This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:57, 7 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തീരം

ഇീമ

സമുദ്രങ്ങളുടേയൊ വിസ്തൃതങ്ങളായ ഇതര ജലാശയങ്ങളുടേയൊ അരികു ചേര്‍ന്നു കിടക്കുന്നതും തിരമാലകളുമായുള്ള അന്യോന്യ പ്രക്രിയകള്‍ക്കു വിധേയമാകുന്നതുമായ കരഭാഗം. സമുദ്രവിജ്ഞാനീയത്തില്‍ കടല്‍ത്തീരങ്ങളെ വിവക്ഷിക്കാനാണ് പൊതുവേ ഈ സംജ്ഞ ഉപയോഗിക്കുന്നത്.

 കടലിറമ്പില്‍ നിന്നുള്ള തീരപ്രദേശത്തിന്റെ വീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. ഭൂഘടനയിലെ വ്യത്യാസം തീരത്തിന്റെ വീതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പ്രാദേശിക ഭൂപ്രകൃതി, ശിലാഘടന, സമുദ്രനിരപ്പിന്റെ സ്ഥായിത്വം എന്നിവയും തീരഘടനയെ നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. കടലിന്റെ അനിയന്ത്രിതമായ അപരദന പ്രക്രിയയ്ക്ക് എപ്പോഴും വിധേയമായിക്കൊണ്ടിരിക്കുന്ന ഭൂഭാഗമാണ് തീരം. തിരകളും ജലപ്രവാഹങ്ങളുമാണ് തീരപ്രദേശത്തെ പ്രധാന അപരദന കാരകങ്ങള്‍. നദികള്‍, ഹിമാനികള്‍, കാറ്റ്, ഭൂചലനം തുടങ്ങിയ ഇതര നൈസര്‍ഗിക കാരകങ്ങളും തീരമേഖലയിലെ അപരദന പ്രക്രിയയെ സ്വാധീനിക്കാറുണ്ട്. തിരമാലകളുടെ നിരന്തരമായ പ്രവര്‍ത്തനം മൂലം തീരദേശത്ത് പുതിയ ഭൂരൂപങ്ങള്‍ രൂപംകൊള്ളുക സാധാരണമാണ്. തിരകളുടെ അപരദനഫലമായി നീക്കം ചെയ്യുന്ന അവസാദ ഘടകങ്ങള്‍ വലുപ്പത്തിനനുസൃതമായി നിക്ഷേപിക്കപ്പെടുന്നു. ശക്തമായ തിരകളുടേയും ജലധാരകളുടേയും അഭാവത്തില്‍ പൊതുവേ മണലും ചരലും തീരത്തോടടുത്ത് നിക്ഷേപിക്കപ്പെടുമ്പോള്‍ നിരപ്പായ കടല്‍പ്പുറങ്ങളും (യലമരവ), മണല്‍ തിട്ടകളും (ുശ യമൃ) രൂപം കൊള്ളുന്നു. എന്നാല്‍ പ്രക്ഷുബ്ധാവസ്ഥയില്‍ രൂപം കൊള്ളുന്ന കൂറ്റന്‍ തിരമാലകള്‍ മണല്‍, ചരല്‍, പാറക്കഷണങ്ങള്‍ തുടങ്ങിയവയെ തീരത്തേക്കു വഹിച്ചുകൊണ്ടുവരുന്നതിന്റെ ഫലമായി തീരം ശക്തമായ അപരദനത്തിനു വിധേയമാകുന്നു. നദികളും കാറ്റും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങളില്‍ ഏറിയ പങ്കും കടല്‍ത്തീരങ്ങളിലാണ് നിക്ഷേപിക്കപ്പെടുന്നത്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന അവസാദങ്ങളില്‍ മണലിനേക്കാള്‍ വലുപ്പം കുറഞ്ഞവയെ തിരകള്‍ ആഴക്കടലിലേക്ക് വഹിച്ചുകൊണ്ടുപോയി നിക്ഷേപിക്കുന്നു. സമുദ്രതീരത്ത് നിക്ഷേപിക്കപ്പെടുന്ന മണലിന്റേയും തിരമാലകളുടെ അപരദനപ്രക്രിയയാല്‍ നീക്കം ചെയ്യപ്പെടുന്ന മണലിന്റേയും പരിമാണം സമതുലിതമാകുമ്പോള്‍ മാത്രമേ ബീച്ചുകള്‍ നിലനില്ക്കുകയുള്ളൂ.
 കരയിലേക്ക് വീശുന്ന കാറ്റ്, കാറ്റിനാല്‍ രൂപം കൊള്ളുന്ന തിരകള്‍, തീരദേശശിലകളുടെ ദൃഢത എന്നിവ തിരകളുടെ അപരദനത്തിന്റെ വേഗതയേയും തീവ്രതയേയും നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു. താരതമ്യേന കാഠിന്യം കുറഞ്ഞ ശിലകളാണ് തിരമാലകളുടെ അപരദനത്തിന് വളരെപ്പെട്ടെന്ന് വിധേയമാകുന്നത്. അപരദനത്തെ കാലങ്ങളോളം അതിജീവിക്കുന്ന ശിലകള്‍ നൈസര്‍ഗിക മുനമ്പുകളായി നിലനില്ക്കും.
 തിരകളുടെ അപരദന ശക്തിയും അവയ്ക്ക് അവസാദങ്ങളെ തീരത്തേക്കു വഹിച്ചുകൊണ്ടുവന്നു നിക്ഷേപിക്കാനുള്ള ശേഷിയും തീരസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. കടല്‍ത്തീരത്തെ മണല്‍നിക്ഷേപത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തിക്കൊണ്ടാണ് ഫലപ്രദമായ തീരസംരക്ഷണം സാധ്യമാക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ ഇപ്പോള്‍ സാര്‍വത്രികമായി പ്രയോഗത്തിലുണ്ട്. തീരത്തിന് അനുയോജ്യമാംവിധം കടല്‍ഭിത്തികള്‍, തരംഗരോധികള്‍, കല്ലടുക്കുകള്‍, ജെട്ടികള്‍ തുടങ്ങിയവ നിര്‍മിച്ചാണ് പൊതുവേ തീരസംരക്ഷണം നടത്തുന്നത്. സമുദ്ര സാമീപ്യമുള്ള കരഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ കടലോര പരിസ്ഥിതിക്ക് മുഖ്യ പങ്കാണുള്ളത്. കൃത്രിമമായി ബീച്ചുകളും മണല്‍ക്കൂനകളും നിര്‍മിച്ചും മണല്‍ക്കൂനകളില്‍ പുല്ലുകളും, പടര്‍പ്പന്‍ ചെടികളും നട്ടുവളര്‍ത്തി കാറ്റിന്റെ അപരദനശേഷിയെ നിയന്ത്രിച്ചും തീരദേശ സംരക്ഷണം നടത്താറുണ്ട്. (നോ: തരംഗരോധി)
 തിരമാലകളുടേയും മറ്റും അപരദനത്തിനു വിധേയമാകുന്ന ഭൂരൂപങ്ങള്‍ക്കനുസൃതമായി തീരത്തിന്റെ രൂപത്തില്‍ വ്യത്യാസം സംഭവിക്കുന്നു. ശിലാവൃത തീരങ്ങള്‍ക്ക് കയറ്റിറക്കങ്ങള്‍ പൊതുവേ കുറവായിരിക്കുമ്പോള്‍ സമതലങ്ങളുടെ തുടര്‍ച്ചയായി വര്‍ത്തിക്കുന്ന തീരങ്ങള്‍ ക്രമരഹിതവും ഉള്‍ക്കടലുകള്‍, അഴിമുഖങ്ങള്‍, ചതുപ്പുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവ ഉള്‍പ്പെട്ടവയുമായിരിക്കും. സമുദ്രാപരദനപ്രക്രിയയുമായി ബന്ധമില്ലാതെ, അഗ്നിപര്‍വത വിസ്ഫോടനം,നിക്ഷേപണം, ഭ്രംശനം തുടങ്ങിയ ഭൌമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ടിട്ടുള്ള തീരങ്ങളെ പ്രാഥമിക തീരങ്ങള്‍. എന്നും സമുദ്രവുമായി ബന്ധപ്പെട്ട പ്രക്രിയകളുടെ ഫലമായി രൂപപ്പെട്ടിട്ടുള്ള തീരങ്ങളെ ദ്വിതീയ തീരങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. സമുദ്രാപരദനത്താല്‍ രൂപം കൊള്ളുന്ന തീരങ്ങള്‍, പവിഴപ്പുറ്റുകളുടെ ഫലമായുണ്ടാകുന്ന തീരങ്ങള്‍ (ആമൃൃശലൃ രീമ) തുടങ്ങിയവ ദ്വിതീയ തീരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. 
 നിമജ്ജിത തീരങ്ങള്‍ (ടൌയാലൃഴലി രീമ), നിര്‍ഗമിത തീരങ്ങള്‍  (ഋാലൃഴലി രീമ), ഇവ രണ്ടിന്റേയും സ്വഭാവ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന സമ്മിശ്ര തീരങ്ങള്‍ (ഇീാുീൌിറ രീമ) എന്നിങ്ങനേയും തീരങ്ങളെ വര്‍ഗീകരിക്കാറുണ്ട്. സമുദ്രനിരപ്പിനുണ്ടാകുന്ന ഉയര്‍ച്ചയുടെയോ ഭൂവല്‍ക്കപാളികള്‍ക്കുണ്ടാകുന്ന താഴ്ചയുടെയോ ഫലമായാണ് നിമജ്ജിത തീരങ്ങള്‍ രൂപം കൊള്ളുന്നത്. ഭൂവല്‍ക്കപാളികളുടെ ഉത്ഥാനമോ സമുദ്രനിരപ്പിനുണ്ടാകുന്ന താഴ്ചയോ ആണ് നിര്‍ഗമിത തീരങ്ങളുടെ രൂപീകരണത്തിനു നിദാനം. ഈ പ്രക്രിയകള്‍ ഇടവിട്ടിടവിട്ട് ആവര്‍ത്തിക്കുമ്പോഴാണ് സമ്മിശ്ര തീരങ്ങള്‍ രൂപംകൊള്ളുന്നത്. യു.എസ്സിലെ മെയിന്‍ തീരം (ങമശി രീമ) സമ്മിശ്ര തീരത്തിന് ഉത്തമോദാഹരണമാണ്. ധാരാളം ചെറുനദികളുടെ സാന്നിധ്യമുള്ള തീരമേഖല ശക്തമായ അപരദന പ്രക്രിയയിലൂടെ നിമജ്ജനം ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്ന കടലോരമാണ് റിയാ തീരങ്ങള്‍ (ഞശമ രീമ). ഇത്തരം തീരങ്ങളോടൊപ്പം ധാരാളം ചെറു ദ്വീപുകള്‍ കാണുക സാധാരണമാണ്. ഹിമാനീകൃത തടങ്ങളില്‍ കടലേറ്റമുണ്ടാവുന്നതിന്റെ ഫലമായും തീരങ്ങള്‍ രൂപം കൊള്ളാം. ഇവ ഫിയോഡ് തീരങ്ങള്‍ (എശീൃറ രീമ) എന്ന പേരില്‍ അറിയപ്പെടുന്നു. ആഴമേറിയ ജലാശയ ഭാഗങ്ങള്‍ക്ക് ഇരുവശവും കീഴ്ക്കാം തൂക്കായി സ്ഥിതിചെയ്യുന്ന കുന്നിന്‍പുറങ്ങള്‍ ഫിയോഡ് തീരങ്ങളുടെ സവിശേഷതയാണ്.
 സമീപകാലത്ത് നിര്‍ഗമനം സംഭവിച്ച കടലോര പ്രദേശങ്ങളില്‍ രൂപംകൊള്ളുന്ന പ്രത്യേകയിനം തീരങ്ങളാണ് രോധികാ തീരങ്ങള്‍ (ആമൃൃശലൃ കഹെമിറ ഇീമ). തിരകളാല്‍ സൃഷ്ടിക്കപ്പെട്ട് മണല്‍ മൂടിക്കിടക്കുന്ന രോധികാ ദ്വീപുകള്‍ ഇവയുടെ പ്രത്യേകതയാണ്. ഭൂമുഖത്തെ വന്‍ നദികളും വിസ്തൃതങ്ങളായ തീരങ്ങള്‍ക്ക് ജന്മം നല്‍കാറുണ്ട്. ഇവ ഡെല്‍റ്റാ തീരങ്ങള്‍ എന്നറിയപ്പെടുന്നു. (നോ. ഡെല്‍റ്റ)
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%80%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍