This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീച്ചിന്നന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തീച്ചിന്നന്‍)
(തീച്ചിന്നന്‍)
 
വരി 11: വരി 11:
വേനല്‍ക്കാലാവസാനത്തോടെയും മഴക്കാലാരംഭത്തോടെയുമാണ് തീച്ചിന്നന്‍ പക്ഷികള്‍ കൂടുകെട്ടുക. വൃക്ഷശാഖകളുടെ കക്ഷ്യങ്ങള്‍ക്കകവശത്തായിട്ടാണ് ഇവ കൂടുണ്ടാക്കുന്നത്. ചകിരിയും സസ്യഭാഗങ്ങളും മറ്റും ഉപയോഗിച്ചു നിര്‍മിക്കുന്ന വളരെ ചെറിയ കൂട് അതിനേര്‍മയായ വലപോലുള്ള നൂലുകൊണ്ടു പൊതിഞ്ഞിരിക്കും.  

-
തീച്ചിന്നന്‍ പക്ഷികള്‍ ഒരു പ്രജനന ഘട്ടത്തില്‍ മൂന്ന് മുട്ടകളി ടുന്നു. പച്ച കലര്‍ന്ന വെള്ള നിറമുള്ള മുട്ടകളില്‍ ചുവപ്പു നിറമുള്ള ഒരു വലയം കാണാം. മുട്ടകള്‍ക്ക് 16.5 ത 13.5 മി.മീ. വലുപ്പമുണ്ടാകും. ആണ്‍ പെണ്‍ പക്ഷികളൊരുമിച്ച് കൂടുകെട്ടുകയും, അടയിരുന്നു മുട്ട വിരിയിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.
+
തീച്ചിന്നന്‍ പക്ഷികള്‍ ഒരു പ്രജനന ഘട്ടത്തില്‍ മൂന്ന് മുട്ടകളിടുന്നു. പച്ച കലര്‍ന്ന വെള്ള നിറമുള്ള മുട്ടകളില്‍ ചുവപ്പു നിറമുള്ള ഒരു വലയം കാണാം. മുട്ടകള്‍ക്ക് 16.5 ത 13.5 മി.മീ. വലുപ്പമുണ്ടാകും. ആണ്‍ പെണ്‍ പക്ഷികളൊരുമിച്ച് കൂടുകെട്ടുകയും, അടയിരുന്നു മുട്ട വിരിയിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

Current revision as of 08:31, 4 ജൂലൈ 2008

തീച്ചിന്നന്‍

Malabar Small Minivet

തീച്ചിന്നന്‍

കാംപിഫാഗിഡേ (Campiphagidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന ഒരിനം പക്ഷി. ഇവയ്ക്ക് ആറ്റക്കുരുവിയേക്കാള്‍ വലുപ്പം കുറവാണ്. ശാ.നാ. പെരിക്രോകോട്ടസ് സിന്നമോമിയസ് മലബാറിക്കസ് (Pericrocotus cinnamomeus malabaricus). ശ്രീലങ്ക, മ്യാന്‍മര്‍, തായ്ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലെ അര്‍ധനിത്യഹരിത വനപ്രദേശങ്ങളിലും ഇലകൊഴിയും വനപ്രദേശങ്ങളിലും 1050 മീ. വരെ ഉയരമുള്ള മറ്റു പ്രദേശങ്ങളിലും ഇവയെ കാണാന്‍ കഴിയും. തേയിലത്തോട്ടങ്ങള്‍, റബ്ബര്‍ തോട്ടങ്ങള്‍, പഴവര്‍ഗത്തോട്ടങ്ങള്‍, നാട്ടിന്‍പുറങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്നു.

ആണ്‍പക്ഷിയുടെ തലയും പുറംകഴുത്തും മുതുകും ചാരനിറ മായിരിക്കും. താടിക്കും കഴുത്തിനും ചിറകുകള്‍ക്കും വാലിനും കറുപ്പു നിറമാണെങ്കിലും അവിടവിടെയായി ചുവപ്പുനിറത്തിലുള്ള അടയാളങ്ങളുണ്ട്. അടിഭാഗം ഇളം മഞ്ഞനിറവും വാലിനു തൊട്ടു മീതെ മുതുകും മാറിടവും കടുംചുവപ്പുനിറവുമായിരിക്കും. പെണ്‍പക്ഷികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും താടിയിലും കഴുത്തിലും കറുപ്പുനിറം ഉണ്ടായിരിക്കില്ല. ഇവയുടെ മാറിടവും താടിയും കഴുത്തുമെല്ലാം മഞ്ഞ കലര്‍ന്ന ചാരനിറമായിരിക്കും. വാലിനു മീതെയുള്ള ഭാഗത്തിന് കടുംചുവപ്പുനിറമാണ്. നീണ്ടു നേരിയ വാല്‍ തീച്ചിന്നന്‍ പക്ഷികളുടെ സവിശേഷതയാണ്.

തീച്ചിന്നന്‍ പക്ഷികള്‍ ഉയരം കൂടിയ മരങ്ങളിലിരുന്ന് സദാ വാലും ചിറകുകളും ചലിപ്പിച്ച് ഇളകിക്കൊണ്ടിരിക്കും. വൃക്ഷങ്ങള്‍ തോറും പറന്നു കളിച്ച് ചെറുപാറ്റകളേയും പുഴുക്കളേയും ഇവ പിടിച്ചു ഭക്ഷിക്കുന്നു.

വേനല്‍ക്കാലാവസാനത്തോടെയും മഴക്കാലാരംഭത്തോടെയുമാണ് തീച്ചിന്നന്‍ പക്ഷികള്‍ കൂടുകെട്ടുക. വൃക്ഷശാഖകളുടെ കക്ഷ്യങ്ങള്‍ക്കകവശത്തായിട്ടാണ് ഇവ കൂടുണ്ടാക്കുന്നത്. ചകിരിയും സസ്യഭാഗങ്ങളും മറ്റും ഉപയോഗിച്ചു നിര്‍മിക്കുന്ന വളരെ ചെറിയ കൂട് അതിനേര്‍മയായ വലപോലുള്ള നൂലുകൊണ്ടു പൊതിഞ്ഞിരിക്കും.

തീച്ചിന്നന്‍ പക്ഷികള്‍ ഒരു പ്രജനന ഘട്ടത്തില്‍ മൂന്ന് മുട്ടകളിടുന്നു. പച്ച കലര്‍ന്ന വെള്ള നിറമുള്ള മുട്ടകളില്‍ ചുവപ്പു നിറമുള്ള ഒരു വലയം കാണാം. മുട്ടകള്‍ക്ക് 16.5 ത 13.5 മി.മീ. വലുപ്പമുണ്ടാകും. ആണ്‍ പെണ്‍ പക്ഷികളൊരുമിച്ച് കൂടുകെട്ടുകയും, അടയിരുന്നു മുട്ട വിരിയിക്കുകയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍