This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തീയേസി ഠവലമരലമല ദ്വിബീജപത്രി വിഭാഗത്തില്‍പ്പെടുന്ന സസ്യകുടുംബം. ട...)
 
വരി 1: വരി 1:
-
തീയേസി  
+
=തീയേസി=
 +
Theaceae
-
ഠവലമരലമല
+
ദ്വിബീജപത്രി വിഭാഗത്തില്‍പ്പെടുന്ന സസ്യകുടുംബം. ടേണ്‍സ്ട്രോമിയേസി (Ternstroemiaceae) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 29 ജീനസുകളിലായി 1,100-ലധികം സ്പീഷീസ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ വ്യാപകമായി വളരുന്നത്. കാണ്ഡത്തിലേയും ഇലകളിലേയും കലകളില്‍ കാണപ്പെടുന്ന ദൃഢകോശങ്ങള്‍ തീയേസി സസ്യകുടുംബത്തിന്റെ സവിശേഷതയാണ്.
-
ദ്വിബീജപത്രി വിഭാഗത്തില്‍പ്പെടുന്ന സസ്യകുടുംബം. ടേണ്‍സ്ട്രോമിയേസി (ഠലൃിൃീലാശമരലമല) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 29 ജീനസുകളിലായി 1,100-ലധികം സ്പീഷീസ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ വ്യാപകമായി വളരുന്നത്. കാണ്ഡത്തിലേയും ഇലകളിലേയും കലകളില്‍ കാണപ്പെടുന്ന ദൃഢകോശങ്ങള്‍ തീയേസി സസ്യകുടുംബത്തിന്റെ സവിശേഷതയാണ്.  
+
തീയേസി സസ്യകുടുംബത്തിലെ അംഗങ്ങളധികവും വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ്. സരളവും അണ്ഡാകൃതിയിലുള്ളതുമായ ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. നിത്യഹരിതവും ചര്‍മിലവും (leathery) ആയ ഇലകള്‍ക്ക് അനുപര്‍ണങ്ങളില്ല.  
-
  തീയേസി സസ്യകുടുംബത്തിലെ അംഗങ്ങളധികവും വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ്. സരളവും അണ്ഡാകൃതിയിലുള്ളതുമായ ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. നിത്യഹരിതവും ചര്‍മിലവും (ഹലമവേല്യൃ) ആയ ഇലകള്‍ക്ക് അനുപര്‍ണങ്ങളില്ല.  
+
ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായോ ചെറുകൂട്ടങ്ങളായോ പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെള്ളനിറമാണ്. ദ്വിലിംഗിയായ പുഷ്പങ്ങള്‍ മനോഹരവും സുഗന്ധവാഹികളുമാണ്. ചിരസ്ഥായിയായ 5-7 ബാഹ്യദളപുടങ്ങള്‍ സര്‍പ്പില(spiral)മായി ക്രമീകരിച്ചിരിക്കുന്നു. അഞ്ച് സ്വതന്ത്ര ദളങ്ങളുമുണ്ടായിരിക്കും. ചിലയിനങ്ങളില്‍ ദളങ്ങളുടെ ചുവടുഭാഗം സംയോജിച്ചിരിക്കുന്നു. നിരവധി കേസരങ്ങളുണ്ട്. കേസരങ്ങളുടെ ചുവടുഭാഗം സ്വതന്ത്രമായോ യോജിച്ച് ഒരു നാളിപോലെയോ കാണപ്പെടുന്നു. ചിലയിനങ്ങളില്‍ കേസരങ്ങള്‍ അഞ്ചുദളങ്ങളുടേയും എതിര്‍ദിശയിലായി ഒട്ടിച്ചേര്‍ന്നിരിക്കും. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്; വര്‍ത്തിക സ്വതന്ത്രവും. കായ പൊട്ടിത്തെറിക്കുന്നതോ അല്ലാത്തതോ ആയ സംപുട(capsule)മാണ്. വിത്തുകള്‍ക്കു ബീജാന്നമില്ല.  
-
  ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായോ ചെറുകൂട്ടങ്ങളായോ പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെള്ളനിറമാണ്. ദ്വിലിംഗിയായ പുഷ്പങ്ങള്‍ മനോഹരവും സുഗന്ധവാഹികളുമാണ്. ചിരസ്ഥായിയായ 5-7 ബാഹ്യദളപുടങ്ങള്‍ സര്‍പ്പില(ുശൃമഹ)മായി ക്രമീകരിച്ചിരിക്കുന്നു. അഞ്ച് സ്വതന്ത്ര ദളങ്ങളുമുണ്ടായിരിക്കും. ചിലയിനങ്ങളില്‍ ദളങ്ങളുടെ ചുവടുഭാഗം സംയോജിച്ചിരിക്കുന്നു. നിരവധി കേസരങ്ങളുണ്ട്. കേസരങ്ങളുടെ ചുവടുഭാഗം സ്വതന്ത്രമായോ യോജിച്ച് ഒരു നാളിപോലെയോ കാണപ്പെടുന്നു. ചിലയിനങ്ങളില്‍ കേസരങ്ങള്‍ അഞ്ചുദളങ്ങളുടേയും എതിര്‍ദിശയിലായി ഒട്ടിച്ചേര്‍ന്നിരിക്കും. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്; വര്‍ത്തിക സ്വതന്ത്രവും. കായ പൊട്ടിത്തെറിക്കുന്നതോ അല്ലാത്തതോ ആയ സംപുട(രമുൌഹല)മാണ്. വിത്തുകള്‍ക്കു ബീജാന്നമില്ല.
+
തീയേസി സസ്യകുടുംബത്തിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള സസ്യമാണ് തേയിലച്ചെടി ''[Thea(Camellia) sinensis].'' നിരവധി അലങ്കാര സസ്യങ്ങള്‍, ടാനിന്‍ ഉത്പാദക സസ്യങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവയും ഈ കുടുംബത്തില്‍പ്പെടുന്നു.
-
 
+
-
  തീയേസി സസ്യകുടുംബത്തിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള സസ്യമാണ് തേയിലച്ചെടി ധഠവലമ (ഇമാലഹഹശമ) ശിെലിശെപെ. നിരവധി അലങ്കാര സസ്യങ്ങള്‍, ടാനിന്‍ ഉത്പാദക സസ്യങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവയും ഈ കുടുംബത്തില്‍പ്പെടുന്നു.
+

Current revision as of 09:23, 4 ജൂലൈ 2008

തീയേസി

Theaceae

ദ്വിബീജപത്രി വിഭാഗത്തില്‍പ്പെടുന്ന സസ്യകുടുംബം. ടേണ്‍സ്ട്രോമിയേസി (Ternstroemiaceae) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 29 ജീനസുകളിലായി 1,100-ലധികം സ്പീഷീസ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ വ്യാപകമായി വളരുന്നത്. കാണ്ഡത്തിലേയും ഇലകളിലേയും കലകളില്‍ കാണപ്പെടുന്ന ദൃഢകോശങ്ങള്‍ തീയേസി സസ്യകുടുംബത്തിന്റെ സവിശേഷതയാണ്.

തീയേസി സസ്യകുടുംബത്തിലെ അംഗങ്ങളധികവും വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ്. സരളവും അണ്ഡാകൃതിയിലുള്ളതുമായ ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. നിത്യഹരിതവും ചര്‍മിലവും (leathery) ആയ ഇലകള്‍ക്ക് അനുപര്‍ണങ്ങളില്ല.

ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായോ ചെറുകൂട്ടങ്ങളായോ പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് വെള്ളനിറമാണ്. ദ്വിലിംഗിയായ പുഷ്പങ്ങള്‍ മനോഹരവും സുഗന്ധവാഹികളുമാണ്. ചിരസ്ഥായിയായ 5-7 ബാഹ്യദളപുടങ്ങള്‍ സര്‍പ്പില(spiral)മായി ക്രമീകരിച്ചിരിക്കുന്നു. അഞ്ച് സ്വതന്ത്ര ദളങ്ങളുമുണ്ടായിരിക്കും. ചിലയിനങ്ങളില്‍ ദളങ്ങളുടെ ചുവടുഭാഗം സംയോജിച്ചിരിക്കുന്നു. നിരവധി കേസരങ്ങളുണ്ട്. കേസരങ്ങളുടെ ചുവടുഭാഗം സ്വതന്ത്രമായോ യോജിച്ച് ഒരു നാളിപോലെയോ കാണപ്പെടുന്നു. ചിലയിനങ്ങളില്‍ കേസരങ്ങള്‍ അഞ്ചുദളങ്ങളുടേയും എതിര്‍ദിശയിലായി ഒട്ടിച്ചേര്‍ന്നിരിക്കും. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്; വര്‍ത്തിക സ്വതന്ത്രവും. കായ പൊട്ടിത്തെറിക്കുന്നതോ അല്ലാത്തതോ ആയ സംപുട(capsule)മാണ്. വിത്തുകള്‍ക്കു ബീജാന്നമില്ല.

തീയേസി സസ്യകുടുംബത്തിലെ ഏറ്റവും സാമ്പത്തിക പ്രാധാന്യമുള്ള സസ്യമാണ് തേയിലച്ചെടി [Thea(Camellia) sinensis]. നിരവധി അലങ്കാര സസ്യങ്ങള്‍, ടാനിന്‍ ഉത്പാദക സസ്യങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയവയും ഈ കുടുംബത്തില്‍പ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%80%E0%B4%AF%E0%B5%87%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍