This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീവ്ര കന്നുകാലി വികസന പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 5 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തീവ്ര കന്നുകാലി വികസന പദ്ധതി

Intensive Cattle Development Project(I.C.D.P)

തിരഞ്ഞെടുത്ത കന്നുകാലികളുടെ വര്‍ഗോദ്ധാരണ മാര്‍ഗത്തിലൂടെയുള്ള ക്ഷീര വികസന പദ്ധതി.

ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുള്ളതുപോലെ കേരളത്തില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 280 ഗ്രാമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധ കന്നുകാലി വര്‍ഗോദ്ധാരണ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ വേണ്ടിയാണ് തീവ്ര കന്നുകാലി വികസന പദ്ധതി നിലവില്‍ വന്നത്.

ഒരു പ്രത്യേക പ്രദേശത്ത് പാലുത്പാദനം നിശ്ചിത കാലയളവുകൊണ്ട് നിശ്ചിത തോതില്‍ ഉയര്‍ത്തുന്നതിനു വേണ്ടി ആ പ്രദേശത്തെ കന്നുകാലികളെ തിരഞ്ഞെടുത്ത് വര്‍ഗോദ്ധാരണ മാര്‍ഗങ്ങളിലൂടെ സജ്ജമാക്കുക എന്നുള്ള ലക്ഷ്യമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തെ കന്നുകാലികളുടെ സംഖ്യ ചുരുങ്ങിയത് ഒരു ലക്ഷമായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.

കന്നുകാലി വികസനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തില്‍ തീവ്ര കന്നുകാലി വികസന പദ്ധതി ആരംഭിക്കുന്നത് (1968). പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള ദേശീയ നയം അനുസരിച്ചാണ് കേരളത്തില്‍ സങ്കരയിനം കന്നുകാലികളെ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ കേരളത്തിലെ മൃഗസംരക്ഷണ മേഖലയെ വികസിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഉണ്ടായത്. ഈ കാലയളവിലാണ് കീ വില്ലേജ് സ്കീം (Key village scheem) പ്രകാരം കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനത്തിനുള്ള സൌകര്യങ്ങള്‍ നടപ്പിലാക്കിയത്. തുടര്‍ന്നുള്ള പഞ്ചവത്സര പദ്ധതികളിലും ഇത് തുടര്‍ന്നു പോരുന്നു. അഞ്ചാം പഞ്ചവത്സരപദ്ധതിയില്‍ കീ വില്ലേജ് സ്കീമും തീവ്ര കന്നുകാലി വികസന പദ്ധതിയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനത്തിനുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ 1500-ലധികം കൃത്രിമ ബീജാധാന കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഊര്‍ജിത കന്നുകാലി വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍:

1. പദ്ധതിപ്രദേശത്തെ കന്നുകാലികളുടെ ഗുണമേന്മ മെച്ച പ്പെടുത്തുക.

2. പാലുത്പാദനച്ചെലവ് കുറയ്ക്കുന്നതിനായി പദ്ധതിപ്രദേശത്ത് വ്യാപകമായി പുല്‍ക്കൃഷി നടപ്പിലാക്കുക.

3. തൊഴില്‍രഹിതരായ ഗ്രാമീണജനതയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

4. ദുര്‍ബലവിഭാഗങ്ങളുടെ പോഷകാഹാരമൂല്യം വര്‍ധിപ്പിക്കുക.

പാലിന്റേയും പാലുത്പന്നങ്ങളുടെയും വര്‍ധിച്ച ആവശ്യത്തി നനുസരിച്ച് ഇവ ലഭ്യമാകണമെങ്കില്‍ കന്നുകാലികളുടെ ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ഇതുവഴി ഉത്പാദനക്ഷമത കൂടുതലുള്ള സങ്കരയിനം പശുക്കളെ വളര്‍ത്തിയെടുക്കുകയും വേണം. ഇതിനെ ലക്ഷ്യമാക്കിയാണ് തീവ്ര കന്നുകാലി വികസന പദ്ധതിയുടെ കീഴില്‍ കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ആകെ ഒമ്പതു ഐ.സി.ഡി.പി (I.C.D.P) കേന്ദ്രങ്ങളും ഇവയുടെ കീഴില്‍ 38 പ്രാദേശിക ബീജസങ്കലന കേന്ദ്രങ്ങളും 1513-ഓളം ഉപകേന്ദ്രങ്ങളും ഉണ്ട്.

തീവ്ര കന്നുകാലി വികസന പദ്ധതികള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്: Image:p686.png

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍