാനിങ് പ്രക്രിയ (ഛശഹ ഠമിിശിഴ) ഷാമ്വാ തോല്‍ (ഇവമാീശ), മൃദുരോമചര്‍മം എന്നിവയുടെ ഉത്പാദനത്തിനുപയോഗിക്കാറുണ്ട്.
+
എണ്ണ ഉപയോഗിച്ചുള്ള മറ്റൊരു ടാനിങ് പ്രക്രിയ (Oil Tanning) ഷാമ്വാ തോല്‍ (Chamois), മൃദുരോമചര്‍മം എന്നിവയുടെ ഉത്പാദനത്തിനുപയോഗിക്കാറുണ്ട്.
-
മെലാമിന്‍ റെസിനുകള്‍, സള്‍ഫോണൈല്‍ ക്ളോറൈഡ്, ഇരുമ്പു ലവണങ്ങള്‍ തുടങ്ങിയവയും ചില സവിശേഷയിനം തുകല്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ കരുവേലം  (ആമയൌഹ), താന്നി, ആവാരം എന്നീ മരങ്ങളില്‍ നിന്നാണ് ടാനിങ് പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുകല്‍ നിര്‍മാണത്തിന് വ്യത്യസ്ത പ്രക്രിയകളാണ് അവലംബിച്ചുവരുന്നത്.
+
മെലാമിന്‍ റെസിനുകള്‍, സള്‍ഫോണൈല്‍ ക്ലോറൈഡ്, ഇരുമ്പു ലവണങ്ങള്‍ തുടങ്ങിയവയും ചില സവിശേഷയിനം തുകല്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ കരുവേലം  (Babul), താന്നി, ആവാരം എന്നീ മരങ്ങളില്‍ നിന്നാണ് ടാനിങ് പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുകല്‍ നിര്‍മാണത്തിന് വ്യത്യസ്ത പ്രക്രിയകളാണ് അവലംബിച്ചുവരുന്നത്.

Current revision as of 06:34, 5 ജൂലൈ 2008

തുകല്‍

Leather

സംസ്കരിച്ച് പതം വരുത്തിയ മൃഗചര്‍മം. മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (epidermis) നീക്കംചെയ്തശേഷം ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. ചര്‍മം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഊറയ്ക്കിടുന്നതോടെ ചര്‍മം, ജലത്തില്‍ അലേയവും ചീയാത്തതും ആയ തുകല്‍ ആയിത്തീരുന്നു. ഉരഞ്ഞ് തേയ്മാനം സംഭവിക്കുന്നതിനേയും വെള്ളം ഊറി കടക്കുന്നതിനേയും പ്രതിരോധിക്കാനുള്ള ക്ഷമത, മിതമായ താപരോധശേഷി എന്നിവ ഇതുവഴി ചര്‍മത്തിനു ലഭിക്കുന്നു. വലിവുറപ്പ്, ഇലാസ്തികത, വഴക്കം എന്നിവയാണ് ചര്‍മത്തെ അപേക്ഷിച്ച് തുകലിനുള്ള മറ്റു ഗുണങ്ങള്‍.

മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോ ഗിക്കാം. എന്നാല്‍ കന്നുകാലികള്‍, ചെമ്മരിയാട്, ആട്, പന്നി, കുതിര, നീര്‍നായ (Seal), നീര്‍ക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. കങ്കാരു, മുതല, ചീങ്കണ്ണി, പാമ്പ്, പല്ലി, ഒട്ടകപ്പക്ഷി, ഒട്ടകം, തിമിംഗലം, ആന (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.

മൃഗങ്ങളുടെ ചര്‍മത്തിന് മൂന്ന് പാളികളുണ്ട് - ചര്‍മത്തിലെ വര്‍ണക പദാര്‍ഥവും രോമമൂലവും അടങ്ങുന്ന അധിചര്‍മം, യഥാര്‍ഥ ചര്‍മം (dermis), അധശ്ചര്‍മം (hypodermis). രണ്ടാമത്തെ പാളിയായ യഥാര്‍ഥ ചര്‍മമാണ് തുകല്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഈ ചര്‍മപാളിയില്‍ മുഖ്യമായും കൊലാജന്‍ നാരുകളാണ് അടങ്ങിയിട്ടുള്ളത്. ചര്‍മത്തിനെ തുകലാക്കി മാറ്റുന്ന പ്രക്രിയയ്ക്കു മൂന്ന് ഘട്ടങ്ങളുണ്ട്. (i) വൃത്തിയാക്കല്‍, (ii) ടാനിങ്, (iii) മിനുസപ്പെടുത്തല്‍. പാദരക്ഷകളുടെ നിര്‍മാണത്തിനാണ് തുകല്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ചര്‍മത്തിന്റെ നാരുപോലെയുള്ള ഘടന തുകലിലും നിലനിര്‍ത്തുക എന്നതാണ് സര്‍വപ്രധാനം. വായുവിനും ബാഷ്പകണികകള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ തുകലിനുവേണ്ട സരന്ധ്രത നല്കുന്നത് ഈ സവിശേഷ ഘടനയാണ്. പാദരക്ഷകള്‍ക്കുപുറമേ ഇരിപ്പിടങ്ങള്‍, മെത്ത, തലയിണ എന്നിവയുടെ പുറംചട്ട, ബാഗുകള്‍, ബ്രീഫ്കേസുകള്‍, ബെല്‍റ്റുകള്‍, യന്ത്രഭാഗങ്ങള്‍, കൈയുറകള്‍, ജാക്കറ്റുകള്‍ തുടങ്ങി അനവധി വസ്തുക്കള്‍ തുകല്‍ കൊണ്ട് നിര്‍മിക്കാറുണ്ട്.

സംസ്കരണം. മൃഗചര്‍മം സംസ്കരിക്കുന്ന വിദ്യ മനുഷ്യന്‍ പ്രാചീനകാലം മുതല്‍ക്കേ സ്വായത്തമാക്കിയിരുന്നു. പ്രാചീനകാലത്ത് തണുപ്പില്‍നിന്നു രക്ഷ നേടാനായി മൃഗചര്‍മം ഉപയോഗിച്ചിരുന്നുവെങ്കിലും ചര്‍മം സംസ്ക്കരിച്ച് എടുത്തു തുടങ്ങിയത് എങ്ങനെ എന്നത് വ്യക്തമല്ല. വെറുതെ ഉണക്കിയെടുക്കുന്ന മൃഗചര്‍മം വളരെ വേഗം കട്ടിയാവുകയും പൊട്ടിപ്പോവുകയും ചെയ്യും. മാത്രമല്ല, നനഞ്ഞാല്‍ ചീഞ്ഞു പോവുകയും ചെയ്യും. മൃഗചര്‍മത്തിനു പുറത്ത് സ്വാഭാവിക കൊഴുപ്പ് തേച്ചുപിടിപ്പിച്ച് ഉണക്കുകയായിരിക്കണം ആദ്യകാലത്ത് ചെയ്തിരുന്നത്. ചര്‍മത്തിന് മാര്‍ദവവും നമ്യതയും നല്കുവാനും ജലരോധകമാക്കാനും ഇതുപകരിക്കും. പുക കൊള്ളിച്ചും ചര്‍മം സംസ്കരിക്കാനാകും. ഊറയ്ക്കിടുന്നതിനു (tanning) പകരം പടിക്കാരമോ, ഉപ്പോ കൊണ്ട് ചര്‍മം വെളുപ്പിക്കുക അതായത് 'ടോ' ചെയ്യുക(മേംശിഴ)യായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്. എന്നാല്‍ ഈര്‍പ്പം തട്ടാതെ ഉണക്കി സൂക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മാത്രമേ ഈ സംസ്കരണം തൃപ്തികരമായിരുന്നുള്ളൂ.

ടാനിനുകളടങ്ങിയ മരങ്ങളാല്‍ ചുറ്റപ്പെട്ട തടാകങ്ങളിലോ മറ്റോ ദീര്‍ഘനാള്‍ കിടന്ന മൃഗചര്‍മത്തിനുണ്ടായ മാറ്റം മനസ്സിലാക്കാനിടയായതില്‍നിന്നാകാം സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ചില പദാര്‍ഥങ്ങള്‍കൊണ്ട് ചര്‍മം സംസ്കരിക്കാനാകും എന്നു കണ്ടെത്തിയത്. പുരാതനകാലത്തുതന്നെ ഈജിപ്തില്‍ ടോയിങ്, ടാനിങ് പ്രക്രിയകള്‍ പ്രചാരത്തിലുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.

ചില ക്രോമിയം ലവണങ്ങള്‍ തുകല്‍ സംസ്കരണത്തിനുപയോഗിക്കാം എന്നു കണ്ടെത്തിയത് തുകല്‍ നിര്‍മാണത്തിലെ വിപ്ളവകരമായ ഒരു വഴിത്തിരിവായി. അഗസ്റ്റസ് ഷുള്‍സ് (Augustus Schultz) എന്ന യു.എസ്. രസതന്ത്രജ്ഞനാണ് 1884-ല്‍ ഈ പ്രക്രിയ കണ്ടുപിടിച്ചത്. ക്ഷാരീയ ക്രോമിയം ക്ലോറൈഡിന്റെ നേര്‍ത്ത ലായനിയില്‍ മുക്കിവയ്ക്കുന്ന ഏകലീനക (one bath)പ്രക്രിയ 1893-ല്‍ പ്രയോഗത്തില്‍ വന്നു. 1970-ല്‍ ക്ഷാരീയ ക്രോമിയം സള്‍ഫേറ്റ് ഉപയോഗിച്ചുള്ള ടാനിങ് നിലവില്‍വന്നു. ലഘുവും വേഗത കൂടിയതുമായ ഈ ടാനിങ് പ്രക്രിയ സസ്യടാനിങ്ങിന്റെ സ്ഥാനം വളരെ വേഗം അപഹരിച്ചു. സസ്യ ടാനിങ് വഴി ഘനവും ഉറപ്പും ജലരോധകതയും കൂടിയ തുകല്‍ ലഭിക്കുമ്പോള്‍ ക്രോം ടാനിങ് വഴി മാര്‍ദവവും ഇലാസ്തികതയും ഉള്ള തുകലാണ് ലഭിക്കുന്നത്.

സിര്‍കോണിയം ലവണങ്ങള്‍ ഉപയോഗിച്ച് സംസ്കരിക്കുന്നതു വഴി വെള്ളനിറത്തിലുള്ള തുകല്‍ ലഭിക്കും. ക്രോം ഉപയോഗിച്ചു സംസ്കരിച്ച തുകലിന്റെ നിറം മാറ്റുവാനും ജലരോധകത ഉയര്‍ത്തുവാനും സസ്യടാനിങ്ങിനു മുമ്പുള്ള ഒരു പരിചരണമെന്ന നിലയ്ക്കും ആണ് സിര്‍കോണിയം ടാനിങ് വ്യാപകമായിട്ടുള്ളത്. പില്ക്കാലത്ത് പല രാസവസ്തുക്കളും ടാനിങ്ങിനായി ഉപയോഗിച്ചുതുടങ്ങി.

എണ്ണ ഉപയോഗിച്ചുള്ള മറ്റൊരു ടാനിങ് പ്രക്രിയ (Oil Tanning) ഷാമ്വാ തോല്‍ (Chamois), മൃദുരോമചര്‍മം എന്നിവയുടെ ഉത്പാദനത്തിനുപയോഗിക്കാറുണ്ട്.

മെലാമിന്‍ റെസിനുകള്‍, സള്‍ഫോണൈല്‍ ക്ലോറൈഡ്, ഇരുമ്പു ലവണങ്ങള്‍ തുടങ്ങിയവയും ചില സവിശേഷയിനം തുകല്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ കരുവേലം (Babul), താന്നി, ആവാരം എന്നീ മരങ്ങളില്‍ നിന്നാണ് ടാനിങ് പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള തുകല്‍ നിര്‍മാണത്തിന് വ്യത്യസ്ത പ്രക്രിയകളാണ് അവലംബിച്ചുവരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍